ഇന്ത്യയിലെ ഏറ്റവും മികച്ച ഫാൻസ് ആയ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻസ് ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ഫാൻസുകളിൽ ഒന്നാണ്. പലപ്പോഴും സോഷ്യൽ മീഡിയകളിലെ കണക്കുകളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഏഷ്യയിലെ ടോപ്പ് ത്രീയിലും ടോപ് ഫൈവിലും ഉൾപ്പെടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇത്തവണയും കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ നിരാശരാക്കിയില്ല, ഏഷ്യയിലെ തന്നെ ടോപ്പ് ഫൈവിൽ ബ്ലാസ്റ്റേഴ്സ് ഇടം നേടി.
സ്പെയിനിൽ നിന്നുള്ള ബിസിനസ് മീഡിയായ ഡിപ്പോർട്സ് ആൻഡ് ഫിനാൻസസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡിസംബർ മാസത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഇന്റർ ആക്ഷൻസ് നടത്തിയ സ്പോർട്സ് ടീമുകളിൽ ആദ്യ അഞ്ചിൽ നാല് ടീമുകളും ഇന്ത്യയിൽ നിന്നുള്ള ഐഎസ്എൽ, ഐ പി എൽ ടീമുകളാണ്.
26.3 മില്യൺ ഇൻസ്റ്റഗ്രാം ഇന്റർആക്ഷൻസ് നടത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആണ് അഞ്ചാം സ്ഥാനത്ത്. 45.2 മില്യൻ നേട്ടവുമായി ഇന്ത്യൻ പ്രീമിയർ ലീഗിലെ ക്രിക്കറ്റ് ടീമായ മുംബൈ ഇന്ത്യൻസ് നാലാം സ്ഥാനം സ്വന്തമാക്കിയപ്പോൾ 67.6 മില്യൺ നേട്ടവുമായി മറ്റൊരു ഐപിഎൽ ക്രിക്കറ്റ് ടീമായ ചെന്നൈ സൂപ്പർ കിംഗ്സ് മൂന്നാം സ്ഥാനത്താണ്.
💥These are the TOP 5!
— Deportes&Finanzas® (@DeporFinanzas) January 19, 2024
📲 Most popular asian sports teams on #instagram during december 2023!
📉 Ranking by total interactions 🩵 💬
1.@RCBTweets 92,8M
2.@AlNassrFC 91,0M
3.@ChennaiIPL 67,6M
4.@mipaltan 45,2M
5.@KeralaBlasters 26,3M pic.twitter.com/oqISSutqO6
91 മില്യൺ ഇൻസ്റ്റഗ്രാം ഇന്റർആക്ഷൻസ് നേട്ടവുമായി പോർച്ചുഗീസ് സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ സൗദി അറേബ്യൻ ക്ലബ്ബ് അൽ നസ്ർ രണ്ടാം സ്ഥാനത്താണ്. 92.8 മില്യൻ നേട്ടവുമായി ഇന്ത്യയിൽ നിന്നുള്ള ക്രിക്കറ്റ് ടീമായ വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആണ് ഏഷ്യയിലെ ഡിസംബർ മാസത്തിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റഗ്രാം ഇന്റർആക്ഷൻസ് നേടിയ സ്പോർട്സ് ടീം.