കരാർ അവസാനിക്കാൻ ഇനി കേവലം മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ലയണൽ മെസ്സിയുടെ ഭാവി എന്താണ് എന്നുള്ളത് ഇപ്പോഴും വ്യക്തമല്ല.ഖത്തർ വേൾഡ് കപ്പ് അവസാനിച്ച ഉടനെ ലയണൽ മെസ്സി ക്ലബ്ബുമായി പുതിയ കരാറിൽ ഏർപ്പെടും എന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന വിവരങ്ങൾ.പക്ഷേ യാഥാർത്ഥ്യം എന്തെന്നാൽ ഇതുവരെ ലയണൽ മെസ്സിക്ക് പാരീസുമായി പുതിയ കരാറിൽ ഒപ്പിടാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ്.
സാലറിയുടെ കാര്യത്തിൽ പ്രതിബന്ധങ്ങൾ ഉള്ളതുപോലെ പ്രോജക്റ്റിന്റെ കാര്യത്തിലും പ്രതിബന്ധങ്ങൾ ഉണ്ട്.ഇതുകൊണ്ടൊക്കെയാണ് മെസ്സിയുടെ കോൺട്രാക്ട് പുതുക്കാൻ സാധിക്കാത്തത് എന്നാണ് വാർത്തകൾ.പക്ഷേ ഇന്നലത്തെ മത്സരത്തിൽ പിഎസ്ജി തോറ്റതോടുകൂടി ചിത്രങ്ങൾ മാറിമറിഞ്ഞിരുന്നു.ലയണൽ മെസ്സിയെ ആരാധകർ കൂവുകയും അതിന്റെ പരിണിതഫലമായി മെസ്സി ആരാധകരെ മൈൻഡ് ചെയ്യാതെ മത്സരം അവസാനിച്ച ഉടനെ ഡ്രസിങ് റൂമിലേക്ക് പോവുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെ മെസ്സിയുടെ ഭാവിയുമായി ബന്ധപ്പെട്ട വാർത്തകൾ ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അതായത് ലയണൽ മെസ്സിയുടെ കരാർ പുതുക്കുന്ന കാര്യത്തിൽ സംശയങ്ങൾ ഉടലെടുത്തു കഴിഞ്ഞു.പിഎസ്ജി മെസ്സിയുടെ കരാർ പുതുക്കണമെന്ന് ആഗ്രഹത്തിൽ നിന്നും പിൻവലിയാൻ സാധ്യതയുണ്ട് എന്നൊക്കെയായിരുന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.ആരാധകരുമായുള്ള ബന്ധം വഷളായതും ഇതിന്റെ കാരണങ്ങളിൽ ഒന്നായി ചൂണ്ടിക്കാണിച്ചിരുന്നു.പക്ഷേ മറ്റൊരു ജേണലിസ്റ്റായ ഫെർണാണ്ട പോളോ ഏറ്റവും പ്രധാനപ്പെട്ട ഒരു റിപ്പോർട്ട് ഇപ്പോൾ പുറത്തുവിട്ടു കഴിഞ്ഞു.അതായത് ലയണൽ മെസ്സിയുടെ കാര്യത്തിൽ പിഎസ്ജിക്ക് സംശയിക്കാൻ പോലുമാവില്ല. അദ്ദേഹത്തിന്റെ കോൺട്രാക്ട് പിഎസ്ജി പുതുക്കുക തന്നെ വേണം.
അതായത് ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ്സ് ആണ് പിഎസ്ജിയുടെ ഉടമകൾ. പിഎസ്ജിയുടെ പ്രസിഡന്റായി കൊണ്ട് നാസർ അൽ ഖലീഫയും സ്പോർട്ടിംഗ് അഡ്വൈസർ ആയിക്കൊണ്ട് ലൂയിസ് കാമ്പോസുമാണ് ഉള്ളത്.പിഎസ്ജിയുടെ ഖത്തരി ഉടമകൾ നിന്നും ഇവരെ ബന്ധപ്പെട്ടു കഴിഞ്ഞു.പിഎസ്ജി ഉടമകളുടെ നിലപാട് എന്തെന്നാൽ എന്ത് വിലകൊടുത്തും ലയണൽ മെസ്സിയുടെ കോൺട്രാക്ട് പുതുക്കിക്കൊണ്ട് അദ്ദേഹത്തെ നിലനിർത്തണം എന്നുള്ളതാണ്.
(🌕) Nasser Al-Khelaifi and Luis Campos have received a very clear message from the PSG owners in Qatar that the the number 1 goal is to renew the contract of Leo Messi. In Paris they have pressure because in Doha they want Leo to continue at all costs. @ffpolo 🚨🇫🇷
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 20, 2023
എന്തൊക്കെ സംഭവിച്ചാലും ലയണൽ മെസ്സിയുടെ സാന്നിധ്യം പിഎസ്ജിയിൽ വേണം എന്നുള്ളതാണ് ഖത്തർ ഉടമകളുടെ നിലപാട്.ആ കാര്യത്തിൽ ദോഹയിൽ നിന്നും പിഎസ്ജി പ്രസിഡണ്ടിനും സ്പോർട്ടിംഗ് അഡ്വൈസർക്കും സമ്മർദ്ദം ഉണ്ട്.അതായത് മെസ്സിയുടെ കോൺട്രാക്ട് പുതുക്കേണ്ടതില്ല എന്ന് ഇവർ തീരുമാനിച്ചാൽ പോലും അവർക്ക് കഴിയില്ല.കാരണം ക്ലബ്ബിന്റെ ഉടമകൾക്ക് മെസ്സിയെ നിലനിർത്തുക തന്നെ വേണം.