മുഹമ്മദ് സലായും ലിവർപൂളും തമ്മിലുള്ള കരാർ ചർച്ചകൾ പരാജയമായി.തന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അദ്ദേഹം ക്ലബ് വിടുമെന്ന് താരം അറിയിച്ചതായുള്ള റിപോർട്ടുകൾ പുറത്തു വന്നു.സലാ ആവശ്യപ്പെടുന്ന വേതനം നൽകാൻ ലിവർപൂൾ തയ്യാറായില്ല എങ്കിൽ താരം ക്ലബ് വിടാൻ ആണ് സാധ്യത.
കഴിഞ്ഞ അഞ്ച് വർഷമായി ലോകത്തിലെ ഏറ്റവും മികച്ചതും സ്ഥിരതയുള്ളതുമായ ഫുട്ബോൾ കളിക്കാരിൽ ഒരാളാണ് സലാ. തന്റെ മൂല്യം തെളിയിക്കാൻ അദ്ദേഹത്തിന് ധാരാളം ഗോളുകളും കിരീടങ്ങളുമുണ്ട്.യൂറോപ്പിലെ ഏതൊരു ക്ലബ്ബും ആഗ്രഹിക്കുന്ന താരം തന്നെയാണ് സലാ. മറ്റു ഭീമൻ ക്ലബ്ബുകൾ അവരുടെ സൂപ്പർ താരങ്ങൾക്ക് നൽകുന്ന രീതിയിലുള്ള വേതനം നല്കാൻ ലിവർപൂൾ തയ്യാറാവുന്നില്ല.ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലെയോ കെവിൻ ഡി ബ്രൂയ്നെപ്പോലെയോ പ്രതിഫലം കിട്ടണമെന്നാണ് സലയുടെ ഏജന്റ് ആവശ്യപെടുന്നത്.
Excl: Salah and his agent have no intention to accept current new contract bid from Liverpool. Talks have broken down since December, as things stand 🚨🇪🇬 #LFC
— Fabrizio Romano (@FabrizioRomano) March 11, 2022
Mo’s priority is to stay – but not at current conditions. Let’s see Liverpool next move.
More: https://t.co/QGTdcXpa79 pic.twitter.com/2cAY6KmmkV
എന്നാൽ യൂറോപ്പിലെ ഏറ്റവും വലിയ ചരിത്രമുള്ള ക്ലബ്ബുകളിലൊന്നിലാണ് താൻ കളിക്കുന്നതെന്ന് സലാക്ക് മനസിലാകുന്നില്ല എന്ന വിമർശനവും ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ താൻ പ്രതിനിധീകരിക്കുന്ന ക്ലബിന്റെ എല്ലാ വശങ്ങളും സലാ മനസ്സിലാക്കുന്നതായി തോന്നുന്നില്ല, മെച്ചപ്പെട്ട വേതനം ആവശ്യപ്പെടാനുള്ള എല്ലാ അവകാശവും സലാക്കുണ്ട്.പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരിൽ ഒരാളാവാനാണ് താരം ശ്രമിച്ചു കൊണ്ടിരിക്കുനന്ത്.എന്നാൽ ലിവർപൂൾ ഈ ആവശ്യങ്ങൾ അംഗീകരിക്കില്ല, അവർക്ക് അത് താങ്ങാൻ കഴിയില്ല എന്നാണ് പറയുന്നത്.
"It's very much Mo's decision"
— The Sun Football ⚽ (@TheSunFootball) March 11, 2022
Jurgen Klopp gives an update on the future of Mo Salah pic.twitter.com/Od1B25JAN3
സലായുടെ അവസ്ഥയോടുള്ള യുർഗൻ ക്ലോപ്പിന്റെ മനോഭാവമാണ് എല്ലാവരെയും ഏറ്റവും ആശ്ചര്യപ്പെടുത്തിയത്.ലിവർപൂൾ എഫ്സിയുടെ പരിമിതികളെക്കുറിച്ച് ജർമ്മൻ മാനേജർക്ക് അറിയാം, മാത്രമല്ല ഒരു കളിക്കാരനെയും ഒഴിവാക്കാൻ അദ്ദേഹം തയ്യാറല്ല.”ക്ലബിന് തീവ്രമായ ആഗ്രഹങ്ങൾ ഉണ്ടാകുമെന്നു തന്നെയാണ് സലാ പ്രതീക്ഷിക്കുന്നത്. ഞങ്ങൾ അവസാനത്തെ വർഷങ്ങളിൽ എത്തി നിൽക്കുകയാണ്. ഞങ്ങൾക്ക് കൂടുതലൊന്നും ചെയ്യാൻ കഴിയില്ല, അതങ്ങനെയാണ്. എന്നാൽ ഇത് അതുമായി ബന്ധപ്പെട്ടു നിൽക്കുന്ന കാര്യമാണെന്ന് ഞാൻ കരുതുന്നില്ല. ഇത് ഏറെക്കുറെ സലായുടെ തീരുമാനമാണ്. ക്ലബ് അവർക്കു സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. അതങ്ങിനെയാണ്.” ക്ലോപ്പ് വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
Jurgen Klopp on Mo Salah contract talks: "Mo definitely expects this club to be ambitious. We have been and we are. It's Mo's decision. The club did what it can do. It's all fine". 🔴 #LFC
— Fabrizio Romano (@FabrizioRomano) March 11, 2022
"Nothing further has happened, Mo hasn't signed or rejected or whatever, we just wait". pic.twitter.com/fEagKdQ0xg
2017ൽ റോമയിൽ നിന്ന് ആൻഫീൽഡിൽ എത്തിയതിന് ശേഷം ലിവർപൂളിലെ ഏറ്റവും പ്രധാന താരമാണ് മുഹമ്മദ് സലാ. റെഡ്സിനായി എണ്ണമറ്റ ഗോളുകൾ താരം നേടി. ലിവർപൂളിന്റെ പ്രീമിയർ ലീഗ് കിരീടത്തിലും യുവേഫ ചാമ്പ്യൻസ് ലീഗിലും പ്രധാന പങ്കുവെക്കാനും സലായ്ക്ക് സാധിച്ചിരുന്നു.