റോട്ടർഡാമിലെ ഡി കുയിപ്പിൽ നടന്ന യുവേഫ നേഷൻസ് ലീഗ് സെമിഫൈനലിൽ നെതർലാൻഡ്സിനെ 4-2ന് തോൽപിച്ചതിന് ശേഷം ക്രൊയേഷ്യ ചരിത്രത്തിലെ ആദ്യത്തെ പ്രധാന ട്രോഫിയിലേക്ക് അടുത്തിരുവുകയാണ്.
കഴിഞ്ഞ വർഷം ലോകകപ്പ് സെമിഫൈനലിലെത്തിയ സ്ലാറ്റ്കോ ഡാലിക്കിന്റെ ടീം തങ്ങളുടെ ആദ്യത്തെ ട്രോഫി നേടുന്നതിലേക്ക് ഒരു പടി കൂടി അടുത്തു. എക്സ്ട്രാ ടൈമിൽ ബ്രൂണോ പെറ്റ്കോവിച്ചും ലൂക്കാ മോഡ്രിച്ചും നേടിയ ഗോളുകൾക്കായിരുന്നു ക്രോയേഷ്യയുടെ ജയം.ഉദ്ഘാടന UNL-ന്റെ ഫൈനലിൽ തോറ്റതിന് ശേഷം 2020 അവസാനം മുതൽ ഡച്ച് മണ്ണിൽ മുമ്പ് നടന്ന 10 മത്സര മത്സരങ്ങളിൽ ഒന്നൊഴികെ എല്ലാം ജയിച്ച നെതർലാൻഡ്സ് ഹോം ആരാധകർക്ക് മുന്നിൽ വലിയ പ്രതീക്ഷയോടെയാണ് ഇറങ്ങിയത്.
മത്സരം തുടങ്ങി 34 ആം മിനുട്ടിൽ തന്നെ ഡച്ച് ടീം മുന്നിലെത്തി.ഡോണേൽ മാലെൻ ആണ് ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ ക്രൊയേഷ്യ കൂടുതൽ ശക്തമായി തിരിച്ചുവന്നു. 55 ആം മിനുട്ടിൽ ക്രമറിക് പെനാൽറ്റിയിൽ നിന്ന് മനേടിയ ഗോൾ ക്രോയേഷ്യക്ക് സമനില നേടിക്കൊടുത്തു.ക്രൊയേഷ്യ വേണ്ടി 165-ാമത് മത്സരം കളിക്കുന്ന 37-കാരനായ മോഡ്രിച്ചിനെ ലിവർപൂൾ ഫോർവേഡ് ഗാക്പോ വീഴ്ത്തിയതിനാണ് പെനാൽറ്റി ലഭിച്ചത്.73 മിനിറ്റിൽ അറ്റലാന്റ മിഡ്ഫീൽഡർ പസാലിക്കിലൂടെ ക്രോയേഷ്യ ലീഡ് നേടി.
ക്രോയേഷ്യ വിജയത്തിലേക്ക് പോവും എന്ന് തോന്നിച്ച നിമിഷത്തിൽ ഡച്ച് സമനില പിടിച്ചു. ഇഞ്ചുറി ടൈമിൽ നോവ ലാംഗ് ആണ് നെതർലാൻഡ്സിന്റെ ഗോൾ നേടിയത്.കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും എക്സ്ട്രാ ടൈമിലേക്ക് പോയ മത്സരങ്ങളിൽ ബ്രസീൽ, ജപ്പാൻ, ഇംഗ്ലണ്ട്, റഷ്യ, ഡെൻമാർക്ക് എന്നിവരെ തോൽപ്പിച്ച ക്രൊയേഷ്യ ആത്മവിശ്വാസത്തോടെയാണ് ഇറങ്ങിയത്. എക്സ്ട്രാ ടൈമിലെ 98 ആം മിനുട്ടിൽ പെറ്റ്കോവിച്ച് ക്രോയേഷ്യക്ക് ലീഡ് നേടിക്കൊടുത്തു.116-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ലൂക്ക മോഡ്രിച് ക്രോയേഷ്യയുടെ നാലാം ഗോൾ നേടി സ്കോർ 4 -2 ആയി ഉയർത്തി. നാളെ നടക്കുന്ന രണ്ടമ്മ സെമിയിൽ ഇറ്റലി സ്പെയിനിനെ നേരിടും.