ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആൻഫീൽഡിൽ നടന്ന നിർണായകമായ പോരാട്ടത്തിൽ ലിവർപൂൾ എതിരില്ലാത്ത നാല് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തിരുന്നു. ഇരട്ട ഗോളുകൾ നേടിയ മുഹമ്മദ് സലായുടെ മികവിലാണ് ലിവർപൂൾ ജയിച്ചു കയറിയത്.റെഡ്സിന്റെ ഇന്നലത്തെ വിജയത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് എങ്ങനെ സഹായിച്ചു എന്നതിനെ കുറിച്ച് ലിവർപൂൾ ഫോർവേഡ് മുഹമ്മദ് സലാ രസകരമായ ഒരു വിശകലനം നടത്തി.
അഞ്ചാം മിനുട്ടിൽ ലൂയിസ് ഡിയാസിനെ ഗോൾ വന്നതോടെ തന്നെ യുണൈറ്റഡ് ചിത്രത്തിൽ നിന്നും ഇല്ലാതായി. 22 ആം മിനുട്ടിൽ മികച്ചൊരു ഗോളിലൂടെ സല ലിവർപൂളിന്റെ ലീഡുയത്തി. 68 ആം മിനുട്ടിൽ മാനേയും 85 ആം മിനുട്ടിൽ സലയും നേടിയ ഗോളിലൂടെ ലിവർപൂൾ തങ്ങളുടെ ഗോൾ പട്ടിക പൂർത്തിയാക്കി.എന്നാൽ തങ്ങളുടെ കടുത്ത എതിരാളികളുടെ പ്രകടനം ആൻഫീൽഡിൽ ലിവർപൂളിന് എല്ലാം എളുപ്പമാക്കിയെന്നാണ് സല അവകാശപ്പെടുന്നത്.
അഞ്ചു പേര് അണിനിരന്നിട്ടും യുണൈറ്റഡിന്റെ സംശയാസ്പദമായ പ്രതിരോധം ലിവർപൂളിന്റെ ആദ്യ രണ്ട് ഗോളുകൾ എളുപ്പമാക്കി എന്നാണ് സല അഭിപ്രായപ്പെട്ടത്. മധ്യനിരയിൽ നിന്നും ബാക്ക് ലൈനിൽ നിന്നും ലിവർപൂളിന് കാര്യമായ ഒരു സമ്മർദവും ഇന്നലെ നേരിടേണ്ടി വന്നില്ല.വൺ ഓൺ വൺ സിറ്റുവേഷനിൽ പലപ്പോഴും യുണൈറ്റഡ് അനായാസം പന്ത് ലിവർപൂളിന് നൽകുകയും ചെയ്തു.” ഓൾഡ് ട്രാഫോർഡിൽ ഞങ്ങൾ ക്ളീൻ ഷീറ്റ് നേടിയിരുന്നു ഇപ്പോൾ ആൻഫീൽഡിലും നേടിയിരിക്കുകയാണ്.ഞങ്ങൾ ഗെയിമിലേക്ക് പോയി ഒരു ഗോൾ നേടാൻ ആഗ്രഹിക്കുന്നു. ആദ്യത്തേത് ലഭിച്ചുകഴിഞ്ഞാൽ, രണ്ടാമത്തേത് ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, രണ്ടാമത്തേത് ലഭിച്ചുകഴിഞ്ഞാൽ, ഞങ്ങൾ മൂന്നാമത്തേതിന് പോകും. എന്നാൽ ഇവിടെയും പുറത്തും ഞങ്ങളിൽ നിന്നുള്ള മികച്ച പ്രകടനമാണിതെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ ഇതുപോലെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു ” സല കൂട്ടിച്ചേർത്തു.
Liverpool’s Thiago and Mo Salah react to their 4-0 win over Man United 🔉🔛 #LIVMUN pic.twitter.com/iYAcLIqODP
— Sky Sports Premier League (@SkySportsPL) April 19, 2022
മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഈ സീസണിൽ തോൽക്കാൻ ആഗ്രഹിക്കാത്ത ഒരു കളിയുണ്ടെങ്കിൽ അത് ഇതായിരിക്കും.ഫെബ്രുവരിയിൽ നടന്ന കാരബാവോ കപ്പ് ഇതിനകം നേടിയ ലിവർപൂൾ ഒരു സീസണിൽ നാല് കിരീടങ്ങൾ നേടാനുള്ള തയ്യാറെടുപ്പിലാണ്.ചെൽസിക്കെതിരായ എഫ്എ കപ്പിന്റെ ഫൈനലിലും യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ വില്ലാറിയലുമായി കളിക്കും.
മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഒരു മത്സരം കൂടുതൽ കളിച്ചിട്ടുണ്ടെങ്കിലും അവർ ഇപ്പോൾ കിരീടപ്പോരാട്ടത്തിൽ മുന്നിലാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിൽ നിന്നും എത്ര ദൂരെയാണെന്ന് ഇന്നലത്തെ മത്സരത്തിൽ നിന്നും നമുക്ക് വ്യകത്മാവും. പലപ്പോഴും യുണൈറ്റഡിനെ പരിഹസിക്കുന്ന രീതിയാണ് ലിവർപൂൾ കളിച്ചത്.റെഡ് ഡെവിൾസിനെതിരെ ഈ സീസണിലെ രണ്ടു മത്സരങ്ങളിൽ നിന്നും 9 ഗോളുകളാണ് ലിവർപൂൾ നേടിയത്.