ലിവർപൂളിന്റെ ഇജിപ്ത്യൻ താരം മുഹമ്മദ് സലാഹിന് വേണ്ടി വലിയ ശ്രമങ്ങളാണ് സൗദി വമ്പന്മാരായ അൽ – ഇത്തിഹാദ് നടത്തുന്നത്. താരത്തിന് പ്രതിവാരം ഒന്നര മില്യൻ പ്രതിഫലമടങ്ങുന്ന കരാറാണ് ഇത്തിഹാദ് ഓഫർ ചെയ്തിരിക്കുന്നത്. കൂടാതെ ട്രാൻസ്ഫർ ഫീയായി 200 മില്യൻ പൗണ്ടും. എന്നാൽ ഈ ഓഫറുകളെല്ലാം ലിവർപൂൾ നിരസിക്കുകായിരുന്നു.
താരത്തിന് സൗദിയിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ടായിരിക്കെയാണ് ലിവർപൂൾ താരത്തിൻറെ ആഗ്രഹം തഴഞ്ഞ് കൊണ്ട് ഇത്തിഹാദിനോട് നോ പറഞ്ഞിരിക്കുന്നത്. ഇപ്പോഴും സലാഹിന് വേണ്ടി ഇത്തിഹാദ് ശ്രമങ്ങൾ നടത്തവെ ലിവർപൂളിൽ ചില നാടകീയ നീക്കങ്ങൾ കൂടി നടക്കുകയാണ്. സലാഹ് ലിവർപൂളിനൊപ്പം പരിശീലനം പൂർത്തിയാക്കാതെ പരിശീലന ഗ്രൗണ്ട് വിട്ട് പോയതായി ഇംഗ്ലീഷ് മാധ്യമമായ സ്കൈ സ്പോർട് റിപ്പോർട്ട് ചെയ്യുന്നു.
തന്റെ ആഗ്രഹങ്ങൾക്ക് ക്ലബ് എതിര് നിന്നതാണ് താരം പരിശീലന ഗ്രൗണ്ട് വിട്ട് പോവാൻ കാരണമെന്ന വിലയിരുത്തലുകൾ കൂടി വരുന്നു.വരും ദിവസങ്ങളിൽ സലാഹ്- ലിവർപൂൾ വിഷയം വലിയ സംഭവവികാസങ്ങൾക്ക് കാരണമായേക്കാം.
ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പിന് താരങ്ങൾ സൗദിയിലേക്ക് പോകുന്നതിൽ വലിയ വിയോജിപ്പുണ്ട്. അതിനാൽ ക്ലോപ്പ് തന്നെയാണ് സലാഹിന്റെ ആഗ്രഹങ്ങങ്ങൾക്ക് എതിർപ്പ് പ്രകടിപ്പിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. താരവും പരിശീലകനും രണ്ട് നിലപാട് സ്വീകരിച്ചാൽ ഭാവിയിൽ അത് മറ്റ് പല സംഭവവികാസങ്ങൾക്കും കാരണമാകും.
🚨🚨 BREAKING: Mo Salah has just left Liverpool’s training ground!
— Transfer News Live (@DeadlineDayLive) September 1, 2023
(Source: @SkySportsNews)
2017 മുതൽ ലിവർപൂളിന്റെ ഭാഗമായ സലാഹ് അവർക്കായി 221 മത്സരങ്ങളും കളിച്ചിട്ടുണ്ട്. പരിശീലകൻ ക്ലോപ്പിന്റെ പ്രിയ താരം കൂടിയാണ് സലാഹ്. അതായിരിക്കാം ക്ലോപ്പ് സലാഹിന്റെ നീക്കങ്ങൾക്ക് എതിർപ്പ് പ്രകടിപ്പിക്കുന്നത്.