യൂറോപ്യൻ ഫുട്ബോൾ സീസൺ അവസാനിച്ചതിനാൽ ട്രാൻസ്ഫർ മാർക്കറ്റിൽ ഇനി പുതിയ സീസണിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളുടെ തിരക്കുകൾ സൈനിങ്ങുകളിലൂടെ കാണാനാവും. ലിയോ മെസ്സിയും കരീം ബെൻസെമയും കൂടുമാറിയ ഇത്തവണത്തെ ട്രാൻസ്ഫർ വാർത്തകൾ ഇനിയും തുടരുകയാണ്.
ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസെമ ടീം വിട്ടതോടെ പകരക്കാരെ തേടുന്ന സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് ജർമൻ താരമായ കായ് ഹാവർട്സിന് വേണ്ടി ചെൽസിയുമായി ചർച്ചകൾ നടത്തിയിരുന്നു. ട്രാൻസ്ഫർ ഫീയായി 60മില്യൺ + ആഡ് ഓൺസ് ആവശ്യപ്പെട്ട പ്രീമിയർ ലീഗ് ക്ലബ്ബിന്റെ ആവശ്യം അംഗീകരിക്കാൻ റയൽ മാഡ്രിഡ് തയ്യാറാകാത്തതിനാൽ നിലവിൽ ചർച്ചകൾ അവസാനിച്ചിരിക്കുകയാണ്.
ഹാവർട്സിന് ചെൽസി അവശ്യപ്പെടുന്ന ട്രാൻസ്ഫർ തുക കുറയുകയാണെങ്കിൽ മാത്രമേ റയൽ മാഡ്രിഡ് ഇനി ചർച്ചകൾക്ക് തയാറാകുകയുള്ളൂ. പുതു താരമായി ജൂഡ് ബെലിങ്ഹാം വന്നെങ്കിലും റയൽ മാഡ്രിഡിന്റെ ക്രോയേഷ്യൻ സൂപ്പർ താരമായ ലൂക്ക മോഡ്രിച് കരാർ ഒപ്പ് വെച്ചത് പോലെ റയൽ മാഡ്രിഡിൽ തുടരും.
🚨⚪️🇸🇦 Luka Modrić has not accepted any proposal from Saudi and he has no intention to do so. The plan is to stay at Real Madrid.
— Fabrizio Romano (@FabrizioRomano) June 1, 2023
Modrić has already agreed to new deal until 2024 weeks ago — as he wants to continue at Real Madrid.
No changes after Bellingham deal. pic.twitter.com/IA0XTXn6NC
ജൂഡ് ബെലിങ്ഹാമിന്റെ വരവ് ലൂക്ക മോഡ്രിച് ടു സൗദി ട്രാൻസ്ഫർ റൂമറുകളെ വീണ്ടും ഉയർത്തിയിരുന്നു, എന്നാൽ 2024 വരെ ക്രോയേഷ്യൻ മജീഷ്യൻ മാഡ്രിഡിൽ തുടരും എന്നുറപ്പാണ്. സൗദിയിൽ നിന്നും ഓഫറുകൾ ഉണ്ടെങ്കിലും അതിനോട് പ്രതികരിക്കാൻ ലൂക്ക മോഡ്രിച് ഇതുവരെ തയ്യാറായിട്ടില്ല, 2024-ൽ റയൽ മാഡ്രിഡ് വിടുന്ന സമയത്ത് മാത്രമേ ലൂക്ക മോഡ്രിച് ഭാവിയെ കുറിച്ച് ആലോചിക്കുകയുളൂ.
Real Madrid have no intention to pay big fee for Kai Havertz. He’s appreciated by Ancelotti but no plans to spend €60m plus add-ons requested by Chelsea. ⚪️ #RealMadrid
— Fabrizio Romano (@FabrizioRomano) June 12, 2023
Negotiations currently off, could only change if price tag will be lower later in the window. pic.twitter.com/qJ5BN1DiSJ
റയൽ മാഡ്രിഡിന്റെ പുതിയ നമ്പർ 7 ആയി വിനീഷ്യസ് ജൂനിയറിനെയും നമ്പർ 11 ആയി റോഡ്രിഗോയും അടുത്ത സീസൺ മുതൽ ജേഴ്സിയണിയും. റയൽ മാഡ്രിഡിന്റെ പുതിയ താരങ്ങളായി ബ്രാഹിം ഡയസിനെയും ഫ്രാൻ ഗാർസിയെയും റയൽ മാഡ്രിഡ് ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചു. നിലവിൽ ഹാരി കെയ്ൻ, എംബാപ്പേ, ഹാവർട്സ് തുടങ്ങിയ താരങ്ങളുമായാണ് റയൽ മാഡ്രിഡിന്റെ ട്രാൻസ്ഫർ റൂമറുകൾ വരുന്നത്.
Fran García completes medical tests and returns to Real Madrid on €5m deal from Rayo Vallecano. ✅⚪️ #RealMadrid
— Fabrizio Romano (@FabrizioRomano) June 12, 2023
He will be Real’s new number 20. pic.twitter.com/r9sLv9bZs6