“ഞാൻ ബാഴ്സയിൽ ഒപ്പുവെച്ചത് ഇവിടെ പുതിയൊരു ചരിത്രം കുറിക്കാനാണ്.” ബാഴ്‌സ സൂപ്പർ താരം തന്റെ നിലപാട് വ്യക്തമാക്കിയപ്പോൾ!
ബാഴ്സയിൽ തന്റെ പൂർണ കഴിവുകൾ എന്താണെന്ന് വ്യക്തമാക്കാൻ ഒരുങ്ങിയിരിക്കുകയാണ്.
മുണ്ടോ ഡിപ്പോർട്ടീവോയുമായുള്ള സംഭാഷണത്തിൽ താരം തനിക്ക് ബാഴ്‌സ വിടാൻ യാതൊരു താത്പര്യവുമില്ലെന്ന് മുൻ ജുവെന്റ്‌സ് താരം വ്യക്തമാക്കി.
“ഞാൻ ബാഴ്സയിൽ ചേർന്നത് അടുത്ത വർഷം തന്നെ ടീം വിടാനല്ല,” താരം പറഞ്ഞു.
“ഞാൻ ബാഴ്സയിൽ ഒപ്പുവെച്ചത് ഇവിടെ പുതിയൊരു ചരിത്രം കുറിക്കാനാണ്.”
ബാഴ്‌സ ആരാധകർക്കും അധികൃതർക്കുമിടയിൽ പ്യാനിച്ചിനോടുള്ള ഇഷ്ടം തുടങ്ങിയിട്ട് നാളേറെയായി. 2009ലാണ് ഇതിനെല്ലാം തുടക്കമായത്.
ആ സീസണിലെ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ താരത്തിന്റെ മിന്നും പ്രകടനത്തിൽ ലയോൺ റയൽ മാഡ്രിഡിനെ തകർത്തിരുന്നു.
Barcelona News: Laporta Contacts Dybala, Pjanic To Leave As Wijnaldum Agrees Deal And Koeman To Sign Extension – Latest Football News and Entertainment https://t.co/in1a4RZbKt
— Nwikedinho (@Nwikedinho) March 26, 2021
പ്യാനിച്ചിനെ തന്റെ ചെറുപ്പത്തിൽ തന്നെ ലാ ലീഗാ വമ്പന്മാർ ടീമിലെത്തിക്കാൻ ശ്രമിച്ചിരുന്നതായി താരം വെളിപ്പെടുത്തി. അങ്ങനെ താരവുമായിട്ടുള്ള ചർച്ചകൾ ഏതാണ്ട് പൂർത്തിയായ സമയത്തായിരുന്നു, ബാഴ്‌സ ബജറ്റിൽ നിന്നും നല്ലൊരു തുക ഗ്രീസ്മാനു വേണ്ടി ചിലവഴിച്ചത്.
“ഞാൻ ഫ്രാൻസിലാണ് എന്റെ കരിയർ തുടങ്ങുവാൻ തീരുമാനിച്ചത്, പക്ഷെ ഞാൻ എപ്പോഴും ബാഴ്‌സയെ പിന്തുടരുമായിരുന്നു.”
“രണ്ട് വർഷങ്ങൾക്കു മുൻപ് അബിഡാൽ (ബാഴ്‌സയുടെ മുൻ സ്പോർട്ടിങ് ഡയറക്ടർ) എന്നോട് സംസാരിച്ചിരുന്നു, ക്ലബ്ബ് അപ്പോൾ ഗ്രീസ്മാനിൽ മുഴുവൻ പണവും നിക്ഷേപിച്ചത് കൊണ്ട് എനിക്ക് വേണ്ട പണം ബാഴ്സയിൽ ഇല്ലായിരുന്നു.”
“ബാഴ്‌സ താരമെന്ന സ്വപ്നം നിറവേറാൻ ഞാൻ പിന്നീടും കാത്തിരുന്നു. ഞാൻ ബാഴ്സയിൽ വന്നത് എന്റെ കളിയും ജേതാവായിട്ടുള്ള എന്റെ പരിച്ചയാസമ്പത്ത് കൊണ്ടാണ്. അതു തന്നെയാണ് കരാർ ഒപ്പു വെക്കുമ്പോൾ ബാഴ്‌സ എന്നോട് ആവശ്യപ്പെട്ടതും.”
“എന്റെ സ്വഭാവവും പരിചയസമ്പത്തും വളർന്നു വരുന്ന ലാ മാസിയയുടെ പുതിയ തലമുറയുടെ വളർച്ചയ്ക്ക് ഏറെ നിർണായകമാവുമെന്നും ബാഴ്‌സ എന്നോട് പറഞ്ഞു.”