കേരളാ ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരമാണ് നായകൻ അഡ്രിയാൻ ലൂണ. ഗോളടിച്ചും അടിപ്പിച്ചും ബ്ലാസ്റ്റേഴ്‌സ് നിരയിൽ ലൂണ മുന്നേറുമ്പോൾ ചില പുതിയ കണക്കുകൾ കൂടി പുറത്ത് വരികയാണ്. ഐഎസ്എൽ സീസൺ പുരോഗമിക്കുമ്പോൾ സീസണിലിത് വരെ ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്‌ടിച്ച താരങ്ങളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് പ്രമുഖ സ്പോർട്സ് അനലിസ്റ്റ് മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റ്.
ട്രാൻസ്ഫർ മാർക്കറ്റിന്റെ കണക്ക് പ്രകാരം സീസണിലിത് വരെ ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്‌ടിച്ച താരങ്ങളിൽ ഒന്നാമനാണ് ലൂണ. 6 മത്സരങ്ങളിൽ നിന്നും 17 അവസരങ്ങളാണ് ലൂണ സൃഷ്ടിച്ചത്. 14 അവസരങ്ങൾ സൃഷ്‌ടിച്ച ഗോവയുടെ റോഡ്രിഗസാണ് പട്ടികയിലെ രണ്ടാമൻ.
11 അവസരങ്ങളുമായി മുംബൈയുടെ ഗ്രെഗ് സ്റ്റീവെർട് മൂന്നാമനായി. ജംഷദ്പൂരിന്റെ തചികവ ( 11 ), ഗോവയുടെ ബ്രണ്ടൻ ഫെർണാണ്ടസ് (9 ) ചെന്നയിനിന്റെ റാഫേൽ ക്രിവല്ലറോ (9 ),നോർത്ത് ഈസ്റ്റിന്റെ പ്രതിബ് (9 ) അവരുടെ തന്നെ പൽഗുനി (8 ), ബ്ലാസ്റ്റേഴ്സിന്റെ ഡൈസൂകി സകായ് (8 ), മുൻ ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൽ സമദ് ( 7 ) എന്നിവരാണ് പട്ടികയിലെ ആദ്യ 10 സ്ഥാനക്കാർ.
📊 Most Chances Created in ISL this season so far [TMINDIA] #KBFC pic.twitter.com/zcxCUThlal
— KBFC XTRA (@kbfcxtra) November 6, 2023
നിലവിൽ പോയ്ന്റ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന്റെ ഈ മുന്നേറ്റത്തിന് കാരണം നായകൻ ലൂണയാണെന്ന് വ്യകത്മാക്കുന്നതാണ് ഈ കണക്കുകൾ. ലൂണയെ കൂടാതെ അവസരങ്ങൾ സൃഷ്‌ടിച്ചവരുടെ പട്ടികയിൽ ബ്ലാസ്റ്റേഴ്സിന്റെ ജാപ്പനീസ് സമുറായി ഡൈസുകി സകായിയും ഉണ്ടെന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷം നൽകുന്ന ഘടകമാണ്.