ലോകകപ്പ് ചരിത്രത്തിൽ പുതിയ അധ്യായം എഴുതി ചേർത്ത് മൊറോക്ക. ക്വാർട്ടർ പോരാട്ടത്തിൽ യൂറോപ്യൻ കരുത്തരായ പോർച്ചുഗലിന്റെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി സെമി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് നോർത്ത് ആഫ്രിക്കൻ രാജ്യം. ലോകകപ്പ് ചരിത്രത്തിൽ സെമിയിലെത്തുന്ന ആദ്യത്തെ രാജ്യമായി മൊറോക്ക മാറുകയും ചെയ്തു. ആദ്യ പകുതിയിൽ യൂസഫ് എന്‍ നെസിരി നേടിയ ഗോളിനായിരുന്നു മൊറോക്കയുടെ ജയം.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തിയാണ് പോർച്ചുഗൽ ഇന്ന് കളി ആരംഭിച്ചത്.അഞ്ചാം മിനിറ്റില്‍ തന്നെ പോര്‍ച്ചുഗലിന് ആദ്യ അവസരം ലഭിച്ചതാണ്. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഫ്രീ കിക്കില്‍ നിന്നുള്ള ജാവോ ഫെലിക്സിന്റെ ഗോളെന്നുറച്ച ഹെഡര്‍ പക്ഷേ മൊറോക്കന്‍ ഗോളി യാസ്സിന്‍ ബോനോ തട്ടിയകറ്റി. ഏഴാം മിനുട്ടിൽ ഹക്കീം സിയെച്ചെടുത്ത കോര്‍ണറില്‍ നിന്ന് സ്‌കോര്‍ ചെയ്യാനുള്ള അവസരം യൂസഫ് എന്‍ നെസിരി നഷ്ടപ്പെടുത്തി.
താരത്തിന്റെ ഹെഡര്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു.26-ാം മിനിറ്റിൽ സിയെച്ചിന്റെ ഫ്രീ കിക്കില്‍ നിന്നുള്ള നെസിരിയുടെ ഹെഡര്‍ ക്രോസ്ബാറിന് മുകളിലൂടെ പോയി.31-ാം മിനിറ്റില്‍ ജാവോ ഫെലിക്‌സിന്റെ ഒരു ഹാഫ് വോളി ജവാദ് എല്‍ യാമിക് തടഞ്ഞു.42-ാം മിനിറ്റില്‍ യഹ്യ അറ്റിയാറ്റിന്റെ ക്രോസ് വലയിലെത്തിച്ച് യൂസഫ് എന്‍ നെസിരി മൊറോക്കോയെ മുന്നിലെത്തിച്ചു.
രണ്ടാം പകുതിയില്‍ പോര്‍ച്ചുഗല്‍ മികച്ചൊരു മുന്നേറ്റത്തോടെ തുടങ്ങിയെങ്കിലും 49-ാം മിനിറ്റില്‍ മൊറോക്കോ രണ്ടാം ഗോളിന് തൊട്ടടുത്തെത്തി. സിയെച്ചിന്റെ ഫ്രീ കിക്ക് എല്‍ യാമിക് കണക്ട് ചെയ്‌തെങ്കിലും പോര്‍ച്ചുഗല്‍ ഗോളി ഡിയോഗോ കോസ്റ്റയുടെ കൃത്യസമയത്തെ ഇടപെടല്‍ രക്ഷയായി. 58 ആം മിനുട്ടിൽ ഗോൺകാലോ റാമോസിനു മികച്ച അവസരം ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. 64 ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യസത്തിൽ ക്രോസ്സ് ബാറിന് മുകളിലൂടെ പോയി.
83 ആം മിനുറ്റിൽ ജാവോ ഫെലിക്സിന്റെ ഗോളെന്നുറച്ച ഇടം കാലൻ ഷോട്ട് മൊറോക്കൻ കീപ്പർ ബോനോ ഒരു മുഴു നീളൻ ഡൈവിലൂടെ തട്ടിയകറ്റി .അവസാന അഞ്ചു മിനുട്ടിൽ പോർച്ചുഗൽ സമനില ഗോളിനായി കഠിനമായി ശ്രമിച്ചെങ്കിലും മൊറോക്കൻ പ്രതിരോധം പാറപോലെ ഉറച്ചു നിന്നു. ഇഞ്ചുറി ടൈമിൽ റൊണാൾഡോയുടെ മികച്ചൊരു ഷോട്ട് മൊറോക്കൻ കീപ്പർ രക്ഷപെടുത്തി.ഇഞ്ചുറി റ്റി ടൈമിൽ മൊറോക്കൻ താരം വാലിദ് ചെദിരയ്ക്ക് ചുവപ്പുകാര്‍ഡ് കിട്ടി.പെപെക്ക് കമികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡ്ഡർ പുറത്ത് പോയി.