ഖത്തറിൽ ലോകകപ്പ് ആരംഭിക്കുന്നതിനു മുൻപ് മൊറോക്കോ ആദ്യ റൗണ്ടിൽ നിന്നും മുന്നേറുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ ലോകകപ്പിലെ ഓരോ മത്സരം കഴിയുന്തോറും പ്രതീക്ഷകൾ മറികടക്കുന്ന പ്രകടനമാണ് മൊറോക്ക പുറത്തെടുത്തത്. കഴിഞ്ഞ ദിവസം പോർച്ചുഗലിനെ 1-0ന് തോൽപ്പിച്ച് ലോകകപ്പ് ചരിത്രത്തിൽ സെമിഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമായി അറ്റ്ലസ് ലയൺസ് ലോകത്തെ ഞെട്ടിച്ചു.
ക്രോയേഷ്യയും ബെൽജിയവും കാനഡയും അടങ്ങിയ ഗ്രൂപ്പിൽ നിന്നും മുന്നേറുക എന്നത് മൊറോക്കക്ക് ഒരിക്കലും എളുപ്പായ ഒന്നായിരുന്നില്ല.എന്നാൽ പുതുതായി നിയമിതനായ മാനേജർ വാലിദ് റെഗ്രഗുയിയുടെ കീഴിൽ അവർ അത്ഭുതങ്ങൾ ലോകത്തിനു കാണിച്ചു കൊടുത്തു. ലോകകപ്പിലെ ഏറ്റവും മികച്ച പ്രതിരോധ നിരായുള്ള ടീമായി അവർ മാറുകയും ചെയ്തു. പ്രതിരോധ താരങ്ങളുടെ മികച്ച പ്രകടനം മൊറോക്കയുടെ മുന്നേറ്റത്തിൽ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.ലോകകപ്പിൽ മൊറോക്കോ ഇതുവരെ അഞ്ച് മത്സരങ്ങളിൽ നാല് ക്ലീൻ ഷീറ്റുകൾ നേടിയിട്ടുണ്ട്.അത് സാധ്യമാക്കുന്നതിൽ ഗോൾകീപ്പർ യാസിൻ ബൗണൂ ഒരു പ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്.
അറ്റ്ലസ് ലയൺസ് തങ്ങളുടെ അവസാന 10 മത്സരങ്ങളിൽ ഒമ്പത് ക്ലീൻ ഷീറ്റുകൾ നിലനിർത്തിയിട്ടുണ്ട് എന്നതാണ് കൂടുതൽ ശ്രദ്ധേയമായ കാര്യം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കാനഡയാണ് ബൗണുവിനെതിരെ അവസാനമായി ഗോൾ നേടിയത്. ലെ റൂജിനെതിരെ മൊറോക്കോ 2-1 ന് ജയിച്ചപ്പോൾ സെൽഫ് ഗോൾ നേടിയ നയെഫ് അഗേർഡായിരുന്നു അത്.ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരദിനത്തിൽ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് യോഗ്യതാ മത്സരത്തിൽ ലൈബീരിയയ്‌ക്കെതിരെയാണ് മൊറോക്കയുടെ അവിശ്വസനീയമായ പരമ്പര തുടങ്ങുന്നത്.
മൊറോക്കോ ആ കളി 2-0 ത്തിനാണ് വിജയിച്ചത്.ജമൈക്ക (3-0), ചിലി (2-0), പരാഗ്വേ (0-0), ജോർജിയ (3-0) എന്നിവയ്‌ക്കെതിരെ ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് അറ്റ്‌ലസ് ലയൺസ് നാല് സൗഹൃദ മത്സരങ്ങൾ കളിക്കുകയും ചെയ്തു.എല്ലാ മത്സരങ്ങളിലുമായി അഞ്ച് മത്സരങ്ങളിൽ ഗോൾ വഴങ്ങാതെ ഖത്തറിലെത്തിയ അവർ ക്രൊയേഷ്യക്കെതിരെ ഒരു ഗോൾ രഹിത സമനിലയോടെയാണ് ഗ്രൂപ്പ് ഘട്ടം ആരംഭിച്ചത്. ഗ്രൂപ്പ് എഫിലെ രണ്ടാം മത്സരദിനത്തിൽ ബെൽജിയത്തെ 2-0 ന് തോൽപ്പിച്ചപ്പോൾ മൊറോക്കോ ലോകത്തെ ഞെട്ടിച്ചു.ഇത് നോക്കൗട്ട് ഘട്ടത്തിലേക്ക് ഒരു സ്ഥാനം ഉറപ്പാക്കാൻ അവരെ പ്രാപ്തരാക്കി.
ഏഴ് മത്സരങ്ങൾക്ക് ശേഷം അവർ കാനഡയെ 2-1 ന് പരാജയപ്പെടുത്തിയ മത്സരത്തിലാണ് മൊറോക്കോ ആദ്യ ഗോൾ വഴങ്ങിയത്.അവർ ക്വാർട്ടർ ഫൈനലിൽ 120 മിനിറ്റിനുശേഷം 0-0 ന് സ്പെയിനിനെ പിടിച്ചുനിർത്തി, പെനാൽറ്റി കിക്കുകളിൽ അവരെ പരാജയപ്പെടുത്തി അടുത്ത റൗണ്ടിലേക്ക് സ്ഥാനം ഉറപ്പിച്ചു. പോർച്ചുഗലിനെ 1-0ന് തോൽപ്പിച്ചതിന് ശേഷം അവർ ചരിത്രം സൃഷ്ടിച്ചു.ബുധനാഴ്ച ഫ്രാൻസിനെതിരെ സെമിഫൈനലിൽ ഇറങ്ങും.