ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ സീസണിലെ ആദ്യ പരാജയമാണ് മുംബൈയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ടത്.ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് മുംബൈ നേടിയത്.ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ജോർജ് പെരേര ഡയസ് നേടിയ ഗോളിൽ മുംബൈ ലീഡ് നേടി.
രണ്ടാം പകുതിയിൽ ഡാനിഷ് ഫാറൂഖിന്റെ തകർപ്പൻ ഹെഡറിലൂടെ ബ്ലാസ്റ്റേഴ്‌സിന് സമനില പിടിച്ചു.എന്നാൽ മുംബൈ 10 മിനിറ്റിനുള്ളിൽ ലീഡ് തിരിച്ചുപിടിച്ചു, ലാലെങ്‌മാവിയ റാൾട്ടെ സീസണിലെ തന്റെ ആദ്യ ഗോൾ നേടി മുംബൈയെ വിജയത്തിലെത്തിച്ചു. മത്സരത്തിന്റെ അവസാനത്തെ പത്ത് മിനിറ്റ് നേരം കയ്യാങ്കളിയാണ് നടന്നത്.ഇരുടീമുകളിലെയും ഓരോ കളിക്കാർക്ക് ചുവപ്പുകാർഡ് ലഭിക്കുകയും ചെയ്തു.മുംബൈയുടെ യോല്‍ വാന്‍ നീഫ്, ബ്ലാസ്റ്റേഴ്‌സിന്റെ മിലോസ് ഡ്രിന്‍സിച്ച് എന്നിവരാണ് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയത്.
ഈ മാസം ഇരുപത്തിയൊന്നാം തീയതിയാണ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.ഇതിനുള്ള തയ്യാറെടുപ്പുകളിലാണ് ടീം ഇപ്പോൾ. അതിനിടെ ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരിച്ചടി നേരിടുന്ന ഒരു വാർത്ത പുറത്ത് വന്നിരിക്കുന്നു. മുംബൈ സിറ്റി എഫ്സിക്കെതിരെ നടന്ന കഴിഞ്ഞ കളിയിൽ ചുവപ്പ് കാർഡ് ലഭിച്ച മിലോസ് ഡ്രിന്‍സിച്ചിന് മൂന്ന് കളികളിൽ നിന്ന് സസ്പെൻഷൻ ഏർപ്പെടുത്തിയതാണ് ടീമിന് തിരിച്ചടിയായിരിക്കുന്നത്.ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് താരത്തെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.
Milos Drincic (KBFC) and Yoell Van Nieff (Mumbai) have both been suspended for three games by the AIFF disciplinary committee for red cards that they picked up in the last game. They have 10 days to seek grounds of the decision and then appeal.#IndianFootball #ISL
— Marcus Mergulhao (@MarcusMergulhao) October 18, 2023
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ,ഒഡിഷ ,ഈസ്റ്റ് ബംഗാൾ എന്നിവർക്കെതിരെയുള്ള മത്സരങ്ങൾ താരത്തിന് നഷ്ടമാവും.മുംബൈയുടെ യോല്‍ വാന്‍ നൈഫിനും വിലക്കുണ്ട്.ഈ സീസണില്‍ എല്ലാ മല്‍സരങ്ങളിലും ബ്ലാസ്റ്റേഴ്സ് ഡിഫന്‍സിലെ പ്രധാനിയായിരുന്നു മിലോസ്. പരിക്കേറ്റ് വിശ്രമിക്കുന്ന മാര്‍ക്കോ ലെസ്‌കോവിച്ചിന്റെ വിടവിനെ അറിയിക്കാതെയാണ് താരം ബ്ലാസ്റ്റേഴ്സ് ഡിഫെന്‍സ് നിയന്ത്രിച്ചത്.
Kalesh b/w Mumbai City FC and Kerala Blasters FC during ISL match pic.twitter.com/WCpjfp92Sp
— Ghar Ke Kalesh (@gharkekalesh) October 8, 2023
ലെസ്‌കോവിച്ച് പരിക്ക് കാരണം പുറത്തിരിക്കുന്ന സാഹചര്യത്തിൽ ആദ്യ ഇലവനിൽ രണ്ടു മത്സരങ്ങളിലും ഇടം നേടിയ താരം ഗംഭീര പ്രകടനമാണ് നടത്തിയത്. രണ്ടാമത്തെ മത്സരത്തിൽ ക്ലീൻ ഷീറ്റ് നേടാൻ ഡ്രിങ്കിച്ചിന്റെ പ്രകടനം വളരെയധികം സഹായിച്ചിരുന്നു. പ്രീതം കൊട്ടാലുമായി ഡിഫെൻസിൽ മികച്ചൊരു സഖ്യം താരം ഉണ്ടാക്കിയെടുക്കുകയും ചെയ്തു.
🚨 | Kerala Blasters FC’s Milos Drincic and Mumbai City FC’s Yoell Van Nieff have both been suspended for three straight games by the AIFF disciplinary committee. They have 10 days to seek grounds of the decision and appeal. [@MarcusMergulhao] #IndianFootball pic.twitter.com/kaJJzvnGkC
— 90ndstoppage (@90ndstoppage) October 18, 2023