ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഫുട്ബോൾ കരിയറിൽ കുറച്ച് വിളിപ്പേരുകൾ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഐക്കണിക്ക് നാമം ‘CR7 എന്നാണ്.അത് അദ്ദേഹത്തിന്റെ ബ്രാൻഡായി മാറുകയും എല്ലാ ഉൽപ്പന്നങ്ങളിലും ആ പേര് വരികയും ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ ഏറ്റവും തീവ്രമായ ആരാധകർ അവരുടെ പ്രിയപ്പെട്ട താരത്തെ വിവരിക്കാൻ ‘GOAT’ ഉപയോഗിച്ചേക്കാം, അതേസമയം വിമർശനാത്മക ഫുട്ബോൾ ആരാധകർ ചിലപ്പോൾ ‘പെനൽഡോ’ എന്ന മോശം വാക്ക് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.നിങ്ങൾ അടുപ്പത്തിലാണെങ്കിൽ, അവനെ ‘ക്രിസ്’ എന്ന് വിളിക്കാൻ പോലും അവൻ നിങ്ങളെ അനുവദിച്ചേക്കാം.
ഫുട്ബോൾ കമന്റേറ്റർമാർ സാധാരണയായി ഉപയോഗിക്കുന്ന മറ്റൊരു വിളിപ്പേര് ‘മിസ്റ്റർ ചാമ്പ്യൻസ് ലീഗ്’ എന്നാണ്. കാരണം ഓരോ ക്ലബ്ബിലും വ്യക്തിഗത തലത്തിലും ചാമ്പ്യൻസ് ലീഗിൽ സമാനതകളില്ലാത്ത വിജയം നേടിയത് കൊണ്ട് മാത്രമാണ്.അഞ്ച് ചാമ്പ്യൻസ് ലീഗ് ട്രോഫികൾ അദ്ദേഹം നേടിയിട്ടുണ്ട്, 2007-08 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം തന്റെ ആദ്യ നേട്ടം സ്വന്തമാക്കി, റയൽ മാഡ്രിഡിനൊപ്പം നാല് കിരീടങ്ങളും നേടി.ലീഗിൽ റൊണാൾഡോയുടെ പ്രകടനം താഴപോയാലും ചാമ്പ്യൻസ് ലീഗിൽ സ്ഥായിയായായ ഫോം നിലനിര്ത്താന് സൂപ്പർ താരത്തിന് സാധിക്കാറുണ്ട്.
ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ , ഏറ്റവും കൂടുതൽ ഗോളുകൾ , അസിസ്റ്റുകൾ , ഏറ്റവും കൂടുതൽ കിരീടങ്ങൾ, അതേ അക്ഷരം തെറ്റാതെ വിളിക്കാം മിസ്റ്റർ ചാമ്പ്യൻസ് ലീഗ് എന്ന്. ഇതിനെല്ലാം പുറമെ എണ്ണിയാൽ തീരാത്ത ചാമ്പ്യൻസ് ലീഗ് റെക്കോർഡുകൾ എല്ലാം ക്രിസ്റ്റ്യാനോയുടെ പേരിലാണെന്ന് പറഞ്ഞാൽ ഒരു പക്ഷെ വിശ്വസിക്കാൻ ബുദ്ധിമുട്ട് ആയെന്നു വരും.
Mr Champions League 😎pic.twitter.com/jvnRlkKEYk https://t.co/rgIjcnk3Pg
— GOAL (@goal) August 18, 2020
മത്സരത്തിന്റെ 2013-14 പതിപ്പിൽ റൊണാൾഡോ നേടിയ 17 ഗോളുകൾ ഒരു സീസണിൽ നേടിയ ചാമ്പ്യൻസ് ലീഗ് ഗോളുകളുടെ റെക്കോർഡാണ്, ആധുനിക യുഗത്തിൽ, മൂന്ന് വ്യത്യസ്ത ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ സ്കോർ ചെയ്യുന്ന ഒരേയൊരു കളിക്കാരൻ (2008 , 2014, 2017) – 1992 ഫോർമാറ്റ് മാറ്റത്തിന് മുമ്പുള്ള അഞ്ച് യൂറോപ്യൻ കപ്പ് ഫൈനലുകളിൽ ആൽഫ്രഡ് ഡി സ്റ്റെഫാനോ സ്കോർ ചെയ്തു എന്നത് ശ്രദ്ധിക്കേണ്ടതാണ്.2021-ൽ മുൻ മാഡ്രിഡ് സഹതാരം ഇക്കർ കാസിലാസിനെ മറികടന്ന് ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവുമായി റോണോ മാറി.
Mr Champions League 😎pic.twitter.com/K84rryD8YS
— GOAL (@goal) August 7, 2020
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മുൻപ് മിസ്റ്റർ ചാമ്പ്യൻസ് ലീഗ്’ എന്ന് വിളിക്കപ്പെട്ട താരമാണ് ഡച്ച് മിഡ്ഫീൽഡർ ക്ലാരൻസ് സീഡോർഫ്.അയാക്സ്, റയൽ മാഡ്രിഡ്, എസി മിലാൻ എന്നീ മൂന്ന് വ്യത്യസ്ത ടീമുകൾക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയതിനാലാണ് സീഡോർഫിന് ഈ വിളിപ്പേര് ലഭിച്ചത്.ആറ് ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ റൊണാൾഡോ മത്സരിച്ചിട്ടുണ്ട്, അഞ്ച് തവണ വിജയിക്കുകയും ഒരു തവണ തോൽക്കുകയും ചെയ്തു.2007-08ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം മോസ്കോയിൽ ചെൽസിയെ റെഡ് ഡെവിൾസ് കീഴടക്കി, എന്നാൽ റോമിൽ ബാഴ്സലോണ വിജയിച്ചതോടെ അടുത്ത സീസണിലെ ഫൈനലിൽ അദ്ദേഹം പരാജയപ്പെട്ടു.
Throwback to when Cristiano Ronaldo sang the Champions League anthem 🤩pic.twitter.com/Bco0f4Evt4
— GOAL (@goal) September 14, 2021
2016, 2017, 2018 വർഷങ്ങളിൽ ക്യാബിനറ്റിലേക്ക് തുടർച്ചയായ മൂന്ന് കിരീടങ്ങൾ കൂടി ഉൾപ്പെടുത്തി.2008 നു ശേഷം ട്രോഫി കൈക്കലാക്കാൻ റൊണാൾഡോയ്ക്ക് 2013-14 വരെ കാത്തിരിക്കേണ്ടി വന്നു.ചാമ്പ്യൻസ് ലീഗിൽ 180-ലധികം മത്സരങ്ങൾ കളിച്ച റൊണാൾഡോ 140 ഗോളുകളും നേടിയിട്ടുണ്ട്. എക്കാലത്തെയും ചാമ്പ്യൻസ് ലീഗ് ടോപ് സ്കോറർ,ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ എന്നി റെക്കോർഡും നേടി.