ഗോകുലം കേരള ലെഫ്റ്റ് ബാക്ക് മുഹമ്മദ് ഉവൈസിനെ ജംഷഡ്പൂർ എഫ്സി സ്വന്തമാക്കി.23-കാരൻ കഴിഞ്ഞ സീസണിൽ ഒരു മത്സരം പോലും ഗോകുലം കേരളക്ക് വേണ്ടി നഷ്ടപെടുത്തിയിട്ടില്ല.മലബാറിയൻ ടീമിനൊപ്പം ഐ-ലീഗ് 2021-22 കിരീടം ഉയർത്തി. ജികെഎഫ്സിയുടെ ആദ്യ എഎഫ്സി കപ്പ് കാമ്പെയ്നിലും അദ്ദേഹം മൂന്ന് മത്സരങ്ങളും കളിച്ചു.
മുഹമ്മദ് ഉവൈസിന്റെ കൈമാറ്റത്തിനായി ജംഷഡ്പൂർ എഫ്സിയും ഗോകുലം കേരളയും 35 ലക്ഷം രൂപ ഫീസ് ആയി സമ്മതിച്ചിട്ടുണ്ട്. മെൻ ഓഫ് സ്റ്റീലുമായി മൂന്ന് വർഷത്തെ കരാറിൽ താരം ഒപ്പിടും.കഴിഞ്ഞ സീസണിൽ ഗോകുലം കേരളയ്ക്കായി മൂന്ന് ചാംപ്യൻഷിപ്പുകളിലുമായി 21 മത്സരങ്ങൾ കളിച്ച യുവ ലെഫ്റ്റ് ബാക്ക്, മലബാരിയൻമാരുമായി 2024 വരെ കരാർ ഉണ്ടായിരുന്നു. എന്നാൽ തന്റെ ട്രാൻസ്ഫറിനായി ജംഷഡ്പൂർ എഫ്സി ജികെഎഫ്സിയുമായി ധാരണയിലെത്തിയതിന് ശേഷം അദ്ദേഹം ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് മാറാൻ ഒരുങ്ങുകയാണ്.
🚨 Muhammad Uvais, the 23-year-old defender from Gokulam Kerala FC, is about to sign a three-year contract with #JamshedpurFC.@_DhananJayan #IndianFootball #ISL pic.twitter.com/IL5PPtpIIA
— Superpower Football (@SuperpowerFb) June 30, 2022
ഗോകുലം കേരളയുടെ ഐ ലീഗ് വിജയത്തിൽ മുഹമ്മദ് ഉവൈസ് നിർണായക പങ്കുവഹിച്ചു. അടുത്തിടെ സമാപിച്ച ഐ-ലീഗിൽ 18 മത്സരങ്ങൾ കളിച്ച അദ്ദേഹം ഒരു ഗോളും നേടി. മൂന്ന് അസിസ്റ്റുകളും അദ്ദേഹം നൽകി.തന്റെ കരിയറിൽ ഉവൈസ് എഫ്സി കേരള, എഫ്സി ബെംഗളൂരു യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകൾക്കും കളിച്ചിട്ടുണ്ട്. ലെഫ്റ്റ് ബാക്കിന്റെ ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് കാമ്പെയ്നാണിത്.
Top Bins🗑️ by Uvais pic.twitter.com/JYfoTlAJqp
— Kishen Niranjan (@kishenniranjan) March 13, 2022
ഫുൾ ബാക്കായി കളിക്കുന്നതിന് പുറമെ സെന്റർ ബാക്കായും ഉവൈസിന് കളിക്കാനാകും. ലെഫ്റ്റ് ഫൂട്ട് സെന്റർ ബാക്ക് എന്ന നിലയിൽ, അദ്ദേഹത്തിന് ജംഷഡ്പൂരിന് മികച്ച ഓപ്ഷനാകും.പൂനെയിലെ ഭാരത് എഫ്സിയിലൂടെയും ഡൽഹി യിലെ സുദേവ എഫ്സിയുടെ U18 ടീമിലൂടെയും വളർന്നു വന്ന താരമാണ് ഉവൈസ്. സുദേവ U18 ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു ഉവൈസ്.