ലയണൽ മെസ്സിയെ കുറിച്ച് മെക്സിക്കൻ ഗോൾകീപ്പർ ഒചോവ ❛മെസ്സിയുടെ കൈവശം ഒരു മാജിക് ഉണ്ട്❜ |Qatar 2022 |Lionel Messi

ഖത്തർ വേൾഡ് കപ്പിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിനുള്ള ഒരുക്കത്തിലാണ് നിലവിൽ അർജന്റൈൻ ദേശീയ ടീമുള്ളത്. മെക്സിക്കോയാണ് അർജന്റീനയുടെ എതിരാളികൾ. അർജന്റീന സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ മത്സരമാണ് അവരെ കാത്തിരിക്കുന്നത്. ഒരു മികച്ച വിജയം ഈ മത്സരത്തിൽ നിർബന്ധമായ ഒരു സാഹചര്യമാണിത്.

എന്തെന്നാൽ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് ഒരു അട്ടിമറി തോൽവി അർജന്റീനക്ക് വഴങ്ങേണ്ടി വന്നിരുന്നു. അതേസമയം എതിരാളികളായ മെക്സിക്കോ പോളണ്ടിനോട് ഗോൾ രഹിത സമനില വഴങ്ങി ഒരു പോയിന്റുമായാണ് ഈ മത്സരത്തിന് വരുന്നത്. മെക്സിക്കോക്ക് വേണ്ടി അവരുടെ ഗോൾ കീപ്പറായ ഗില്ലർമോ ഒച്ചോവോ മികച്ച പ്രകടനം നടത്തിയിരുന്നു.

ആ ഒച്ചോവോ ഇപ്പോൾ ലയണൽ മെസ്സിയെ കുറിച്ചും അർജന്റീനയുടെ ദേശീയ ടീമിനെ കുറിച്ചും സംസാരിച്ചിട്ടുണ്ട്. ലയണൽ മെസ്സിയുടെ കൈവശം ഒരു മാജിക്കുണ്ട് എന്നാണ് ഒച്ചോവോ പറഞ്ഞിട്ടുള്ളത്. പക്ഷേ അർജന്റീനയെ തോൽപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഈ ഗോൾകീപ്പർ കൂട്ടിചേർത്തിട്ടുണ്ട്.

‘ ലയണൽ മെസ്സിയുടെ കൈവശം ഒരു മാജിക് ഉണ്ട്.വളരെ പെട്ടെന്ന് തന്നെ പ്രശ്നങ്ങൾ പരിഹരിക്കാനും ഗോളുകൾ നേടാനും മെസ്സിക്ക് സാധിക്കും. അത് വളരെ മനോഹരമായതും ബുദ്ധിമുട്ടേറിയതുമായ വെല്ലുവിളിയാണ്.പക്ഷേ പോരാടാനും ഞങ്ങളുടെ കഴിവ് തെളിയിക്കാനും ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു. എതിരാളികളെ ഭയപ്പെടുന്ന രീതി എനിക്കിഷ്ടമല്ല.ഞാൻ അതിന്റെ നേർവിപരീതക്കാരാണ്.അർജന്റീനയെ വേൾഡ് കപ്പിൽ നേരിടുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു. അവർക്കെതിരെ ഒരു മികച്ച മത്സരം കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.മാത്രമല്ല ഞങ്ങൾക്ക് അർജന്റീനയെ പരാജയപ്പെടുത്തുകയും വേണം ‘ ഇതാണ് ഒച്ചോവോ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ മത്സരത്തിൽ ലെവന്റോസ്‌ക്കിയുടെ പെനാൽറ്റി സേവ് ചെയ്യാൻ ഒച്ചോവോക്ക് സാധിച്ചിരുന്നു.ഒച്ചോവോ അർജന്റീനക്ക് വലിയ വെല്ലുവിളി ഉയർത്തുമെന്നുള്ള കാര്യത്തിൽ സംശയമില്ല. പക്ഷേ സർവ്വം മറന്നു പോരാടിയാൽ തീർച്ചയായും അർജന്റീനക്ക് മെക്സിക്കോയെ കീഴടക്കാൻ സാധിച്ചേക്കും. അത്തരത്തിലുള്ള ഒരു പ്രകടനം അർജന്റീന താരങ്ങളിൽ ഉണ്ടാവുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Rate this post