കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ ചാന്റുമായി മുംബൈ ആരാധകർ

ഇന്നലെ നടന്ന എഎഫ്സി ചാമ്പ്യൻസ്ലീഗ് മത്സരത്തിനിടെ ഒരു കൂട്ടം മുംബൈ സിറ്റി എഫ്സി ആരാധകർ കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ മുദ്രാവാക്യം വിളിച്ചതായി ആരോപണം. ഇന്നലെ മുംബൈയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മുംബൈ സിറ്റി എഫ്സി- അൽ നസാജ് മത്സരത്തിനിടെയായിരുന്നു സംഭവം. ‘Who the f**k are kerala blasters’ എന്ന ചാന്റുകളാണ് സ്റ്റേഡിയത്തിൽ നിന്നും ഉയർന്നത്.

സാധാരണ ഗതിയിൽ ബംഗളുരു എഫ്സിയുടെ ചില ആരാധകർ കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ ഇത്തരത്തിലുള്ള ചാന്റുകൾ മുഴക്കാരുണ്ടെങ്കിലും മുംബൈ സിറ്റി എഫ്സി ആരാധകരുടെ ഭാഗത്ത് ഇത്തരത്തിലുള്ള ചാന്റുകൾ ബ്ലാസ്റ്റേഴ്‌സിനെതിരെ ഇതാദ്യമാണ്. പൊതുവെ ബ്ലാസ്റ്റേഴ്‌സ് ആരാധകരും മുംബൈ ആരാധകരും സമൂഹ മാധ്യമങ്ങൾക്കുള്ളിലും പുറത്തും വലിയ രീതിയിൽ ഏറ്റുമുട്ടാറില്ല. അതിനാൽ തന്നെ ഇത്തരത്തിലുള്ള ചാന്റുകൾ മുഴങ്ങാനുള്ള കാരണവും വ്യക്തമല്ല.

അതെ സമയം ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുംബൈ പരാജയപ്പെട്ടു. ഇറാനിയൻ ക്ലബ്‌ നസാജാണ് ഐഎസ്എൽ കരുത്തരെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 34 ആം മിനുട്ടിൽ ഹോസ്സൈനിയും 62 ആം മിനുട്ടിൽ ആസാദിയുമാണ് ഇറാനിയൻ ടീമിനായി ഗോൾ വല കുലുക്കിയത്. മുംബൈയ്ക്കായി ഇന്നലെ ടിരി അരങ്ങേറ്റം നടത്തി.

ഇനി ഒക്ടോബർ 3 ന് ഉസ്ബെക്കിസ്ഥാൻ ക്ലബ്‌ നവ്ബോറാണ് മുംബൈയുടെ അടുത്ത് എതിരാളികൾ. സൂപ്പർ താരം നെയ്മറിന്റെ അൽ ഹിലാലിനെ ഇന്നലെ സമനില തളച്ച ടീമാണ് നവ്ബോർ.ഒക്ടോബർ 23 ന് അൽ ഹിലാലിനെ അവരുടെ തട്ടകത്തിലും മുംബൈയ്ക്ക് നേരിടേണ്ടതുണ്ട്.നവംബർ ആറിനാണ് അൽ ഹിലാൽ- മുംബൈ മത്സരം മുംബൈയുടെ തട്ടകത്തിൽ നടക്കുന്നത്. സൂപ്പർ താരം നെയ്മർ ആദ്യമായി ഇന്ത്യയിൽ പന്ത് തട്ടുന്നു എന്ന പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ടാവും.

Rate this post