കളിച്ചതിനേക്കാൾ കൂടുതൽ ഗോളുകൾ നേടിയത് റൊണാൾഡോ, പക്ഷെ ഒന്നാം സ്ഥാനം കൊണ്ടുപോയത് മെസ്സിയാണ് |Lionel Messi

ലോക ഫുട്ബോളിൽ നിലവിൽ സജീവമായി കളിച്ചുകൊണ്ടിരിക്കുന്നവരിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലത്തോളമായി ഫുട്ബോൾ ലോകത്ത് തങ്ങളുടേതായ കാലൊപ്പ് ചാർത്തിയവരാണ് സൂപ്പർതാരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോയും ലിയോ മെസ്സിയും. എഫ് സി ബാഴ്സലോണ, റയൽ മാഡ്രിഡ് ടീമുകൾക്ക് വേണ്ടി ഇരുതാരങ്ങളും കളിച്ച സമയമെല്ലാം ഫുട്ബോൾ ലോകത്തിന് ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് സമ്മാനിച്ചത്.

കരിയറിലെ ഭൂരിഭാഗം സമയവും റയൽ മാഡ്രിഡ്, ബാഴ്സലോണ ക്ലബ്ബുകൾക്ക് ഒപ്പം ചെലവഴിച്ച ഇരു താരങ്ങളും നിരവധി റെക്കോർഡുകളും നേട്ടങ്ങളുമാണ് ഈ ടീമുകൾക്കൊപ്പം നേടിയിട്ടുള്ളത്. അങ്ങനെയുള്ള ഒരു റെക്കോർഡ് പരിശോധിക്കുകയാണെങ്കിൽ ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ആരാണെന്ന് നമുക്ക് നോക്കാം.

നിലവിൽ ഫുട്ബോളിൽ സജീവമായി കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളിൽ അഞ്ചാം സ്ഥാനത്ത് ഇംഗ്ലീഷ് താരമായ ഹാരി കെയിനാണ്. 435 കളിയിൽ നിന്നും 280 ഗോളുകളാണ് ഹാരി കെയിൻ ടോട്ടൻ ഹാം ജേഴ്സിയിൽ നേടിയിട്ടുള്ളത്. ബയേൺ മ്യൂണികിന് വേണ്ടി 375 മത്സരങ്ങളിൽ നിന്നും 344 ഗോളുകൾ നേടിയ പോളണ്ട് താരം റോബർട്ട് ലെവൻഡോസ്കിയാണ് നാലാം സ്ഥാനത്ത്.

648 മത്സരങ്ങളിൽ നിന്നും 354 ഗോളുകൾ നേടിയ നിലവിലെ ബാലൻഡിയോർ ജേതാവായ റയൽ മാഡ്രിഡിന്റെ കരീം ബെൻസെമയാണ് മൂന്നാം സ്ഥാനത്ത്, കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനു വേണ്ടി കളിച്ച താരം നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇതിഹാദിന്റെ താരമാണ്. റയൽ മാഡ്രിഡിനെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കിരീടം ചൂടിപ്പിക്കുന്നതിൽ നിർണായക പങ്കാണ് കരീം ബെൻസേമ വഹിച്ചത്.

438മത്സരങ്ങളിൽ നിന്നും 450ഗോളുകൾ നേടിയ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ ആണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത്, തന്റെ കരിയറിലെ ഏറ്റവും മനോഹരവും നിർണായകവുമായ നിമിഷങ്ങൾ റയൽ മാഡ്രിഡിനോടൊപ്പം ചെലവഴിച്ച താരം കളിച്ച മത്സരങ്ങളെക്കാൾ കൂടുതൽ ഗോളുകൾ റയൽ മാഡ്രിഡിന്റെ ജേഴ്സിയിൽ നേടിയിട്ടുണ്ട്.

778 മത്സരങ്ങളിൽ നിന്നും 672 ഗോളുകൾ നേടിയ ലിയോ മെസ്സിയാണ് ഒന്നാം സ്ഥാനത്തുള്ളത്, ഒന്നര പതിറ്റാണ്ട് കാലത്തോളം സ്പാനിഷ് ക്ലബ്ബായ എഫ് സി ബാഴ്സലോണയിൽ ചെലവഴിച്ച താരം നിലവിൽ മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർ മിയാമിയുടെ ക്യാപ്റ്റനാണ്. അസിസ്റ്റുകളുടെ കാര്യത്തിൽ മറ്റെല്ലാ താരങ്ങളെക്കാളും മുന്നിലാണ് ലിയോ മെസ്സി.

4.9/5 - (26 votes)
Cristiano RonaldoLionel Messi