കാരബാവോ കപ്പിന്റെ ആദ്യ സെമി ഫൈനൽ മത്സരത്തിൽ ഇന്ന് ചെൽസി മെഡിലെസ്ബ്രോയെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യൻ സമയം രാത്രി 1:30ന് മെഡിലെസ്ബ്രോയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം അരങ്ങേറുന്നത്.
ഇന്ന് അർദ്ധരാത്രിക്ക് ശേഷം നടക്കുന്ന മത്സരത്തിൽ VAR സിസ്റ്റം ഉപയോഗിക്കില്ല എന്ന് EFL വ്യക്തമാക്കിയിട്ടുണ്ട്. സെമി ഫൈനൽ കളിക്കുന്ന ഒരു ടീമിന്റെ ഹോം ഗ്രൗണ്ടിൽ വീഡിയോ അസിസ്റ്റ് സിസ്റ്റം സ്ഥാപിക്കാത്തത് കാരണമാണ് CARABAO കപ്പിന്റെ സെമിഫൈനൽ മത്സരങ്ങളിൽ VAR ഉപയോഗിക്കാത്തത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വെമ്പ്ലിയിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ VAR സിസ്റ്റം ഉപയോഗിക്കുമെന്നും EFL വ്യക്തമാക്കി.ഫെബ്രുവരിയിലാണ് ഫൈനൽ മത്സരം നടക്കുക.
🚨📺 No VAR in League Cup semi-final for Middlesbrough vs Chelsea tomorrow! ❌
— EuroFoot (@eurofootcom) January 8, 2024
Championship side Middlesbrough do not have the relevant technology installed, reports @BBCSport. pic.twitter.com/tdhkhtQJd7
കാരബാവോ കപ്പിന്റെ സെമിഫൈനൽ രണ്ട് പാദങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുക. ഹോം/എവേ ഗ്രൗണ്ടുകളിലാണ് മത്സരങ്ങൾ യഥാക്രമം നടക്കുകയെങ്കിലും ഹോം/എവേ ഗോൾ നിയമം പരിഗണിക്കുകയില്ല. ഇരു പാദങ്ങളിലെയും ഗോളുകൾ തുല്യമായാൽ രണ്ടാം പാദമത്സരത്തിൽ അരമണിക്കൂർ എക്സ്ട്രാ ടൈം നൽകുകയും, അതിലും സമനിലയാണെങ്കിൽ മാത്രം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയും ചെയ്യും.
Middlesbrough ⚔️ Chelsea
— FanCode (@FanCode) January 9, 2024
Liverpool ⚔️ Fulham
A star-studded semis fixture in the #CarabaoCup 🔥
Streaming LIVE, only on FanCode 😍 pic.twitter.com/2vKGRWsPUz
CARABAO കപ്പിന്റെ മറ്റൊരു സെമിഫൈനൽ മത്സരത്തിൽ ലിവർപൂൾ ഫുൾഹാമിനെ നേരിടും.ലിവർപൂൾ ആദ്യ മത്സരത്തിൽ ഇറങ്ങുന്നത് ആൻഫീൽഡിൽ നാളെ രാത്രിയാണ്. വലിയ അട്ടിമറകൾ ഒന്നും സംഭവിച്ചിട്ടില്ലെങ്കിൽ സ്വപ്ന ഫൈനലായ ചെൽസി-ലിവർപൂൾ തമ്മിൽ ഫെബ്രുവരി 24ആം തീയതി ഏറ്റുമുട്ടും.