യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ മത്സരത്തിൽ ഇന്റർ മിലാനെ തോൽപ്പിച്ചുകൊണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിയിരുന്നു. ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായാണ് മാഞ്ചസ്സർ സിറ്റി യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫി നേടുന്നത്.
ഈ ഫൈനൽ മത്സരത്തിലെ തോൽവിക്ക് ശേഷം നടന്ന പ്രെസ്സ് കോൺഫറൻസിൽ സംസാരിച്ച ഇന്റർ മിലാൻ നായകൻ ലൗതാരോ മാർട്ടിനസ് തോൽവിയെ കുറിച്ചും പരിശീലകനെ കുറിച്ചും സംസാരിച്ചു. കൂടുതൽ മികച്ചത് അർഹിച്ചിരുന്നുവെന്ന് പറഞ്ഞ താരം ഇന്റർ മിലാൻ പരിശീലകനായ ഇൻസാഗിയെ കുറിച്ചും സംസാരിച്ചു.
“ഞങ്ങൾ കിരീടം അർഹിച്ചിരുന്നു, ഇതിലും കൂടുതൽ മികച്ച പ്രകടനം ഞങ്ങളുടെ ടീം അർഹിക്കുന്നുണ്ട് ഈ ഫൈനൽ മത്സരത്തിലെ സമ്മർദ്ദം അവിശ്വസനീയമായിരുന്നു, എന്നാൽ പരിശീലകനായ സിമോൺ ഇൻസാഗിക്കൊപ്പം പ്രവർത്തിക്കുന്നത് വളരെ പ്രത്യേകതയുള്ളതാണ്.”
“ഞങ്ങൾ തമ്മിൽ നല്ല ബന്ധമുണ്ട്. ഞാൻ ഇവിടെ വന്നപ്പോൾ മുതൽ അദ്ദേഹം എന്നെ ഒരുപാട് സഹായിക്കുന്നു. അടുത്ത സീസണിൽ കൂടുതൽ മികച്ചതാകാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച പരിശീലകനായ അദ്ദേഹത്തിൽ നിന്ന് എല്ലാ ദിവസവും പരിശീലനം ലഭിക്കുന്നത് നല്ലതാണ്.” – മാർട്ടിനസ് പറഞ്ഞു..
Lautaro Martinez
— 🐐Azam-K (@Azamk555) June 10, 2023
Cry as much as you can
But dont forget you were shit in d match
pic.twitter.com/51VqlpKY7Z
സെമിഫൈനൽ പോരാട്ടത്തിൽ തങ്ങളുടെ നാട്ടുകാരായ എസി മിലാനെ കീഴടക്കി ഫൈനലിൽ പ്രവേശിച്ച ഇന്റർ മിലാന് സിറ്റിക്കെതിരായ ഫൈനൽ മത്സരത്തിൽ നിരവധി അവസരങ്ങൾ തുറന്നു ലഭിച്ചെങ്കിലും ഗോളായി മാറ്റാൻ കഴിഞ്ഞില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ സമനില ഗോൾ നേടാനുള്ള അവസരങ്ങളും മിലാൻ താരങ്ങൾ നഷ്ടപ്പെടുത്തി.