ലോസ് ഏഞ്ചൽസ് എഫ്‌സിക്കെതിരെ നടന്ന ലീഗ് മത്സരത്തിലുംതകർപ്പൻ ജയവുമായി ഇന്റർ മിയാമി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്റർ മിയാമി വിജയിച്ചത്. ലയണൽ മെസി രണ്ടു ഗോളുകൾക്ക് വഴിയൊരുക്കിയപ്പോൾ ഫാക്കുണ്ടോ ഫാരിയാസും ജോർഡി ആൽബ, ലിയനാർഡോ കാമ്പാന എന്നിവരുമാണ് ഇന്റർ മിയാമിയുടെ ഗോളുകൾ നേടിയത്. എതിരാളികളുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് ലിയോ മെസ്സിയുടെ മിയാമി ടീം തകർപ്പൻ വിജയം നേടിയത്. വിജയത്തോടെ മൂന്ന് പോയിന്റുകൾ നേടിയ ഇന്റർ മിയാമി ലീഗിൽ പതിനാലാം സ്ഥാനത്താണ് നിലവിലുള്ളത്.
പോയന്റ് ടേബിളിലെ മൂന്നാം സ്ഥാനക്കാരായ ലോസ് ആഞ്ചലസ് എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിയോ മെസ്സിയും സംഘവും തകർത്തു വിട്ടത്. എതിരാളിയുടെ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ ഗോളുകൾ ഒന്നും നേടാൻ ആയിട്ടില്ലെങ്കിലും രണ്ട് ഗോളുകൾക്ക് പിന്നിൽ അസിസ്റ്റ് നൽകിയ ലിയോ മെസ്സി മിന്നിത്തിളങ്ങിയിട്ടുണ്ട്.
മത്സരം തുടങ്ങി പതിനാലാം മിനിറ്റിൽ തന്നെ ഫാരിയാസിന്റെ ഗോളിലൂടെ ലീഡ് നേടിത്തുടങ്ങിയ ഇന്റർമിയാമി ആദ്യപകുതിയിൽ ഒരു ഗോളിന്റെ ലീഡിലാണ് കളിയാവസാനിപ്പിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലിയോ മെസ്സിയുടെ അസിസ്റ്റിൽ നിന്നും ജോർഡി ആൽബ 51 മിനിറ്റിൽ ഇന്റർമിയാമിയുടെ ലീഡ് രണ്ടായി ഉയർത്തുന്ന ഗോൾ സ്കോർ ചെയ്തു.
Leo 🤝 Leo
— Inter Miami CF (@InterMiamiCF) September 4, 2023
Leo Messi to Leo Campana to make it 3-0!#LAFCvMIA | 0-3 pic.twitter.com/3qJUMiC6Te
83 മിനിറ്റിൽ വീണ്ടും ലിയോ മെസ്സിയുടെ അസിസ്റ്റിൽ നിന്നും കമ്പാന മൂന്നാം ഗോൾ നേടി. 90 മിനിറ്റിൽ ലോസ് ആഞ്ചലസ് എഫ്സി ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും മത്സരത്തിന്റെ അവസാന വിസിൽ ഉയർന്നപ്പോൾ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയതിനൊപ്പം 3 പോയന്റ് സ്വന്തമാക്കി ഇന്റർമിയാമി മടങ്ങി. 25 മത്സരങ്ങളിൽ നിന്നും 25 പോയിന്റുമായി ഇന്റർമിയാമി പോയിന്റ് ടേബിളിൽ പതിനാലാം സ്ഥാനത്താണ്.
Busquets➡️ Messi ➡️ Alba to put us in the lead by 2️⃣#LAFCvMIA | 0-2 pic.twitter.com/P57D4d1nR9
— Inter Miami CF (@InterMiamiCF) September 4, 2023