ലിവർപൂളിന്റെ ഈജിപ്ത്യൻ താരം മുഹമ്മദ് സലാഹിനെ വിടാതെ സൗദി പ്രൊ ലീഗ് ക്ലബ്ബ് അൽ ഇത്തിഹാദ്. നേരത്തെ തന്നെ താരത്തിനായി വമ്പൻ ഓഫറുകളുമായി ഇതിഹാദ് രംഗത്ത് വന്നിരുന്നു. ഇത്തിഹാദിന്റെ ഓഫറിനോട് സലാഹ് യെസ് പറയുകയും ചെയ്തിരുന്നു.
എന്നാൽ ഈ നീക്കത്തിന് തടസ്സമായത് ലിവർപൂൾ പരിശീലകൻ യൂർഗൻ ക്ലോപ്പ് തന്നെയാണ്. താരത്തെ ഏതുവിധേയേനേയും വിട്ടു നൽകില്ല എന്ന നിലപാടാണ് ക്ലോപ്പ് സ്വീകരിച്ചത്.നേരത്തെ തന്നെ സൗദി പ്രോലീഗിലേക്ക് താരങ്ങൾ പോകുന്നതിനെതിരെ ക്ലോപ്പ് ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. കൂടാതെ സൗദി ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നത് യൂറോപ്പിലെ ട്രാൻസ്ഫർ വിൻഡോ അടച്ചതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് എന്ന കാര്യവും ചൂണ്ടിക്കാട്ടി ക്ലോപ്പ് വിമർശനം നടത്തിയിരുന്നു.
ഇത്തരത്തിലുള്ള ക്ലോപ്പിന്റെ കടുംപിടുത്തം തന്നെയാണ് സലായുടെ സൗദി മോഹങ്ങൾക്ക് തിരിച്ചടിയായത്.എന്നാൽ ഇപ്പോൾ സലാഹിനുവേണ്ടി തങ്ങളുടെ വബിഡ് ഒന്നുകൂടി വലുതാക്കിയിരിക്കുകയാണ് ഇത്തിഹാദ്. 200 മില്യൻ പൗണ്ടാണ് താരത്തിന്റെ ട്രാൻസ്ഫർ ഫീയായി സൗദി വമ്പന്മാർ മുടക്കാൻ ശ്രമിക്കുന്നത്. കൂടാതെ ഒന്നര മില്യൻ പൗണ്ടാണ് താരത്തിന്റെ ഓരോ ആഴ്ചയിലെയും പ്രതിഫലമായി ഇത്തിഹാദ് നൽകാൻ ഒരുങ്ങുന്നത്.
🚨 Mo Salah to Al-Ittihad rumours are not going away! 🇪🇬➡️🇸🇦
— Transfer News Live (@DeadlineDayLive) September 1, 2023
The Saudis are expected to bid up to £200m for him, and offer the player £1.5m a week! 🤑
(Source: @SkySportsNews)
താരത്തിനു മുന്നിൽ ഇത്തിഹാദ് വമ്പൻ ഓഫറുമായി വീണ്ടും രംഗത്ത് വരുമ്പോൾ ഈ വമ്പൻ ഓഫറും ലിവർപൂൾ തട്ടിക്കളയുമോ എന്നുള്ളതും ആരാധകർ ആകാംക്ഷയോടെ ഉറ്റു നോക്കുന്ന കാര്യമാണ്.