ഇന്ത്യൻ സൂപ്പർ ലീഗിൽ എന്താണ് നടക്കുന്നത് എന്ന് മനസ്സിലാകാത്ത അവസ്ഥയിലാണ് ആരാധകർ ഉള്ളത്. ലീഗിലെ ഒരു ടീമിനും വ്യത്യസ്ത നിയമങ്ങളും നിയന്ത്രണങ്ങളുമാണുള്ളത്. ഇതോടെയാണ് ഐഎസ് എൽ സംഘാടകർ നടത്തുന്നത് കള്ളക്കളിയാണോ എന്ന സംശയവുമായി ആരാധകർ മാത്രമല്ല ടീമുകളിലെ വിദേശ താരങ്ങളും ചോദ്യവുമായി രംഗത്ത് വന്നിരിക്കുകയാണ്. എടികെ മോഹൻ ബാഗാന് ഗുണകരമാവുന്ന രീതിയിലാണ് ഓരോ തീരുമാനങ്ങളും വരുന്നത് എന്ന വാദവും ഇതിന്റെ കൂടെ വരുന്നുണ്ട്.
ബഗാൻ ടീമിലെ താരങ്ങളിലൊരാൾക്ക് കോവിഡ് പോസിറ്റീവായ സാഹചര്യത്തിൽ കഴിഞ്ഞയാഴ്ച ഐ എസ് എല്ലിൽ നടക്കാനിരുന്ന എടികെ മോഹൻ ബഗാൻ-ഒഡീഷ എഫ് സി മത്സരം മാറ്റി വെക്കാൻ അധികൃതർ തീരുമാനിച്ചിരുന്നു. എന്നാൽ കോവിഡ് കേസിനെത്തുടർന്ന് എടികെ മോഹൻ ബഗാന് ലഭിച്ച നീതി മറ്റ് പല ടീമുകൾക്കും പിന്നീട് കിട്ടിയില്ല . ഒഡിഷ ,ഗോവ ടീമുകളിലെ ഒന്നിലധികം പേര് കോവിഡ് പോസിറ്റീവ് ആയെങ്കിലും ബഗാന് ലഭിച്ച ആനുകൂല്യം ആർക്കും ലഭിച്ചിരുന്നില്ല. 15 പേര് കളിക്കാനുണ്ടെങ്കിൽ മത്സരം നടക്കും എന്നാണ് എസ്എസ്എൽ അതികൃതർ അറിയിച്ചിരുന്നത്.
വെള്ളിയാഴ്ച്ച നടന്ന നോർത്ത് ഈസ്റ്റ് ഗോവ മത്സരം നടന്നത് ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു.പ്രമുഖ താരങ്ങൾ ഇല്ലാതെയാണ് ഗോവ കളത്തിൽ ഇറങ്ങിയത്. എന്നാൽ ഇന്നലെ മോഹൻ ബാഗിന്റെ കാളി വനനപ്പോൾ നിയമം മറ്റൊന്നായി മാറി. മത്സരം ഉപേക്ഷിക്കുതാകയും ചെയ്തു. ഇതോടെ അധികൃതരുടെ കള്ളകളി പുറത്താവുകയും ചെയ്തു.മറ്റ് ടീമുകൾക്കുള്ളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോളൊന്നും മത്സരങ്ങളിൽ മാറ്റം വരാൻ താല്പര്യപ്പെടാത്ത സംഘാടകർ എടികെ മോഹൻ ബഗാന് മാത്രം എന്തിനാണ് ഇത്ര പരിഗണന നൽകുന്നത് എന്ന കാര്യം മാത്രമാണ് അറിയാത്തത്.9 കോവിഡ് കേസുകളുണ്ടായിട്ടും തങ്ങൾ ഇന്നലെ കളിക്കാൻ നിർബന്ധിതരായെന്നും, ഇതേ കാരണം കൊണ്ട് മറ്റൊരു ടീമിന്റെ മത്സരം നീട്ടിവെച്ചെന്നും ഗോവ താരം എഡു ബേഡിയ അഭിപ്രായപ്പെട്ടിരുന്നു.
കോവിഡ് വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ലീഗ് അതികം നാൾ മുന്നോട്ട് പോവാനുള്ള സാധ്യതെകൾ കുറവാണു. എപ്പോൾ വേണമെങ്കിലും ലീഗ് നിർത്തിവെക്കപെടാം. അങ്ങനെ ലീഗ് നിർത്തിവെക്കുകയാണെങ്കിൽ പോയിന്റ് പട്ടികൈയിൽ മുന്നിലുള്ള ടീമിനെ ആയിരിക്കില്ല ചാംപ്യൻമാരായി പ്രഖ്യാപിക്കുക. കളിച്ച മത്സരങ്ങളും പോയിന്റും ബന്ധപ്പെടുത്തിയ ശരാശരി പോയിന്റ് അനുസരിച്ചാവും വിജയിയെ തെരഞ്ഞെടുക്കുക.
ഇന്ന് നടക്കേണ്ട ബ്ലാസ്റ്റേഴ്സ് മുംബൈ മത്സരം നടക്കാനുള്ള സാധ്യജൽ കുറവാണു എന്നാണ് അഭിപ്രായം.ഇന്ന് രാവിലെ 11 ക്ലബുകളുമായി ഐ എസ് എൽ ഒരു ചർച്ച വെച്ചിട്ടുണ്ട്. ആ ചർച്ചയിൽ ലീഗ് പൂർണ്ണമായും നിർത്തി വെക്കുമോ എന്ന തീരുമാനം വരാനുളള സാധ്യതകളുമുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് അവസാന മൂന്ന് ദിവസമായി പരിശീലനം നടത്തിയിട്ടില്ല. ടീം കളിക്കായി ഒരു ഒരുക്കവും നടത്തിയിട്ടില്ല എന്ന് പരിശീലകൻ ഇവാൻ അഭിപ്രായപ്പെട്ടിരുന്നു.