ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സൈനിങ് കാത്തിരുന്ന ആരാധകർക്ക് ഏറെ സന്തോഷം നൽകി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഒഫീഷ്യൽ ആയി പുതിയ സൈനിങ് പ്രഖ്യാപിച്ചു.
മുംബൈ സിറ്റി എഫ്സിയുടെ ഇന്ത്യൻ ഡിഫെൻഡർ നവോച്ച സിങ്ങിന്റെ ലോനടിസ്ഥാനത്തിലുള്ള സൈനിങാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയതായി ഒഫീഷ്യലി തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പ്രഖ്യാപിച്ചത്. 2023-2024 സീസണിലേക്ക് വേണ്ടിയുള്ള ഒരു വർഷത്തെ ലോൺ കരാറിലാണ് താരം ബ്ലാസ്റ്റേഴ്സിൽ ചേർന്നത്.
മുംബൈ സിറ്റി എഫ്സിയുടെ താരമായ 23-കാരനായ വിങ് ബാക്ക് താരത്തിനെ ഒരു സീസണിലേക്ക് വേണ്ടിയുള്ള ലോൺ കരാറിലാണ് സൈനിങ് നടത്തിയതെങ്കിലും സ്ഥിരകരാറിൽ താരത്തിനെ സ്വന്തമാക്കാനുള്ള വ്യവസ്ഥ കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ കരാറിലുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
🔵➡🟡 | 𝐖𝐢𝐥𝐝𝐜𝐚𝐫𝐝 𝐀𝐜𝐭𝐢𝐯𝐚𝐭𝐞𝐝 ✅
— Kerala Blasters FC (@KeralaBlasters) July 13, 2023
We're delighted to announce that Naocha Singh will join us on loan from Mumbai City FC until the end of the 2023–24 season.#SwagathamNaocha #KBFC #KeralaBlasters pic.twitter.com/Vx6PDKGfAA
അതേസമയം മുംബൈ സിറ്റി എഫ്സിയിൽ നിന്നും ഈസ്റ്റ് ബംഗാൾ, റൗണ്ട് ഗ്ലാസ് പഞ്ചാബ് എന്നീ ടീമുകളിൽ ലോണിൽ കളിച്ച ശേഷമാണ് ഈ യുവ താരം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിലെത്തുന്നത്. കഴിഞ്ഞ സീസണിൽ റൗണ്ട് ഗ്ലാസ് പഞ്ചാബിനൊപ്പം ഐ ലീഗ് കിരീടം സ്വന്തമാക്കാനും മണിപ്പൂർ സ്വദേശിയായ ഈ ലെഫ്റ്റ് ബാക്ക് താരത്തിന് കഴിഞ്ഞു.