ഫുട്ബോളിൽ ഗോളുകൾക്കുള്ള സ്ഥാനം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. ആധുനിക ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും അവിശ്വസനീയമായ നിരക്കിൽ സ്കോർ ചെയ്യുന്നുണ്ടെങ്കിലും മുൻകാലങ്ങളിൽ ഇതിലും ഉയർന്ന നിരക്കിൽ സ്കോർ ചെയ്ത കളിക്കാരുണ്ടായിരുന്നു .ഫുട്ബോളിലെ 51 കളിക്കാർ അവരുടെ കരിയറിൽ 500 അല്ലെങ്കിൽ അതിൽ കൂടുതൽ ഗോളുകൾ നേടിയിട്ടുണ്ട്. ചില താരങ്ങൾ പല ക്ലബ്ബുകൾക്ക് വേണ്ടിയാണു ഇത്രയധികം ഗോളുകൾ നേടിയിട്ടുള്ളത്. എന്നാൽ ഒരു ക്ലബിന് വേണ്ടി ഏറ്റവും അതികം ഗോളുകൾ നേടിയ അഞ്ചു താരങ്ങൾ ആരാണെന്നു പരിശോധിക്കാം.
- ജോസഫ് ബിക്കാൻ – സ്ലാവിയ പ്രാഗിനായി 274 കളികളിൽ നിന്ന് 534 ഗോളുകൾ
രണ്ടാം ലോകമഹായുദ്ധസമയത്ത് ചെക്ക് ടീമായ സ്ലാവിയ പ്രാഗിൽ ചേരാനായി ബിക്കൻ 1937 ൽ വിയന്നയിൽ നിന്ന് പുറപ്പെട്ടത്.ഓസ്ട്രിയ, ചെക്കോസ്ലോവാക്യ, ബോഹെമിയ & മൊറാവിയ രാജ്യങ്ങൾക്കും വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.മൂന്ന് വ്യത്യസ്ത രാജ്യങ്ങളിൽ കളിച്ച വളരെ കുറച്ച് ഫുട്ബോൾ കളിക്കാരിൽ ഒരാളാണ് അദ്ദേഹം. പ്രാഗിൽ ഏറ്റു സീസൺ കളിച്ച താരം ഒരു കളിക്ക് ശരാശരി 1.95 ഗോളുകൾ സ്ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നു.കൂടാതെ കരിയറിൽ മൂന്ന് തവണ ഏഴ് ഗോളുകൾ നേടി.
- ഫെർണാണ്ടോ പെറോട്ടിയോ – സ്പോർട്ടിംഗ് ലിസ്ബണിനായി 334 കളികളിൽ 544 ഗോളുകൾ
സ്പോർട്ടിംഗിൽ തന്റെ പ്രൊഫഷണൽ ജീവിതം മുഴുവൻ പൂർത്തിയാക്കിയ ഫെർണാണ്ടോ എല്ലാ മത്സരങ്ങളിലും 544 ഗോളുകൾ നേടി. 11 പ്രധാന ട്രോഫികൾ നേടി, ആറ് തവണ രാജ്യത്തെ ടോപ് സ്കോററായി തിരഞ്ഞെടുക്കപ്പെട്ടു.1948-49 സീസണിൽ സ്പോർട്ടിംഗ് തുടർച്ചയായ മൂന്നാം ലീഗ് കിരീടം നേടിയപ്പോൾ പെറോട്ടിയോ 40 ഗോളുകൾ നേടി.31-ാം വയസ്സിൽ അദ്ദേഹം കളിക്കളത്തിൽ നിന്നും വിരമിച്ചു.
- ജെർഡ് മുള്ളർ – ബയേൺ മ്യൂണിക്കിനായി 605 കളികളിൽ 564 ഗോളുകൾ
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ സ്കോറർമാരിൽ ഒരാളായി പരക്കെ അംഗീകരിക്കപ്പെട്ട ഗെർഡ് മുള്ളർ തന്റെ കരിയറിൽ ക്ലബ്ബിനും രാജ്യത്തിനുമായി 735 ഗോളുകൾ നേടിയിട്ടുണ്ട്. ‘ബോം ബർ ഡെർ നേഷൻ’ എന്ന് വിളിക്കപ്പെടുന്ന മുള്ളറിനെ 1970 ൽ യൂറോപ്യൻ ഫുട്ബോൾ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. ബയേൺ മ്യൂണിക്കിലെ ഒരു നല്ല സീസണിനെത്തുടർന്ന് 1970 ലോകകപ്പിൽ പശ്ചിമ ജർമ്മനിക്കായി പത്ത് ഗോളുകൾ നേടി ടോപ് സ്കോറർമാരായി ഗോൾഡൻ ബൂട്ട് നേടി.1972 ലെ യുവേഫ യൂറോയിലെ മുൻനിര ഗോൾ സ്കോററായിരുന്നു അദ്ദേഹം.1974 ലെ ലോകകപ്പിൽ നാല് ഗോളുകൾ നേടി . 1972 ലെ ഒരു കലണ്ടർ വർഷത്തിൽ (85) ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റെക്കോർഡ് 2012 ൽ ലയണൽ മെസ്സിയാണ് കീഴടക്കിയത്.
- പെലെ – സാന്റോസിനായി 659 കളികളിൽ 643 ഗോളുകൾ
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരനായി കണക്കാക്കുന്ന ബ്രസീലിയൻ ഇതിഹാസം തന്റെ ബാല്യകാല ക്ലബ്ബായ സാന്റോസിനായി 643 ഗോളുകൾ നേടിയിട്ടുണ്ട്.പതിനാറാമത്തെ വയസ്സിൽ ബ്രസീലിയൻ ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച ഗോൾ സ്കോററായി പെലെ മാറി.33-ാം വയസ്സിൽ ന്യൂയോർക്ക് കോസ്മോസിൽ ചേരാൻ അദ്ദേഹം സാന്റോസ് വിട്ടു.
- ലയണൽ മെസ്സി – ബാഴ്സലോണയ്ക്കായി 778 കളികളിൽ 672 ഗോളുകൾ
ലയണൽ മെസ്സി ഇല്ലാതെ ഒരു ക്ലബുമായി ബന്ധപ്പെട്ട ഏത് ലിസ്റ്റും റെക്കോർഡും അപൂർണ്ണമായിരിക്കും.ക്ലബ് ഫുട്ബോളിൽ മെസ്സിക്ക് തകർക്കാനായി അതികം റെക്കോർഡുകൾ അധികമൊന്നും അവശേഷിക്കുന്നില്ല.കഴിഞ്ഞ വർഷം ഡിസംബറിൽ റയൽ വല്ലാഡോളിഡിനെതിരെ ബാഴ്സലോണയ്ക്കായി 644-ാം ഗോൾ നേടി പെലെയുടെ റെക്കോർഡ് മറികടക്കുകയും ചെയ്തു.2020/21 സീസൺ ബാഴ്സലോണയ്ക്കായി 672 ഔദ്യോഗികമായ ഗോളുകളുമായി അവസാനിച്ചു
ജിമ്മി മക്ഗ്രോറി – കെൽറ്റിക്കായി 501 കളികളിൽ 522 ഗോളുകൾ, ജിമ്മി ജോൺസ് – ഗ്ലെനാവോണിനായി 419 കളികളിൽ 517 ഗോളുകൾ, യുവേ സീലർ – ഹാംബർഗിനായി 587 കളികളിൽ 507 ഗോളുകൾ, യൂസിബിയോ – ബെൻഫിക്കയ്ക്ക് വേണ്ടി 440 കളികളിൽ 473 ഗോളുകൾ,ക്രിസ്റ്റ്യാനോ റൊണാൾഡോ – റയൽ മാഡ്രിഡിനായി 438 കളികളിൽ 450 ഗോളുകൾ എന്നിവരാണ് ആദ്യ പത്തിലെ മറ്റു താരങ്ങൾ.