ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ റേഞ്ചേഴ്സിനെ തോൽപ്പിച്ച് വാരാന്ത്യ പോരാട്ടത്തിന് മുന്നോടിയായി ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റിക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. ലിവർപൂൾ റേഞ്ചേഴ്സിനെ 7-1ന് തകർത്ത് ചാമ്പ്യൻസ് ലീഗിൽ അവസാന 16-ൽ ഒരു കാൽ വച്ചു. മുഹമ്മദ് സലായുടെ പേര് ചരിത്രപുസ്തകങ്ങളിൽ ഇടംപിടിക്കുന്നതിനും മത്സരത്തിൽ കാണാൻ സാധിച്ചു.
ലിവർപൂൾ മാനേജർ യുർഗൻ ക്ലോപ്പ് മത്സരത്തിൽ മുഹമ്മദ് സലയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല.ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ ഒരു ഗോൾ വഴങ്ങിയ ലിവർപൂൾ ഏഴു ഗോളുകൾ തിരിച്ചടിച്ചാണ് വിജയം നേടിയത്.മുഹമ്മദ് സലായുടെ ഹാട്രിക്കാണ് രണ്ടാം പകുതിയിലെ ഹൈലൈറ്റ്. ബെഞ്ചിൽ നിന്ന് വന്ന ഈജിപ്ഷ്യൻ സ്ട്രൈക്കർ 75, 80, 81 മിനിറ്റുകളിൽ ഗോളുകൾ നേടി.2011ൽ 7-1ന് ഡിനാമോ സാഗ്രെബിനെതിരെ എട്ട് മിനിറ്റ് ഹാട്രിക്ക് നേടിയ മുൻ ലിയോൺ സ്ട്രൈക്കർ ബാഫെറ്റിംബി ഗോമിസിന്റെ റെക്കോർഡാണ് സലാ ഇല്ലാതാക്കിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, റോബർട്ട് ലെവൻഡോവ്സ്കി, റഹീം സ്റ്റെർലിംഗ് എന്നിവർ ഹാട്രിക് നേടിയെങ്കിലും 11 മിനുട്ട് സമയം എടുത്തിട്ടുണ്ട്.
2015 പതിപ്പിൽ മാൽമോയ്ക്കെതിരെ റയൽ മാഡ്രിഡിനായി കളിക്കുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ 11 മിനിറ്റ് ഹാട്രിക് നേടി. കഴിഞ്ഞ വർഷം സാൽസ്ബർഗിനെതിരെ ബയേൺ മ്യൂണിക്കിനായി കളിക്കുമ്പോഴാണ് റോബർ ലെവൻഡോസ്കി ഈ നേട്ടം കൈവരിച്ചത്.ബ്ലാക്ക്ബേണിന്റെ മൈക്ക് ന്യൂവെൽ 1995-ൽ റോസെൻബർഗിനെതിരെ 9 മിനിറ്റിനുള്ളിൽ ഹാട്രിക് നേടിയതാണ് ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ ഹാട്രിക്ക്. 2019-ൽ അറ്റലാന്റയ്ക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്കായി റഹീം സ്റ്റെർലിംഗ് (11 മിനിറ്റ്) ഹാട്രിക്ക് നേടിയിട്ടുണ്ട്.
Remarkable, @MoSalah ✨ pic.twitter.com/e1D7fDn6CA
— Liverpool FC (@LFC) October 12, 2022
12-ാം മിനിറ്റിൽ സ്കോട്ട് ആർഫീൽഡിലൂടെ റേഞ്ചേഴ്സ് സ്കോറിങ്ങിനു തുടക്കമിട്ടു. 24 മിനിറ്റിനുള്ളിൽ ഫിർമിനോയുടെ ഗോളിൽ ലിവർപൂൾ സമനില പിടിച്ചു. കോൺസ്റ്റാന്റിനോസ് സിമിക്കാസിന്റെ പന്ത് ബ്രസീൽ താരം ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. സ്ട്രൈക്കർ ഫിർമിനോ വീണ്ടും ഗോൾ കണ്ടെത്തിയതോടെ രണ്ടാം പകുതിയിൽ 10 മിനിറ്റിനുള്ളിൽ ലിവർപൂൾ മുന്നിലെത്തി. ഡാർവിൻ ന്യൂനസ് നേടിയ ഗോളിൽ ലിവർപൂൾ 3-1ന് മുന്നിലെത്തി.
African top scorers in the Champions League history:
— Mo (@SalaHolic_11) October 12, 2022
Mohamed Salah 45 goals
Didier Drogba 44 goals
Samuel Eto’o. 33 goals
PL Top scorers in the Champions league history :
Mohamed Salah 38 goals
Sergio Agüero: 36 Goals
Didier Drogba: 36 Goals
History Maker. pic.twitter.com/hsqrj4GsKw
75-ാം മിനിറ്റിൽ ടൈറ്റ് ആംഗിളിൽ നിന്ന് തന്റെ ആദ്യ ഗോളും ലിവർപൂളിന്റെ നാലാമത്തെ ഗോളും അടിച്ച് സലാ വരവറിയിച്ചു.അഞ്ച് മിനിറ്റിനുശേഷം ഈജിപ്ഷ്യൻ രണ്ടാം ഗോളും നേടി.ഉടൻ തന്നെ മറ്റൊരു ക്ലിനിക്കൽ സ്ട്രൈക്കിലൂടെ തന്റെ ഹാട്രിക് പൂർത്തിയാക്കി. 87-ൽ ഹാർവി എലിയട്ട് പരാജയം പൂർത്തിയാക്കി. രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ 9 പോയിന്റുമായി ലിവർപൂൾ എ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്, നാപോളി 12 പോയിന്റുമായി 16 റൗണ്ടിലേക്ക് മുന്നേറി.