❝ഹരി കെയ്‌നിന്റെ ഗോളിൽ സമനിലയുമായി ഇംഗ്ലണ്ട് ; ഹംഗറിക്കെതിരെ ജയവുമായി ഇറ്റലി❞| UEFA Nations League

യുഫേഫ നേഷൻസ് ലീഗിൽ കരുത്തരായ ജർമ്മനിയെ സമനിലയിൽ പിടിച്ചു ഇംഗ്ലണ്ട്. കഴിഞ്ഞ മത്സരത്തിൽ ഹംഗറിയോട് തോൽവി വഴങ്ങിയ ഇംഗ്ലണ്ട് 1-1 നു ആണ് ജർമ്മനിയോട് സമനില നേടിയത്. ജർമ്മനിക്കെതിരെ അവസാന നിമിഷം വീണു കിട്ടിയ പെനാൽറ്റി ഗോളാക്കി മാറ്റിയ ക്യാപ്റ്റൻ ഹാരി കെയ്നാണ് ഇംഗ്ലണ്ടിന്റെ രക്ഷകൻ. ഇംഗ്ലണ്ട് ഒരു ഗോളിന് പിന്നിൽ നിൽക്കെ ഷ്ലോട്ടർബർഗ് ഹാരി കെയിനിനെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിന് 88 ആം മിനിറ്റിൽ പെനാൽറ്റി അനുവദിക്കുകയായിരുന്നു.

ഇംഗ്ലണ്ടിനായി 50 അന്താരാഷ്ട്ര ഗോളുകൾ തികച്ച കെയ്ൻ, ഇതിഹാസ താരം സർ ബോബി ചാൾട്ടനെ മറികടന്ന് രാജ്യത്തിന്റെ എക്കാലത്തെയും വലിയ ഗോൾ സ്‌കോറർമാരിൽ രണ്ടാം സ്ഥാനത്തെത്തി. 53 ഗോളുമായി വെയ്ൻ റൂണിയാണ് മുന്നിൽ. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 50 ആം മിനിറ്റിൽ ഹോഫ്മാനാണ് ജർമ്മനിക്ക് ലീഡ് സമ്മാനിച്ചത്.ജോഷുവ കിമ്മിഷിന്റെ മികച്ച പാസിൽ നിന്നുമാണ് ഗോൾ നേടിയത്.യുവേഫ നേഷൻസ്‌ ലീഗിലെ ഗ്രൂപ്പ് സിയിൽ രണ്ട് സമനിലകളുമായി ജർമ്മനി മൂന്നാമതാണ്. ആദ്യ മത്സരത്തിൽ ഹംഗറിയോട് തോറ്റ ഇംഗ്ലണ്ട് ഒരു പോയിന്റുമായി അവസാന സ്ഥാനത്താണ്. ശനിയാഴ്ച നടക്കുന്ന പോരാട്ടത്തിൽ ഇംഗ്ലണ്ട് ഇറ്റലിയെയും ജർമ്മനി ഹംഗറിയെയും നേരിടും.

യുഫേഫ നേഷൻസ് ലീഗിൽ ഹംഗറിക്ക് എതിരെ ജയവുമായി ഇറ്റലി. കഴിഞ്ഞ മത്സരത്തിൽ ജർമ്മനിയും ആയി സമനില നേടിയ ഇറ്റലി 2-1 നു ആണ് ഹംഗറിയെ തോൽപ്പിച്ചത്. ജയത്തോടെ ജർമ്മനിയും ഇംഗ്ലണ്ടും ഉൾപ്പെടുന്ന ഗ്രൂപ്പിൽ അസൂറികൾ ഒന്നാമതെത്തി. 30 ആം മിനിറ്റിൽ തകർപ്പൻ ഗോളിലൂടെ നിക്കോളോ ബറെല്ല അസൂറികൾക്ക് ലീഡ് സമ്മാനിച്ചു. സ്പിനസോളയുടെ അസിസ്റ്റിൽ നിന്നായിരുന്നു മനോഹരമായ ഗോൾ.ആദ്യ പകുതി അവസാനിക്കാനിരിക്കെ 45 ആം മിനിറ്റിൽ പൊളിറ്റാനോയുടെ അസിസ്റ്റിൽ നിന്ന് ലോറൻസോ പെല്ലഗ്രീനി ഇറ്റലിയുടെ രണ്ടാം ഗോൾ സ്വന്തമാക്കി.കഴിഞ്ഞ മത്സരത്തിൽ ജർമ്മനിക്ക് എതിരെയും റോമ ക്യാപ്റ്റൻ ഗോൾ നേടിയിരുന്നു.

രണ്ടാം പകുതിയിലും ഇറ്റലി ആണ് മികച്ച രീതിയിൽ തുടങ്ങിയത്. എന്നാൽ 61 മത്തെ മിനിറ്റിൽ ഹംഗറി ഒരു ഗോൾ മടക്കി. അറ്റില ഫിയോളയുടെ ക്രോസ് രക്ഷിക്കാനുള്ള ജിയാൻലൂക മാഞ്ചിനിയുടെ ശ്രമം സ്വന്തം ഗോളിൽ പതിക്കുക ആയിരുന്നു. ഒരു ഗോൾ വഴങ്ങിയെങ്കിലും ഇറ്റലി ജയം ഉറപ്പിക്കുക ആയിരുന്നു.രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുള്ള ഇറ്റലിയാണ് നിലവിൽ യുവേഫ നേഷൻസ്‌ ലീഗിന്റെ ഗ്രൂപ്പ് സിയിൽ ഒന്നാമത്. ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ ഇറ്റലി ഇംഗ്ലണ്ടിനെ നേരിടും.

മറ്റൊരു മത്സരത്തിൽ തുർക്കി ലിത്വാനിയയെ എതിരില്ലാത്ത ആറു ഗോളുകൾക്ക് പരാജയപ്പെടുത്ത. ഡോഗുകാൻ സിനിക് (2′, 14′)സെർദാർ ദുർസുൻ (56′ PEN, 81′)യൂനസ് അക്ഗൻ (89′)ഹലീൽ ഡെർവിസോഗ്ലു (90′) എന്നിവരാണ് തുർക്കിക്ക് വേണ്ടി ഗോൾ നേടിയത് .

Rate this post