ഖത്തറിൽ അത്ഭുതമായി മൊറോക്കോ : എതിരാളികൾ ഭയക്കുന്ന ആഫ്രിക്കൻ കരുത്ത് |Qatar 2022 |Morocco
ലോകകപ്പ് ചരിത്രത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ വിജയിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മൊറോക്കോ മാറി.എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന റൗണ്ട് ഓഫ് 16 മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ സ്പെയിനിനെതിരെ റൊമെയ്ൻ സാസ് നയിക്കുന്ന മൊറോക്ക അട്ടിമറി ജയം നേടുകയായിരുന്നു.നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിക്കാതെ വന്നതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നത്.
മത്സരത്തിന്റെ തുടക്കം മുതൽ മികച്ച പാസിംഗ് ഗെയിമിലൂടെ സ്‌പെയിൻ ആധിപത്യം പുലർത്തിയെങ്കിലും ഗോൾ നേടാൻ അവർക്ക് സാധിച്ചില്ല.സ്‌പെയിൻ 13 ഷോട്ടുകൾ എടുത്തെങ്കിലും 120’ മിനിറ്റുകൾ പിന്നിട്ടിട്ടും ഒരു ഗോളും നേടാനായില്ല. 2010 ഫിഫ ലോകകപ്പ് ചാമ്പ്യൻമാരായ സ്‌പെയിനിനെതിരെ പെനാൽറ്റിയിൽ 3-0ന് അറ്റ്‌ലസ് ലയൺസ് വിജയിച്ചു. ഒരു സ്പാനിഷ് താരത്തിന് പോലും ഷോട്ട് ഔട്ടിൽ ഗോൾ കണ്ടെത്താൻ സാധിച്ചില്ല.ഗോൾവലക്കു മുന്നിൽ യാസീൻ ബൗനൗ നടത്തിയ കിടിലൻ സേവുകളുടെ കരുത്തിലാണ് ഷൂട്ടൗട്ടിൽ സ്പെയിനെ അട്ടിമറിച്ച് മൊറോക്ക ചരിത്ര ജയം സ്വന്തമാക്കിയത്.ഡിസംബർ 10ന് നടക്കുന്ന ക്വാർട്ടറിൽ പോർചുഗലാണ് മൊറോക്കോയുടെ എതിരാളികൾ.
അവകാശവാദങ്ങളൊന്നും ഇല്ലാതെയാണ് മൊറോക്കോ ലോകകപ്പിനെത്തിയത് വരവ്. പക്ഷേ കളത്തിൽ അവർ അമ്പരപ്പിക്കുകയാണ്. ബെൽജിയത്തിന് പുറത്തേക്കുള്ള വഴി തുറന്ന് ക്രൊയേഷ്യയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയ വർ മുൻ ചാമ്പ്യന്മാരെ കീഴടക്കി അവസാന എട്ടിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. ലോകകപ്പിൽ മൊറോക്കോയുടെ കുതിപ്പ് ശെരിക്കും അത്ഭുതപെടുത്തുന്നതായിരുന്നു. മൂന്നു മത്സരങ്ങൾ കളിച്ച മൊറോക്ക രണ്ടു വിജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. ഒരു ഗോൾ മാത്രമാണ് അവർ ഇതുവരെ വഴങ്ങിയത്.കാനഡയെ 2-1ന് തോൽപ്പിച്ചപ്പോൾ നയെഫ് അഗേർഡിന്റെ സെൽഫ് ഗോളായിരുന്നു അത്.അതിനാൽ സാങ്കേതികമായി, വടക്കേ ആഫ്രിക്കൻ ടീമിന് ഇതുവരെ എതിരാളികളിൽ നിന്ന് ഒരു ഗോളും വഴങ്ങിയിട്ടില്ല.
The fourth African team to reach the men’s World Cup quarterfinals.
— B/R Football (@brfootball) December 6, 2022
MOROCCO MAKE HISTORY 🇲🇦🌍 pic.twitter.com/z8aNIWOsZd
1970 ലാണ് മൊറോക്കോ ആദ്യമായി വേൾഡ് കപ്പിൽ കളിക്കുന്നത്, ആദ്യ റൗണ്ടിൽ പുറത്തായ അവർ പിന്നീടെത്തുന്നത് 16 വർഷത്തിന് ശേഷമായിരുന്നു.1986 ലോകകപ്പിൽ രണ്ടാംറൗണ്ടിലെത്തി അമ്പരപ്പിച്ചു. അതുവരെ ഒരു ആഫ്രിക്കൻ ടീമും നോക്കൗട്ട് ഘട്ടത്തിൽ ഇടംപിടിച്ചിട്ടുണ്ടായിരുന്നില്ല. 1997 മുതൽ 1999 വരെ ലോകറാങ്കിങ്ങിൽ 10–-ാംസ്ഥാനത്തും മൊറോക്കോയുണ്ടായി. പിന്നീട് തളർച്ചയായിരുന്നു. കാമറൂണും സെനെഗലും ഘാനയുമെല്ലാം കളംപിടിച്ചതോടെ മൊറോക്കോ പിന്നോട്ടുനടന്നു.
1990 എഡിഷനിൽ കാമറൂണും 2002ൽ സെനഗലും 2010ൽ ഘാനയുമാ ണ്ലോകകപ്പിൽ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയ ആഫ്രിക്കൻ രാജ്യങ്ങൾ.1990 ലോകകപ്പിലെ കാമറൂൺ അവിശ്വസനീയമായിരുന്നു, അവർ തങ്ങളുടെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ 1-0 ന് പരാജയപ്പെടുത്തി, ശേഷിക്കുന്ന ഗ്രൂപ്പ് മത്സരങ്ങൾ വിജയിച്ച് ഗ്രൂപ്പിൽ ഒന്നാമതെത്തി. കൊളംബിയയ്‌ക്കെതിരായ 16-ാം റൗണ്ട് മത്സരത്തിൽ 2-1 ന് വിജയിച്ചു എന്നാൽ ക്വാർട്ടർ ഫൈനലിൽ 2-3 എന്ന സ്‌കോറിന് ഇംഗ്ലണ്ടിനോട് തോറ്റു.1990 ഫിഫ ലോകകപ്പിൽ കാമറൂൺ ആരംഭിച്ചതിന് പിന്നാലെ 2002 ഫിഫ ലോകകപ്പിൽ സെനഗലും നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെതിരെ തങ്ങളുടെ ആദ്യ ഗ്രൂപ്പ് മത്സരം 1-0 ന് വിജയിച്ചു.
രണ്ട് തവണ ഫിഫ ലോകകപ്പ് ചാമ്പ്യൻമാരായ ഉറുഗ്വേയ്‌ക്കെതിരെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സെനേഗവൽ സമനില നേടി.പശ്ചിമാഫ്രിക്കൻ രാഷ്ട്രം അവരുടെ റൗണ്ട് 16 മത്സരത്തിൽ സ്വീഡനെതിരെ 2-1 എന്ന സ്‌കോറിന് വിജയിച്ചെങ്കിലും ക്വാർട്ടർ ഫൈനലിൽ തുർക്കിയോട് പരാജയപ്പെട്ടു.2010 ൽ ഘന ലോകകപ്പിന്റെ സെമിഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മാറുന്നതിന്റെ വക്കിലായിരുന്നു, എന്നാൽ ലൂയിസ് സുവാരസിന്റെ ഹാൻഡ്‌ബോൾ എന്ന് അറിയപ്പെടുന്നത് തടഞ്ഞു.ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അസമോഹ് ഗ്യാൻ നയിക്കുന്ന ടീം നാല് തവണ ചാമ്പ്യന്മാരായ ജർമ്മനിക്കെതിരെ വിജയിച്ചു. ക്വാർട്ടർ ഫൈനലിൽ ബ്ലാക്ക് സ്റ്റാർസിനെ പെനാൽറ്റിയിൽ ഉറുഗ്വായ് പരാജയപ്പെടുത്തി.