മുഹമ്മദ് സലാഹ് റെക്കോർഡ് കുറിച്ചു,ലിവർപൂളിന് തകർപ്പൻ വിജയം, പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത്|Mohamed Salah

പ്രീമിയർ ലീഗിൽ ലിവർപൂളിന് തകർപ്പൻ വിജയത്തോടെ ഒന്നാം സ്ഥാനത്ത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വോൾവ്സിനെ പരാജയപ്പെടുത്തിയത്.
തോൽവി അറിയാതെ കുതിക്കുകയാണ് ക്ലോപ്പിന്റെ ലിവർപൂൾ. കളി തുടങ്ങി ഏഴാം മിനിറ്റിൽ തന്നെ വോൾവ്സ് ലിവർപൂളിന്റെ വലയിൽ ഗോൾ എത്തിച്ചു.കളിയുടെ ഏഴാം മിനിറ്റിൽ കൊറിയൻ താരമായ ഹ്വാങ് ആയിരുന്നു അലീസണിന്റെ പോസ്റ്റിലേക്ക് നിറയൊഴിച്ചത്.

കളിയുടെ ആദ്യ പകുതി പിന്നിടുമ്പോൾ വോൾവ്സ് ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിലായിരുന്നു എന്നാൽ രണ്ടാം പകുതിയിലായിരുന്നു ലിവർപൂളിന്റെ തിരിച്ചടി,കളിയുടെ 55 മിനിറ്റിൽ മുഹമ്മദ് സലയുടെ അസിസ്റ്റിലൂടെ ഗാക്പോ ലക്ഷ്യത്തിൽ എത്തിച്ചു. പിന്നീട് റോബർട്ട്സൺ ഒറ്റയ്ക്ക് മുന്നേറിയ പന്തിൽ വീണ്ടും മുഹമ്മദ് സലയുടെ സഹായത്തോടെ റോബർട്ട്സൺ തന്നെ വോൾവ്സിന്റെ വല രണ്ടാമതും ചലിപ്പിച്ചു.

കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിയിരിക്കെ ഇഞ്ചുറി ടൈമിൽ ആയിരുന്നു പട്ടിക തികച്ച ലിവർപൂളിന്റെ മൂന്നാം ഗോൾ, മുഹമ്മദ് സലയുടെ തന്നെ അസ്സിസ്റ്റിൽ എലിയോട്ട് അടിച്ച പന്ത് റിഫ്ലക്ഷനിലൂടെ വോൾവ്സിന്റെ വലകുലുക്കി. നിർഭാഗ്യവശാൽ അത് വോൾവ്സ് താരം ബ്യുണോയുടെ സെൽഫ് ഗോൾ ആയാണ് കണക്കാക്കപ്പെട്ടത്.

ഇരട്ട അസിസ്റ്റുകൾ നേടിയ മുഹമ്മദ് സല മറ്റൊരു റെക്കോർഡ് കൂടി കുറിച്ചു. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നേടിയ ആഫ്രിക്കൻ താരമായി മുഹമ്മദ് സലാഹ്. 62 അസിസ്റ്റുകൾ നേടിയ റിയാദ് മഹറിസ്നെ മറികടന്നു.63 അസിസ്റ്റുകൾ ആണ് മുഹമ്മദ് സല പ്രീമിയർ ലീഗിൽ സ്വന്തമാക്കിയിരിക്കുന്നത്. ലിവർപൂളിന്റെ ജയത്തോടെ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് അഞ്ചു മത്സരങ്ങളിൽ 13 പോയിന്റുകളുമായി ലിവർപൂൾ ഒന്നാം സ്ഥാനത്താണ്. ഇന്ന് മാഞ്ചസ്റ്റർ സിറ്റിജയിച്ചാൽ ലിവർപൂളിനെ മറികടക്കാം.

2/5 - (4 votes)
Mohamed Salah