മൊറോക്കക്ക് മുന്നിൽ തലതാഴ്ത്തി ബെൽജിയം ,1998 നു ശേഷം ആദ്യ ജയവുമായി മൊറോക്ക |Qatar 2022

ഖത്തർ ലോകകപ്പിൽ അട്ടിമറികൾ തുടര്കഥയാവുന്നു. ഗ്രൂപ് എഫിൽ നടന്ന മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്ക എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഫിഫ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള ബെൽജിയത്തെ വീഴ്ത്തിയത്.അബ്ദുൽഹമിദ് സാബിരി (73′) സക്കറിയ അബൂഖ്ലാൽ (90’+2′) എന്നിവരാണ് മൊറോക്കക്ക് വേണ്ടി ഗോളുകൾ നേടിയത്.

ബെൽജിയം ടീമിൽ സഹോദരങ്ങളായ ഏദൻ ഹസാർഡും തോർഗൻ ഹസാർഡും ഇതാദ്യമായി ലോകകപ്പിൽ ഒന്നിച്ച് കളിക്കുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ടായി.അഞ്ചാം മിനുട്ടിൽ മിച്ചി ബാറ്റ്ഷുവായിയുടെ ഗോളെന്നുറച്ച ഷോട്ട് ഷോട്ട് പുറത്തേക്ക് പോയി .19 ആം മിനുട്ടിൽ തോമസ് മുനിയറിന്റെ ഷോട്ട് മൊറോക്കോ ഗോളി മുനിർ മുഹമ്മദി കൈപ്പിടിയിലൊതുക്കി.

ആദ്യ പകുതിയുടെ അധികസമയത്ത് ഫ്രീ കിക്കിലൂടെ ഹക്കീം സിയെച്ച് പന്ത് വലയിലെത്തിച്ചെങ്കിലും വാര്‍ പരിശോധിച്ച റഫറി ഗോള്‍ നിഷേധിക്കുകയായിരുന്നു. രണ്ട് മൊറോക്കന്‍ താരങ്ങള്‍ ഓഫ്‌സൈഡ് പൊസിഷനിലായിരുന്നതാണ് കാരണം.ഇരു ടീമുകളുടെ ഭാഗത്തു നിന്നും ആദ്യ പകുതിയില്‍ കാര്യമായ മുന്നേറ്റങ്ങളുണ്ടായില്ല. ബെല്‍ജിയം മിച്ചി ബാറ്റ്ഷുവായിയിലൂടെ മാത്രം മുന്നേറ്റങ്ങള്‍ നടത്തിയപ്പോള്‍ മൊറോക്കോ താരങ്ങളായ ഹക്കീം സിയെച്ചും നെസ്‌യിരിയും മുന്നേറ്റത്തിന് നേതൃത്വം കൊടുത്തു.

52 ആം മിനുട്ടിൽ ഏദൻ ഹസാർഡിന്റെ ഷോട്ട് രക്ഷപ്പെടുത്തി മൊറോക്കൻ ഗോളി മുനിർ മുഹമ്മദി.ഒടുവില്‍ ഗോള്‍രഹിതമായ 72 മിനിറ്റുകള്‍ക്ക് ശേഷം ആദ്യ പകുതിയില്‍ നിഷേധിക്കപ്പെട്ട ഹക്കീം സിയെച്ചിന്റെ ഗോളിന് സമാനമായ തരത്തില്‍ തന്നെ പന്ത് വലയിലെത്തിച്ച് അബ്ദല്‍ഹമിദ് സബിരി മൊറോക്കോയെ മുന്നിലെത്തിച്ചു. ബോക്‌സിന്റെ വലതുഭാഗത്തുനിന്ന് സബിരിയെടുത്ത ഫ്രീകിക്ക് തടയാന്‍ ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബൗട്ട് കുര്‍ട്ടോയ്ക്ക് സാധിച്ചില്ല. പന്ത് വലയില്‍.

രണ്ടാം പകുതിയില്‍ ആക്രമണം കടുപ്പിച്ച മൊറോക്കോയ്ക്ക് അര്‍ഹതപ്പെട്ട ഗോള്‍ ആയിരുന്നു ഇത്.ഇഞ്ചുറി ടൈമിൽ വിജയമുറപ്പിച്ചു കൊണ്ട് മൊറോക്ക രണ്ടമത്തെ ഗോളും നേടി. ചെൽസി താരം സീയെച് ആണ് മൊറോക്കക്ക് വേണ്ടി ഗോൾ നേടിയത്.

Rate this post
FIFA world cupQatar2022