വ്യക്തിഗത ട്രോഫികൾ ഒരു കളിക്കാരന്റെ കഴിവിന്റെ പ്രതിഫലനമാണെങ്കിലും, പ്രധാന ട്രോഫികളില്ലാത്ത ഒരു കരിയർ ഒരിക്കലും പൂര്ണമാവുകയില്ല. ക്ലബ്ബിനൊപ്പമായാലും രാജ്യത്തിനൊപ്പമായാലും കിരീടം നേടുക എന്നത് ഏതൊരു കളിക്കാരന്റെ സ്വപ്നം തന്നെയാണ്. ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ട്രോഫികൾ നേടിയ അഞ്ചു താരങ്ങൾ ആരാണെന്ന് പരിശോധിക്കാം.
5 .റയാൻ ഗിഗ്സ് – 36
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഐക്കണിക് ക്ലാസ് ’92 ലെ അംഗമായ റയാൻ ഗിഗ്സ് യുണൈറ്റഡ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. ദേശീയ തലത്തിൽ കിരീടങ്ങൾ ഒന്നും നേടാൻ സാധിച്ചില്ലെങ്കിലും വെൽഷ്മാൻ റെഡ് ഡെവിൾസിനെ എണ്ണമറ്റ ട്രോഫികൾ നേടാൻ സഹായിച്ചിട്ടുണ്ട്.13 x പ്രീമിയർ ലീഗ്, 2 x ചാമ്പ്യൻസ് ലീഗ്, 4 x എഫ്എ കപ്പ്, 4 എക്സ് ഫുട്ബോൾ ലീഗ് കപ്പ് (ഇഎഫ്എൽ), 9 എക്സ് കമ്മ്യൂണിറ്റി ഷീൽഡ്, 1 എക്സ് യുവേഫ സൂപ്പർ കപ്പ്, 1 എക്സ് ഇന്റർകോണ്ടിനെന്റൽ കപ്പ്, 1 എക്സ് ഫിഫ ക്ലബ് ലോക കപ്പ് എന്നിവ ഇംഗ്ലീഷ് ക്ലബ്ബിനായി നേടിയിട്ടുണ്ട്.
On this day in 2008, Giggs broke Manchester United’s appearance record 🔝
— Goal (@goal) May 21, 2020
The game?
The 2008 Champions League final.
The result?
His second Champions League title! 🏆pic.twitter.com/HGmFZzj8gY
4 .മാക്സ് വെൽ -37
അഞ്ച് ലീഗുകളിലായി അജാക്സ്, ഇന്റർ മിലാൻ, പാരീസ് സെന്റ് ജെർമെയ്ൻ, ബാഴ്സലോണ തുടങ്ങി നിരവധി വൻകിട ക്ലബ്ബുകൾക്കായി കളിച്ച ബ്രസീലിയൻ ഫുൾ ബാക്ക് 37 കിരീടങ്ങൾ നേടിയിട്ടുണ്ട്. വ്യത്യസ്ത ലീഗുകളിലുടനീളം ധാരാളം ക്ലബ് ട്രോഫികളുള്ള ചുരുക്കം കളിക്കാരിൽ ഒരാളാണ് മാക്സ്വെൽ. 19-ാം വയസ്സിൽ ക്രൂസീറോയ്ക്കൊപ്പം കോപ ഡോ ബ്രസീലിന്റെ രൂപത്തിലാണ് മാക്സ്വെല്ലിന്റെ ആദ്യത്തെ പ്രധാന ട്രോഫി ലഭിച്ചത്. അയാക്സിനൊപ്പം നാല് കിരീടങ്ങളും നേടി. പിന്നീട് ഇന്റർ മിലാനൊപ്പം മൂന്ന് സ്കഡെറ്റോകളും രണ്ട് കോപ ഇറ്റാലിയാന ചാമ്പ്യൻഷിപ്പുകളും നേടി. അടുത്തതായി ബാഴ്സലോണക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടവും നേടി.
3 .ആൻഡ്രസ് ഇനിയേസ്റ്റ – 37
ഫുട്ബോളിനുള്ള സമ്മാനമായാണ് ആൻഡ്രൂസ് ഇനിയേസ്റ്റയെ കണക്കാക്കുന്നത്.അതിനു പകരമായി ഫുട്ബോൾ ഈ മിഡ്ഫീൽഡ് മാസ്ട്രോയ്ക്കും ധാരാളം തിരിച്ചു നൽകി.ഇനിയേസ്റ്റ ബാഴ്സലോണക്കും, സ്പെയിനും ,തന്റെ കരിയറിന്റെ അവസാന വർഷങ്ങൾ ചെലവഴിക്കുന്ന വിസെൽ കോബിയിൽ നിന്നും 37 ട്രോഫികൾ നേടിയിട്ടുണ്ട്. ഫ്യൂന്റൽബില്ലയിൽ ജനിച്ച മിഡ്ഫീൽഡർ പെപ്പിന്റെ ടിക്കി-ടാക്ക മാസ്റ്റർപ്ലാനിലെ ഹൃദയമിടിപ്പിനായിരുന്നു ബാഴ്സയുടെ 2009, 2015 ട്രെബിൾ വിജയങ്ങളിൽ ഒരു പ്രധാന പങ്ക് വഹിച്ചു.ഒൻപത് തവണ ലാ ലിഗയും ആറ് തവണ കോപ ഡെൽ റേ ജേതാവുമാണ് ഇനിയേസ്റ്റ.,യുവേഫ ചാമ്പ്യൻസ് ട്രോഫി നാല് തവണ നേടി.
2 .ലയണൽ മെസ്സി – 37
ഏറ്റവും കൂടുതൽ (10) ലാ ലിഗാ കിരീടങ്ങൾ നേടിയ വിദേശിയാണ് ലയണൽ മെസ്സി. 37 പ്രധാന ട്രോഫികൾ നേടിയ മെസ്സി ഏറ്റവും കൂടുതൽ പ്രധാന ട്രോഫികൾ നേടിയ ഞങ്ങളുടെ കളിക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.കഴിഞ്ഞ മാസം വരെ മെസ്സിയുടെ ട്രോഫി ശേഖരത്തിൽ ഒരു കുറവായിരുന്ന ദേശീയ കിരീടം കോപ്പ കിരീടമായി ഷെൽഫിലെത്തി.നാല് തവണ ചാമ്പ്യൻസ് ലീഗും ഏഴു തവണ കോപ ഡെൽ റേ ജേതാവുമാണ് 34 കാരനായ സ്ട്രൈക്കർ.
Dani Alves has ALREADY won 42 trophies in his career 🏆
— ESPN FC (@ESPNFC) July 20, 2021
The 38-year-old will be leading Brazil's side in their chase for Olympic gold 🏅 pic.twitter.com/HQaGsN39jb
1 .ഡാനി ആൽവസ് – 42
ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ട്രോഫികൾ നേടിയ താരമാണ് ബ്രസീലിയൻ ഫുൾ ബാക്ക് ഡാനി ആൽവസ്.സെവില്ല, ബാഴ്സലോണ, യുവന്റസ്, പിഎസ്ജി എന്നി ക്ലബ്ബുകൾക്കൊപ്പമാണ് താരം കൂടുതൽ കിരീടങ്ങൾ നേടിയത്. ബാഴ്സയ്ക്കൊപ്പം മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഉൾപ്പെടെ നിരവധി ട്രോഫികൾ നേടി. ബ്രസീലിനൊപ്പം (2 x കോപ അമേരിക്ക, 2 x ഫിഫ കോൺഫെഡറേഷൻ കപ്പ്) നേടിയിട്ടുണ്ട്.