ഒറ്റ രാത്രികൊണ്ട് സൂപ്പർ ഹീറോ ആയി മാറിയ മൊറോക്കോ ഗോൾ കീപ്പർ യാസിൻ ബൗനൗ |Qatar 2022 |Yassine Bounou

എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന റൗണ്ട് ഓഫ് 16 ഷൂട്ടൗട്ടിൽ സ്പെയിനിനെതിരെ കാർലോസ് സോളർ, സെർജിയോ ബുസ്കെറ്റ്‌സ് എന്നിവരുടെ പെനാൽറ്റി രക്ഷിച്ച മൊറോക്കോ കീപ്പർ യാസിൻ ബൗനൗ തന്റെ ടീമിനെ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

നിശ്ചിത സമയത്ത് സ്‌പെയിനിനെതിരെ രണ്ട് സേവുകൾ നടത്തിയ ബൗണൗ മത്സരം പെനാൽറ്റിയിലേക്ക് പോകാനുള്ള വലിയ കാരണമായിരുന്നു.1.95 മീറ്റർ ഉയരമുള്ള ബൗണോ 2019-20 മുതൽ സെവിയ്യയ്‌ക്കൊപ്പം കളിക്കുന്നു. ക്ലബിനായി 120 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. സ്പാനിഷ് ടീമുകളായ അത്‌ലറ്റിക്കോ മാഡ്രിഡ്, സരഗോസ, ജിറോണ എന്നിവയ്ക്കായി ബൗണൗ കളിച്ചിട്ടുണ്ട്.2018ൽ റഷ്യയിൽ നടന്ന ലോകകപ്പിലും ബൗനൗ കളിച്ചിട്ടുണ്ട്. 31 കാരനായ താരം 2013 മുതൽ മൊറോക്കൻ ടീമിന്റെ ഭാഗമാണ്.തന്റെ ജന്മനാടായ കാനഡയ്‌ക്കായി കളിക്കാൻ അവസരം ലഭിച്ചിട്ടും തന്റെ പിതാവിന്റെ നാടായ മൊറോക്കക്ക് വേണ്ടിയാണു ബോൗനു കളിക്കാൻ തീരുമാനിച്ചത്.

എന്നാൽ 31-കാരൻ ഒരിക്കൽ കേരളത്തിൽ കളിച്ചത് നിങ്ങൾക്കറിയാമോ? 2018 ജൂലായില്‍ കൊച്ചിയില്‍ നടന്ന ടെയോട്ട യാരിസ് ലാലിഗ വേള്‍ഡ് സീരിയസ് ടൂര്‍ണമെന്റിലാണ് ബോനോ ജിറോണ എഫ്‌സിക്കൊപ്പം കൊച്ചിയിലെത്തിയത്.കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ മെൽബണിനെതിരെ ജിറോണയുടെ ടൂർണമെന്റ് ഉദ്ഘാടന മത്സരത്തിൽ കറ്റാലന്മാർ 6-0 ന് വിജയിച്ചപ്പോൾ ബൗണൂ ഉൾപ്പെട്ടിരുന്നു.കുറച്ച് ദിവസങ്ങൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ജിറോണയ്ക്ക് ആതിഥേയത്വം വഹിച്ചപ്പോൾ ബൗണൂവിന് വിശ്രമം അനുവദിച്ചു.മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് 5 -0 ത്തിനു പരാജയപെട്ടു.കേരളത്തില്‍ വന്നുപോയതിന് തൊട്ടുപിന്നാലെ സെവിയ്യയിലേക്ക് താരം ലോണില്‍ പോയി.

നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഗോൾ രഹിതമായതോടെയാണ് ഇമത്സരം ഷൂട്ട് ഔട്ടിലേക്ക് കടന്നത്.പെനാൽറ്റി ഷൂട്ട് ഔട്ടിൽ ആദ്യ കിക്ക് എടുത്തത് മൊറോക്കോയുടെ സബീര. ഉനായ് സിമണെ മറികടന്ന് പന്ത് വലയിലാക്കി . സ്പെയിനു വേണ്ടി സരാബിയ ആണ് ആദ്യ കിക്ക് എടുത്തത്. സരാബിയയുടെ പെനാൾട്ടിയും പോസ്റ്റിൽ തട്ടി മടങ്ങി. മൊറോക്കോ 1-0 സ്പെയിൻ. സിയെചും മൊറോക്കോയ്ക്ക് ആയി കിക്ക് വലയിൽ എത്തിച്ചു. സോളർ സ്പെയിന്റെ രണ്ടാം കിക്ക് ബൂണോ സേവ് ചെയ്തു. മൊറോക്കോ 2-0.മൊറോക്കോയുടെ മൂന്നാം പെനാൾട്ടി ഉനായ് സിമൺ സേവ് ചെയ്തത് സ്പെയിന് പ്രതീക്ഷ തിരികെ നൽകി. ബുസ്കറ്റ്സിന്റെ കിക്കും ബുനോ സേവ് ചെയ്തു. ആ പ്രതീക്ഷ അസ്തമിച്ചു. സ്കോർ 2-0 തന്നെ. ഹകീമിയുടെ കിക്ക് മൊറോക്കോയെ ക്വാർട്ടറിലേക്ക് എത്തിച്ചു.

Rate this post