ലയണൽ മെസ്സി ഇന്റർ മിയാമിയിൽ ചേർന്നതിന് ശേഷം ആപ്പിൾ ടിവിയുടെ MLS സീസൺ പാസ് സബ്‌സ്‌ക്രിപ്‌ഷനുകൾ ഇരട്ടിയിലധികമായി വർധിച്ചിരിക്കുകയാണ്. ഇന്റർ മിയാമിയുടെ മാനേജിംഗ് ഉടമ ജോർജ്ജ് മാസിന്റെ എക്‌സ് പോസ്റ്റ് അനുസരിച്ച് മെസ്സി ഇന്റർ മിയാമിയിൽ ചേർന്നതിന് ശേഷം MLS സീസൺ പാസ് സബ്‌സ്‌ക്രിപ്‌ഷനുകൾ ഇരട്ടിയായി.
കൂടാതെ മെസ്സി ഒരു മത്സരം കളിക്കുമ്പോൾ സ്പാനിഷ് ഭാഷാ വ്യൂവർഷിപ്പ് 50% കവിഞ്ഞു.2022-ൽ, എംഎൽഎസും ആപ്പിൾ ടിവിയും 10 വർഷത്തെ പങ്കാളിത്തം പ്രഖ്യാപിചിരുന്നു.സ്‌പോർട്‌സ് മീഡിയ വാച്ചിന്റെ അഭിപ്രായത്തിൽ കഴിഞ്ഞ മാസം ക്രൂസ് അസുലിനെതിരായ 2-1 വിജയത്തിൽ മെസ്സിയുടെ ഇന്റർ മിയാമി അരങ്ങേറ്റത്തിന് സ്പാനിഷ് ഭാഷാ ടിവി നെറ്റ്‌വർക്ക് യൂണിവിഷനിൽ ശരാശരി 1.75 ദശലക്ഷം പ്രേക്ഷകർ ഉണ്ടായിരുന്നു.2004 മുതൽ MLS-ന്റെ ഏറ്റവും വലിയ ഒറ്റ-നെറ്റ്‌വർക്ക് പ്രേക്ഷകരാണിത്.
മെസ്സിയുടെ വരവിന് മുമ്പ് MLS സീസൺ പാസിന് 1 ദശലക്ഷം വരിക്കാരുണ്ടായിരുന്നു. മെസ്സി ലീഗിൽ ചേർന്നതിന് ശേഷം ഏകദേശം 2 ദശലക്ഷം ഉപയോക്താക്കൾ Apple TV+-ൽ MLS സീസൺ പാസ് സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ട്. ഇത് കാഴ്ചക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടാക്കിയത് . മെസ്സിയുടെ ജനപ്രീതി തന്നെയാണ് ഇതിന് കാരണം.ലിയോ മെസ്സിയുടെ ഇന്റർമിയാമി ജേഴ്സിയുടെ വില്പന അത്ഭുതകരമായാണ് മുന്നോട്ടുപോകുന്നത്, ലിയോ മെസ്സി വന്നതിനുശേഷം തന്നെ ഇന്റർമിയാമിയുടെ ജേഴ്സികൾ മുഴുവനായും വിറ്റുപോയിരുന്നു.
The Messi Effect is real! 🐐 Subscribers to #MLSSeasonPass on @AppleTV have more than doubled since Messi joined @InterMiamiCF. Also, Spanish language viewership on #MLSSeasonPass on @AppleTV has surpassed over 50% for Messi matches and continues to rise. How exciting for a truly…
— Jorge Mas (@Jorge__Mas) August 10, 2023
🗣Adidas spokesperson to Reuters:
— PSG Chief (@psg_chief) August 11, 2023
"The demand for Messi's Inter Miami shirt is unprecedented "🦩🇺🇸🐐 pic.twitter.com/5ITXLEWLJD
ഇന്റർമിയാമി ജഴ്സിയിൽ അരങ്ങേറ്റം കുറിച്ച് നാല് മത്സരങ്ങൾ പിന്നിട്ടപ്പോൾ തകർപ്പൻ ഫോമിൽ കളിക്കുന്ന ലിയോ മെസ്സി ഏഴ് ഗോളുകളും ഒരു അസിസ്റ്റ് ഉൾപ്പെടെ ഇന്റർമിയാമി ജേഴ്സിയിൽ തകർത്തുകയാണ്. ലിയോ മെസ്സി വന്നതിനുശേഷം ഇന്റർമിയാമി നാല് മത്സരങ്ങൾ തുടർച്ചയായി വിജയിക്കുകയും ചെയ്തു.
Tune in tomorrow to watch Messi and all the Leagues Cup action with #MLSSeasonPass on @AppleTV ⚽️ https://t.co/ZqmybySBa8
— Tim Cook (@tim_cook) August 10, 2023