ലിവർപൂൾ സൂപ്പർതാരം മുഹമ്മദ് സലയെ ക്ലബ്ബ് ഒഴിവാക്കും

പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂൾ ഇപ്പോൾ അത്ര മികച്ച നിലയിൽ അല്ല ഉള്ളത്. ഒമ്പതാം സ്ഥാനത്താണ് പ്രീമിയർ ലീഗിൽ ലിവർപൂൾ ഉള്ളത്.ആദ്യ നാല് സ്ഥാനങ്ങളിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ലിവർപൂളിന് അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ കഴിഞ്ഞേക്കില്ല. മാത്രമല്ല ലിവർപൂളിന്റെ ഉടമകളായ FSG ഇപ്പോൾ ക്ലബ്ബ് വിൽക്കാനുള്ള ഒരുക്കത്തിലുമാണ്.

മുന്നേറ്റ നിരയിലേക്ക് ഒരുപാട് സൂപ്പർതാരങ്ങളെ സ്വന്തമാക്കാൻ ലിവർപൂളിന് കഴിഞ്ഞിട്ടുണ്ടെങ്കിലും ഒന്നും ഇതുവരെ ഫലം കണ്ടിട്ടില്ല.അതുകൊണ്ടുതന്നെ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒരു അഴിച്ചു പണി നടത്താൻ ലിവർപൂൾ ഉദ്ദേശിക്കുന്നുണ്ട്. പ്രത്യേകിച്ച് പുതിയ ഉടമസ്ഥർ വരുന്നതോടുകൂടി ഒരുപാട് താരങ്ങൾക്ക് സ്ഥാനം നഷ്ടമാവുമെന്നാണ് അറിയാൻ കഴിയുന്നത്. യുവ താരങ്ങളെ വെച്ചുള്ള ഒരു ടീമിനെ പടുത്തുയർത്താൻ ആയിരിക്കും ക്ലബ്ബ് ശ്രമിക്കുക.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലിവർപൂളിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് മുഹമ്മദ് സലാ. പക്ഷേ ഈ സീസണിൽ അദ്ദേഹത്തിന് മികവ് പുലർത്താൻ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ അടുത്ത സമ്മറിൽ അദ്ദേഹത്തെ ക്ലബ്ബ് വിടാൻ ലിവർപൂൾ അനുവദിക്കുമെന്ന റിപ്പോർട്ടാണ് പുറത്തേക്ക് വന്നിട്ടുള്ളത്.കാൽസിയോ മെർക്കാറ്റോ വെബ്,ഗോൾ ഫ്രാൻസ് എന്നിവരാണ് ഈ വിവരം പങ്കുവെച്ചിട്ടുള്ളത്. പക്ഷേ 70 മില്യൺ യൂറോ എങ്കിലും ഈ താരത്തിനു വേണ്ടി ലഭിക്കണം ക്ലബ്ബിന്റെ ഇപ്പോഴത്തെ നിലപാട്.

മാത്രമല്ല ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി സലായിൽ ഇൻട്രസ്റ്റ് പ്രകടിപ്പിച്ചുകൊണ്ട് മുന്നോട്ടുവന്നിട്ടുണ്ട് എന്നുള്ളതും ഇവർ പുറത്തുവിട്ടിട്ടുണ്ട്.അതായത് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നെയ്മർ ജൂനിയർ ക്ലബ് വിടാനുള്ള സാധ്യതകൾ ഉണ്ട്. ലയണൽ മെസ്സിയും ഒരുപാട് കാലം ഒന്നും ക്ലബ്ബിനൊപ്പം ഉണ്ടാവുകയുമില്ല. അതുകൊണ്ടുതന്നെ മുന്നേറ്റ നിരയിലേക്ക് സലായെ പോലെയൊരു താരത്തെ ആവശ്യമാണ് എന്നാണ് ക്ലബ്ബ് ഇപ്പോൾ കരുതുന്നത്. അതുകൊണ്ടുതന്നെ ഒരുപക്ഷേ വരുന്ന സമ്മറിൽ സലാക്ക് വേണ്ടി പിഎസ്ജി ശ്രമങ്ങൾ നടത്തിയേക്കും.

കൂടാതെ മോൻഷൻഗ്ലാഡ്ബാഷിന്റെ ഫ്രഞ്ച് താരമായ മാർക്കസ് തുറാമിനെയും പിഎസ്ജി ലക്ഷ്യം വെക്കുന്നുണ്ട്. 25 വയസ്സുകാരനായ താരം ഫ്രീ ഏജന്റാവാനിരിക്കുകയാണ്. താരത്തെ ടീമിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ ഒരുപക്ഷേ സലാ പിഎസ്ജിയിലേക്ക് വരാൻ സാധ്യത കുറവാണ്. വരുന്ന സമ്മറിൽ എന്ത് സംഭവിക്കും എന്നുള്ളത് നോക്കിക്കാണാം.

Rate this post
Mohamed Salah