ക്യാമ്പ് നൗവിൽ നടന്ന ചാമ്പ്യൻസ് ലീഗിലെ ജീവൻ മരണ പോരാട്ടത്തിൽ സമനിലയുമായി രക്ഷപെട്ട് ബാഴ്സലോണ. ഇന്റർ മിലാനുമായി 3-3ന് സമനിലയിൽ പിരിഞ്ഞ ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ട് പ്രതീക്ഷകൾ നിലനിർത്തുകയും ചെയ്തു. അവസാന പത്ത് മിനുട്ടിൽ രണ്ടു ഗോളുകൾ നേടിയ സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയാണ് ബാഴ്സയുടെ ഹീറോ.
തുടർച്ചയായി രണ്ടാം വർഷവും നോക്കൗട്ട് റൗണ്ടുകൾ നഷ്ടപ്പെടാതിരിക്കാൻ സാവി ഹെർണാണ്ടസിന്റെ ബാഴ്സയ്ക്ക് ഒരു സമനിലയെങ്കിലും ആവശ്യമായിരുന്നു. ലെവൻഡോവ്സ്കിയുടെ സ്റ്റോപ്പേജ്-ടൈം സമനില ഗോൾ ബാഴ്സലോണയ്ക്ക് രണ്ട് മത്സരങ്ങൾ ശേഷിക്കെ പ്രീ ക്വാർട്ടറിലേക്ക് മുന്നേറാനുള്ള നേരിയ അവസരം നൽകി. 40 ആം മിനുട്ടിൽ സെർജി റോബർട്ടോയുടെ പാസിൽ നിന്ന് ഔസ്മാൻ ഡെംബെലെ ബാഴ്സക്ക് അർഹമായ ലീഡ് നേടി.രണ്ടാം പകുതിയുടെ തുടക്കത്തിൽ അലസാൻഡ്രോ ബാസ്റ്റോണിയുടെ ക്രോസിൽ നിക്കോളോ ബരെല്ലയിലൂടെ ഇന്റർ സമനില പിടിച്ചു. 63 ആം മിനുട്ടിൽ ലോട്ടാരോ മാർട്ടിനെസ് ഇന്ററിന് ലീഡ് നേടിക്കൊടുത്തു.
എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറകാത്ത ബാഴ്സ 82 ആം മിനുട്ടിൽ ലെവെൻഡോസ്കിയിലൂടെ സമനില കണ്ടെത്തി. എന്നാൽ 89 ആം മിനുട്ടിൽ റോബിൻ ഗോസെൻസ് ഇന്ററിനെ ലീഡിൽ തിരികെ എത്തിച്ചു. എന്നാൽ ഇഞ്ചുറി ടൈമിൽ ബാഴ്സയുടെ സമില ഗോൾ ലെവെൻഡോസ്കി കണ്ടെത്തി മത്സരം 3 -3 ആക്കി മാറ്റി. നാല് മത്സരങ്ങളിൽ നിന്നും നാല് പോയിന്റുമായി ബാഴ്സ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബയേൺ മ്യൂണിക്ക് വിക്ടോറിയ പ്ലസനെ 4-2ന് തോൽപിച്ചു. വിജയം ബയേണിനെ ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് എത്തിച്ചിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗിൽ ഇപ്പോൾ 32 ഗ്രൂപ്പ് മത്സരങ്ങൾ തോൽവിയില്ലാതെ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് ബയേൺ.സാഡിയോ മാനെ (10′)തോമസ് മുള്ളർ (14′)ലിയോൺ ഗോറെറ്റ്സ്ക (25′, 35′) എന്നിവരാണ് ബയേണിനായി ഗോളുകൾ നേടിയത്.ആദം വ്ൽക്കനോവ (62′)ജാൻ ക്ലിമെന്റ് (75′) എന്നിവർ വിക്ടോറിയയുടെ ഗോളുകൾ നേടി.ഗ്രൂപ്പിലെ നാല് മത്സരങ്ങളും ജയിച്ച ബയേൺ 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത് ആണ്.
സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി.മുഹമ്മദ് സലായുടെ ഹാട്രിക്കിന്റെ പിൻബലത്തിൽ ഒന്നിനെതിരെ ഏഴു ഗോളിന്റെ ജയമാണ് ലിവർപൂൾ നേടിയത്.ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഹാട്രിക്ക് എന്ന റെക്കോർഡും ഈജിപ്ഷ്യൻ ഫോർവേഡ് സ്വന്തമാക്കി.സ്കോട്ട് ആർഫീൽഡിലൂടെ 17 ആം മിനുട്ടിൽ റേഞ്ചേഴ്സ് ആണ് ആദ്യ ഗോൾ നേടിയത്. എന്നാൽ 24 , 55 മിനുട്ടുകളിലെ റോബെർട് ഫിറമോനോയുടെ ഗോളുകളിലൂടെ ലിവർപൂൾ തിരിച്ചടിച്ചു. 66 ആം മിനുട്ടിൽ ഗോൾകീപ്പർ അലൻ മക്ഗ്രെഗറിനെ മറികടന്ന് ഡാർവിൻ ന്യൂനസ് ലിവർപൂളിന്റെ ലീഡ് ഇരട്ടിയാക്കി.68 മിനിറ്റിൽ ന്യൂനസിന് പകരക്കാരനായി ഇറങ്ങിയ സലാഹ് വേഗമേറിയ ഹാട്രിക് നേടി.വെറും ആറ് മിനിറ്റും 12 സെക്കൻഡും കൊണ്ട് ആണ് ഹാട്രിക്ക് നേടിയത്.75′, 80′, 81′) മിനിറ്റുകളിൽ ആയിരുന്നു സലയിട്ട് ഗോൾ പിറക്കുന്നത്.87 മിനിറ്റിൽ ലിവർപൂളിന് വേണ്ടി ഹാർവി എലിയട്ട് ഏഴാം ഗോൾ നേടി. 9 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ലിവർപൂൾ.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നാപോളി അയാക്സിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി .ഡീഗോ അർമാൻഡോ മറഡോണ സ്റ്റേഡിയത്തിലെ തകർപ്പൻ ജയത്തോടെ 100% വിജയ റെക്കോർഡ് നിലനിർത്തുകയും നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറുകയും ചെയ്തു.ഹിർവിംഗ് ലൊസാനോയുടെയും ജിയാക്കോമോ റാസ്പഡോറിയുടെയും ആദ്യ ഗോളുകൾ സീരി എ ലീഡർമാരെ 16 മിനിറ്റിനുള്ളിൽ മുന്നിലെത്തിച്ചു. 49 ആം മിനുട്ടിൽ ഡേവി ക്ലാസൻ അയാക്സിന് വേണ്ടി ഒരു ഗോൾ മടക്കി. 62 ആം മിനുട്ടിൽ ഖ്വിച ക്വാററ്റ്സ്ഖേലിയ പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിൽ സ്കോർ 3 -1 ആക്കി ഉയർത്തി.83-ാം മിനിറ്റിലെ പെനാൽറ്റി സ്റ്റീവൻ ബെർഗ്വിജൻ ഗോളാക്കി സ്കോർ 3-2 ലേക്ക് തിരികെ കൊണ്ട് വരാൻ അയാക്സിന് സാധിച്ചു. എന്നാൽ 89 ആം മിനുട്ടിൽ നൈജീരിയൻ സ്ട്രൈക്കർ ഒസിംഹെൻ നേടിയ ഗോൾ നാപോളിയുടെ വിജയം ഉറപ്പിച്ചു.