ജെസ്സെ ലിംഗാർഡ്, ഈ പേരിനെ അറിയാത്തവർ വളരെ വിരളമായിരിക്കും. ഒരു സമയത്ത് യുണൈറ്റഡിന്റെ മിഡ്ഫീൽഡിലെ അഭിവാജ്യ ഘടകമായിരുന്നു. പക്ഷെ പിന്നീട് ഫോം നഷ്ടപെട്ട താരം യുണൈറ്റഡിൽ ഒലെക്ക് കീഴിൽ അവസരങ്ങൾ കുറഞ്ഞു വന്നു. അങ്ങനെ അവസാനം താരം ലോൺ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ച്ച ടീം വിടുകയായിരുന്നു.
ആസ്റ്റൺ വില്ലയ്ക്കെതിരെയുള്ള താരത്തിന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ 2 ഗോളുകളുമായി താരം കളം നിറഞ്ഞിരുന്നു. ഇതു താരത്തിന്റെ തിരിച്ചു വരവിൽ ഒരു നിർണായക മത്സരം തന്നെയാണ്. ഇംഗ്ലണ്ടിന്റെ പരിശീലകനായ ഗാരെത് സൗത്ഗേറ്റിനെ സാക്ഷിയാക്കിയായിരുന്നു താരത്തിന്റെ ഉജ്വല പ്രകടനം.
2018ലെ ഫിഫയിൽ ഇംഗ്ളണ്ടിനെ സെമി ഫൈനൽ വരെ എത്തിക്കുന്നതിൽ താരത്തിന്റെ സാന്നിധ്യം വളരെ നിർണായകമായിരുന്നു. സൗത്ഗേറ്റിനു കീഴിൽ അന്ന് 7ൽ 6 മത്സരങ്ങളിലും താരം ഇംഗ്ളണ്ട് ദേശീയ ടീമിന് വേണ്ടി ബൂട്ടണിഞ്ഞിരുന്നു. ഈ പ്രകടനം കൊണ്ട് വരും ചാംപ്യൻഷിപ്പുകളിൽ താരം സൗത്ഗേറ്റിനു കീഴിൽ കളിച്ചേക്കാനുള്ള സാധ്യതകൾ ഏറെ വർധിച്ചിരിക്കുകയാണ്.
“ഇതേ ഫോമിൽ അവൻ കളിക്കുകയാണെങ്കിൽ, തീർച്ചയായും സൗത്ഗേറ്റ് അവനെ കൊണ്ടുപോവാതിരിക്കില്ല!”
“ഇതു പോലെ തന്നെ അവൻ കളി തുടരുകയാണെങ്കിൽ വെസ്റ്റ് ഹാമിനു വേണ്ടി അവന് നന്നായി കളിക്കുവാനാണ് സാധിക്കും. അങ്ങനെ തന്നെ പോവുകയാണെങ്കിൽ അവൻ പിന്നെ ചെന്നു നിൽക്കുക ഇംഗ്ളണ്ട് ദേശീയ ടീമിലായിരിക്കും. അവൻ അവന്റെ പഴയ ഫോം കണ്ടെത്താൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു.” ഡേവിഡ് മോയെസ് പറഞ്ഞു.
ജയത്തോട് കൂടി വെസ്റ്റ് ഹാം അഞ്ചാം സ്ഥാനം നിലനിർത്തി. ബ്റൈറ്റനെതിരെ മുൻ ചാമ്പ്യന്മാരായ ലിവർപൂൾ തോൽവി വഴങ്ങിയതോടെ ഇരു ടീമുകളും തമ്മിലുള്ള പോയിന്റ് വ്യത്യാസം 2 പോയിന്റുകളായി ചുരുങ്ങിയിട്ടുണ്ട്.