നിരവധി പ്രമുഖ താരങ്ങളെ ട്രാൻസ്ഫർ വിൻഡോയിൽ നഷ്ടപ്പെടുത്തിയ നാപ്പോളി ഈ സീസണിൽ കഷ്ടപ്പെടുമെന്ന് പല ഫുട്ബോൾ പണ്ഡിതന്മാരും വിലയിരുത്തിയിരുന്നു. എന്നാൽ ലൂസിയാനോ സ്പല്ലെറ്റിയുടെ ടീം പ്രവചങ്ങളെയെല്ലാം കാറ്റിൽ പറത്തുന്ന പ്രകടനമാണ് ഈ സീസണിൽ ഇതുവരെ പുറത്തെടുത്തിട്ടുള്ളത്. കഴിഞ്ഞ ചൊവ്വാഴ്ച ഗസറ്റ ഡെല്ലോ സ്പോർട്ടിന് നൽകിയ അഭിമുഖത്തിൽ യൂറോപ്പിൽ ഒരു ടീമും നാപോളിയേക്കാൾ മികച്ച ഫുട്ബോൾ കളിക്കുന്നില്ലെന്ന് മുൻ ഡച്ച് താരം റൂഡ് ക്രോൾ അഭിപ്രയപെട്ടിരുന്നു.
ചാമ്പ്യൻസ് ലീഗിൽ അയാക്സിനെ 6-1 പരാജയപ്പെടുത്തിയ ശേഷമാണ് ഇത്തരമൊരു അഭിപ്രായത്തെ വന്നത്. ഇന്നലെ നടന്ന റിട്ടേൺ ലെഗിൽ അയാക്സിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി നാപോളി ചാമ്പ്യൻസ് ലീഗ് നോക്ക് ഔട്ട് ഉറപ്പിക്കുകയും ചെയ്തിരുന്നു.നാപ്പോളിയുടെ ഗംഭീരമായ കളി തീർച്ചയായും മറഡോണയെ പോലും വിസ്മയിപ്പിക്കുമായിരുന്നു എന്ന് പലരും അഭിപ്രയാപ്പെട്ടു. മുൻ ക്യാപ്റ്റൻ ലോറെൻസോ ഇൻസൈൻ, ഡിഫൻസീവ് ലിഞ്ച്പിൻ കാലിഡൗ കൗലിബാലി, സ്റ്റാർ മിഡ്ഫീൽഡർ ഫാബിയൻ റൂയിസ്, എക്കാലത്തെയും മികച്ച സ്‌കോറർ ഡ്രൈസ് മെർട്ടൻസ് എന്നിവരെ നാപോളിക്ക് നഷ്ടമായിരുന്നു.
നാപ്പോളിയുടെ ഹോം ഗ്രൗണ്ടായ സ്‌റ്റേഡിയോ ഡീഗോ അർമാൻഡോ മറഡോണയിൽ നടന്ന മത്സരത്തിൽ അയാക്സിനെതിരെ നാപ്പോളി 4-2ന് ജയിച്ചു. ഇതോടെ ചാമ്പ്യൻസ് ലീഗ് 2022-23 കാമ്പയിനിൽ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച ടീമായി നാപോളി മാറി.4 കളികളിൽ നിന്ന് 4 ജയത്തോടെ 12 പോയിന്റുമായി ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് നാപോളി.7 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഇത് നാലാം തവണയാണ് നാപോളി ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് ഘട്ടത്തിലെത്തുന്നത്. കൂടാതെ, ഗ്രൂപ്പ് ഘട്ടത്തിൽ തുടർച്ചയായി നാല് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ വിജയിച്ച നാപോളിയുടെ യൂറോപ്യൻ മത്സരങ്ങളിൽ തോൽക്കാത്ത ഏറ്റവും ദൈർഘ്യമേറിയ പരമ്പരയാണിത്.
Napoli this season 😤
— ESPN FC (@ESPNFC) October 12, 2022
✅ Top scorers in the Champions League
✅ Top scorers in Serie A
✅ Unbeaten in all 13 matches played pic.twitter.com/oLbQlyBLY5
സാൻ സിറോയിൽ നിലവിലെ ചാമ്പ്യൻമാരായ എസി മിലാനെയടക്കം പരാജയപ്പെടുത്തിയ നാപോളി സിരി എ യിൽ ഒന്നാം സ്ഥാനത്താണ്. ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെ 4-1ന് പരാജയപ്പെടുത്തുകയും ചെയ്തു. ശരാശരിയുടെ ടീമുകളുടെ മുന്നോട്ട് കൊട്നു പോകാനുള്ള പാരിസിലാകാൻ സ്പല്ലെറ്റിയുടെ കഴിവ് എടുത്തു പറയേണ്ടതാണ്.റോമയിലെ അദ്ദേഹത്തിന്റെ സ്‌ട്രൈക്കർലെസ് സിസ്റ്റം, ഫ്രാൻസെസ്‌കോ ടോട്ടിയെ മികച്ച ഗോൾ സ്‌കോററായി മാറ്റിയിരുന്നു. സിരി എ യിൽ 9 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 7 ജയവും രണ്ടു സമനിലയടക്കം 23 പോയിന്റാണ് നാപോളിക്കുള്ളത്..ജിയാകോമോ റാസ്‌പഡോറി, ഖ്‌വിച ക്വാരറ്റ്‌സ്‌ഖേലിയ എന്നി താരങ്ങളുടെ വരവ് അവർക്ക് പുത്തൻ ഉണർവ് നൽകുകയും ചെയ്തു.
ഈ സീസണിൽ നാപ്പോളിയുടെ മികച്ച പ്രകടനത്തിന് ഒരു കാരണം കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ഒപ്പിട്ട ജോർജിയൻ വിംഗർ ഖ്വിച ക്വറാറ്റ്‌സ്‌ഖേലിയയാണ്. നാപോളി 2027 വരെ 10 മില്യൺ യൂറോയ്ക്ക് അഞ്ച് വർഷത്തെ കരാറിൽ ഡൈനാമോ ബറ്റുമിയിൽ നിന്നുള്ള 21 കാരനായ ഖ്വിച ക്വാററ്റ്‌സ്‌ഖേലിയയുമായി ഒപ്പുവച്ചു.ഈ സീസണിൽ ഇതുവരെ 13 മത്സരങ്ങളിൽ നിന്ന് 7 ഗോളുകളും 7 അസിസ്റ്റുകളും ക്വാറത്‌സ്‌ഖേലിയയുടെ പേരിലുണ്ട്. ഈ സീസണിൽ ഇതുവരെ സീരി എയിൽ ഏറ്റവും കൂടുതൽ ഗോൾ സംഭാവനകൾ നേടിയ താരമാണ് ക്വാറത്‌സ്‌ഖേലിയ. സീരി എയിലും ചാമ്പ്യൻസ് ലീഗിലുമായി 14 ഗോൾ സംഭാവനകൾ. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അയാക്‌സിനെതിരെ ക്വാററ്റ്‌സ്‌ഖേലിയ ഒരു ഗോളും അസിസ്റ്റും നേടി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
21-year-old Khvicha Kvaratskhelia in his first season for Napoli:
— B/R Football (@brfootball) October 13, 2022
▪️ Seven goals
▪️ Seven assists
▪️ Five G/A in the UCL
Baller 💥 pic.twitter.com/w3rl8YoFYb
ചാമ്പ്യൻസ് ലീഗിൽ ഇതുവരെ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും ക്വാറത്‌സ്‌ഖേലിയയുടെ പേരിലുണ്ട്. സീരി എയിൽ ഇതുവരെ 9 കളികളിൽ നിന്ന് 5 ഗോളുകളും 4 അസിസ്റ്റുകളും ക്വാററ്റ്‌സ്‌ഖേലിയ നേടിയിട്ടുണ്ട്. നിലവിൽ സീരി എയിൽ ഏറ്റവും കൂടുതൽ ഗോൾ സ്‌കോറർമാരിൽ മൂന്നാം സ്ഥാനത്താണ് ക്വാറത്‌സ്‌ഖേലിയ. സിറോ ഇമ്മൊബൈലിൽ 6 ഗോളുകൾ വീതം നേടി മാർക്കോ അർനൗട്ടോവിച്ച് ഒന്നാം സ്ഥാനത്താണ്. ഒരു ഭാവി വാഗ്ദാനമായ ,ക്വാററ്റ്‌സ്‌ഖേലിയ നാപ്പോളിക്ക് ഒരു മുതൽക്കൂട്ടാണ്.