ഐഎസ്എല്ലിൽ നിന്നും ഇംഗ്ലീഷ് ഫുട്ബോളിലേക്ക് ഒരു നിർണായക നീക്കം. ഐഎസ്എൽ ക്ലബ് മുംബൈ സിറ്റി എഫ്സിയുടെ മുഖ്യപരിശീലകനെ തേടിയാണ് ഇംഗ്ലീഷ് ക്ലബ് രംഗത്ത് വന്നിരിക്കുന്നതെന്നാണ് റിപോർട്ടുകൾ. ഇംഗ്ലണ്ടിലെ പ്രാദേശിക മാധ്യമങ്ങളിലെ ഉദ്ധരിച്ച് 90nd sttopage ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നു.
മുംബൈ പരിശീലകൻ ഡെസ് ബക്കിങ്ഹാമിനെ സ്വന്തമാക്കാനാണ് ഇംഗ്ലീഷ് ക്ലബായ ലിങ്കൺ സിറ്റി ശ്രമം നടത്തുന്നത്. നിലവിലെ ഇംഗ്ലണ്ടിലെ മൂന്നാം ഡിവിഷനിൽ കളിക്കുന്ന ക്ലബാണ് ലിങ്കൺ സിറ്റി. ഇംഗ്ലണ്ടിലെ മൂന്നാം ഡിവിഷൻ ക്ലബിന് പോലും ഇന്ത്യൻ സൂപ്പർ ലീഗിലെ ക്ലബ്ബുകളേക്കാൾ നിലവാരമുണ്ട് എന്നതിനാൽ ഈ നീക്കത്തിന് സാധ്യതകളുണ്ട്.
According to local media sources, Des Buckingham, the head coach of Mumbai City FC, is reportedly connected to a move to Lincoln City FC, an EFL League One (3rd Tier) team 👀🇬🇧#IndianFootball #ISL #India #Bharat #MumbaiCityFC #AmchiMumbai #allindiafootball pic.twitter.com/rDHEzd1dZT
— All India Football (@AllIndiaFtbl) November 11, 2023
2021 ലാണ് ഡെസ് ബൈക്കിങ്ഹാം മുംബൈ സിറ്റിയുടെ ചുമതലയേറ്റെടുക്കുന്നത്. എ ലീഗ് ക്ലബ് മെൽബൺ സിറ്റി എഫ്സിയിൽ നിന്നാണ് ഈ ഇംഗ്ളണ്ടുകാരൻ മുംബൈയിൽ എത്തുന്നത്. പിന്നീട് മുംബൈയെ ഷീൽഡ് ജേതാക്കളാക്കുന്നതിലും എഎഫ്സി ചാമ്പ്യൻസ്ലീഗിൽ മികച്ച പ്രകടനം നടത്തുന്നതിലും ബെക്കിങ്ഹാം ഏറെ സഹായിച്ചു.
Top 3️⃣ fastest head coaches to reach 100+ goals with a single club in Indian Super League ⚽️ :
— 90ndstoppage (@90ndstoppage) November 11, 2023
🥇 Des Buckingham 🇬🇧 (MCFC) ~ 47 Matches
🥈 Sergio Lobera 🇪🇸 (FCG) ~ 50 matches
🥉 Manolo Marquez 🇪🇸 (HFC) ~ 56 matches pic.twitter.com/ob14quxzZc
അതെ സമയം, ഇംഗ്ലീഷ് ലീഗ് വണ്ണിൽ ( മൂന്നാം ഡിവിഷനിൽ) നിലവിൽ ഒമ്പതാം സ്ഥാനത്താണ് ലിങ്കൺ സിറ്റി. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ഇക്കഴിഞ്ഞ ഒക്ടോബർ 18 ന് പരിശീലകൻ മാർക്ക് കെന്നഡിയെ മാനേജ്മെന്റ് പുറത്താക്കിയിരുന്നു. നിലവിൽ താത്കാലിക പരിശീലകൻ ടോം ഷോയുടെ കീഴിലാണ് ലിങ്കൺ സിറ്റി കളിക്കുന്നത്. മാർക്ക് കെന്നഡിയ്ക്ക് പകരം ഒരു സ്ഥിര പരിശീലകനെ ലിങ്കൺ സിറ്റി അന്വേഷിക്കുന്നുണ്ട്.
Mumbai City FC head coach Des Buckingham is linked with a move away to EFL League One (3rd Tier) club Lincoln City FC, as per local media reports 👀🇬🇧 pic.twitter.com/ws2hcfwNiu
— 90ndstoppage (@90ndstoppage) November 11, 2023
ആ അന്വേഷണമാണ് ഇപ്പോൾ ഡസ് ബെക്കിങ് ഹാമിൽ എത്തിയിരിക്കുന്നത്. ഈ ചർച്ചകൾ വിജയകരമായി നീങ്ങിയാൽ ഡെസ് ബെക്കിങ് ഹാം ലിങ്കൺ സിറ്റിയുടെ ചുമതലയേറ്റെടുക്കാനുള്ള സാധ്യതകളുണ്ട്. ഇഎഫ്എല്ലിൽ അടക്കം പ്രീമിയർ ലീഗ് ക്ലബ്ബുകളോട് മത്സരിക്കുന്ന ക്ലബാണ് ലിങ്കൺ സിറ്റി. അതിനാൽ തന്നെ ബെക്കിങ്ഹാമിന് മുന്നിൽ മികച്ച അവസരമായിരിക്കുമിത്.