അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ബ്രസീലിന് ജയം സമ്മാനിച്ചത് 17 കാരനായ അത്ഭുത താരം എൻഡ്രിക്കാണ്. പുതിയ ബോസ് ഡോറിവൽ ജൂനിയറിന്റെ കീഴിൽ ഇറങ്ങിയ ബ്രസീൽ ഒരു ഗോളിന്റെ വിജയമാണ് സ്വന്തമാക്കിയത്.മത്സരത്തിന്റെ വിനീഷ്യസ് ജൂനിയറിൻ്റെ ഒരു ഷോട്ട് ഇംഗ്ലണ്ട് ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡ് തടഞ്ഞെങ്കിലും ജൂലൈയിൽ പാൽമേറാസിൽ നിന്ന് റയൽ മാഡ്രിഡിൽ ചേരാനിരിക്കുന്ന എൻഡ്രിക്ക് അവസാനം മുതലെടുത്ത് ഗോളാക്കി മാറ്റുകയായിരുന്നു.
മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്നും ആന്‍ഡ്രേസ് പെരേയ്ര നല്കിയ ത്രൂ ബോളുമായി വിനീഷ്യസ് കുതിച്ചു.ബോക്സിനുള്ളില്‍ നിന്നും പന്ത് ചിപ്പ് ചെയ്ത് ഗോള്‍വലയില്‍ എത്തിക്കാനുള്ള വിനീഷ്യസിന്റെ ശ്രമം ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ ബ്ലോക്ക് ചെയ്തു. ഇതേതുടര്‍ന്ന് റീബൗണ്ടായി ലഭിച്ച പന്താണ് എൻഡ്രിക്ക് ഗോളാക്കി മാറ്റിയത്.വെംബ്ലിയിൽ ഒരു അന്താരാഷ്ട്ര ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ കളിക്കാരനായി എൻഡ്രിക്ക് മാറി. ഗോൾ നേടുമ്പോൾ 17 വർഷവും 246 ദിവസവും ആയിരുന്നു ബ്രസീലിയൻ താരത്തിന്റെ പ്രായം.
🚨 ENDRICK HAS SCORED FOR BRAZIL VS ENGLAND!
— TC (@totalcristiano) March 23, 2024
THE STAR IS BORN! pic.twitter.com/zZuaTC5yXp
1994ൽ റൊണാൾഡോയ്ക്ക് ശേഷം ബ്രസീലിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ കൂടിയാണ് അദ്ദേഹം.ജൂലൈയിൽ റയൽ മാഡ്രിഡിൽ ചേരാനിരിക്കുന്ന പാൽമിറസ് ഫോർവേഡ് നെയ്മറുടെ പിൻഗാമിയായി ബ്രസീലിൻ്റെ ഏറ്റവും പുതിയ സൂപ്പർസ്റ്റാറാകുമെന്ന് സൂചനയുണ്ട്.തുടർച്ചയായ മത്സരങ്ങളിൽ പരാജയപെട്ട് ചരിത്രത്തിലെ ഏറ്റവും വലിയ പ്രദിനസന്ധിയിലൂടെ കടന്നു പോവുന്ന ബ്രസീലിന് ഈ വിജയം വലിയ ഉത്തേജനമാണ് നൽകുക.തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമുള്ള ബ്രസീലിന്റെ ആദ്യ ജയമാണിത്.
കഴിഞ്ഞ ഒരു വർഷമായി എൻഡ്രിക്ക് വിവിധ ഉയർച്ച താഴ്ചകളിലൂടെ കടന്നുപോയി. എന്നാൽ നിലവിൽ പാൽമിറാസിനായുള്ള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രകടനം ബ്രസീൽ പരിശീലകനെ ആകർഷിച്ചതോടെ ദേശീയ ടീമിലേക്ക് ആദ്യ കാൾ അപ്പ് കിട്ടുകയും ചെയ്തു.2006 ജൂലൈ 21 ന് ബ്രസീലിയയിലാണ് എൻഡ്രിക്ക് ഫെലിപ്പെ മൊറേറ ഡി സൂസ ജനിച്ചത്. 4 വയസ്സ് മുതൽ, തന്റെ മകന് ഫുട്ബോൾ കളിക്കാൻ ചില കഴിവുകളുണ്ടെന്ന് അവന്റെ പിതാവ് ഡഗ്ലസ് സൂസ തിരിച്ചറിഞ്ഞു. എൻഡ്രിക്ക് കളിക്കുന്നതിന്റെ വീഡിയോകൾ യൂട്യൂബിൽ അപ്ലോഡ് ചെയ്യാൻ തുടങ്ങി, ചില ടീമുകൾ കുട്ടിയെ ശ്രദ്ധിക്കാൻ തുടങ്ങി.
Endrick (17 years and 246 days) is the 𝘆𝗼𝘂𝗻𝗴𝗲𝘀𝘁 𝗽𝗹𝗮𝘆𝗲𝗿 to score for 🇧🇷 since Ronaldo in 1994 👏 pic.twitter.com/8P3UMtwqhF
— 433 (@433) March 23, 2024
സാവോ പോളോ ആദ്യം താൽപ്പര്യം കാണിക്കുകയും അവന്റെ കുടുംബത്തിന് നഗരത്തിലേക്ക് മാറാൻ ചില സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു പക്ഷേ അവർക്ക് അത് നിരസിക്കേണ്ടി വന്നു.പാൽമീറസ് വരുന്നത് വരെ കൊറിന്ത്യൻസിന്റെയും സാന്റോസിന്റെയും കാര്യവും ഇതുതന്നെയായിരുന്നു.2017-ൽ, പൽമീറസ് എൻഡ്രിക്കിനും കുടുംബത്തിനും മെച്ചപ്പെട്ട സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും അവർ തന്റെ പിതാവിന് ടീമിൽ ജോലി നൽകുകയും ചെയ്തു. അദ്ദേഹത്തിന് 16 വയസ്സ് തികഞ്ഞപ്പോൾ, ടീം 2025 വരെ 60 മില്യൺ യൂറോയുടെ റിലീസ് ക്ലോസുമായി ഒരു കരാർ ഒപ്പിട്ടു.
ക്ലബ്ബിന്റെ യൂത്ത് ടീമുകൾക്കായി 169 മത്സരങ്ങളിൽ നിന്ന് 165 ഗോളുകൾ നേടിയതിന് ശേഷം 15 കാരനായ എൻട്രിക്ക് വരവറിയിച്ചത്. 2022 ഒക്ടോബർ 6-ന് എൻഡ്രിക്ക് പാൽമിറസിനായി തന്റെ സീനിയർ പ്രൊഫഷണൽ അരങ്ങേറ്റം നടത്തി.16 വയസ്സും രണ്ട് മാസവും 16 ദിവസവും പ്രായമുള്ളപ്പോൾ, പാൽമിറാസ് ഫസ്റ്റ് ടീമിനായി പ്രത്യക്ഷപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി അദ്ദേഹം മാറി.ഒക്ടോബർ 25-ന് അലറ്റിക്കോ പരാനെൻസിനെതിരെ 3-1 ന് വിജയിച്ച അദ്ദേഹം തന്റെ ആദ്യ രണ്ട് ഗോളുകൾ നേടി, ബ്രസീലിന്റെ സീരി എയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗോൾ സ്കോററായി.
17 – At 17 years and 246 days, Endrick is the youngest ever male player to score a senior international career goal at Wembley Stadium. Gin. #ENGBRA pic.twitter.com/P8c24OeEpB
— OptaJoe (@OptaJoe) March 23, 2024
നവംബർ 2-ന് ഫോർട്ടാലെസയ്ക്കെതിരെ ഹോം ഗ്രൗണ്ടിൽ 4-0ന് ജയിച്ചതിന് ശേഷം മൂന്ന് ഗെയിമുകൾ ശേഷിക്കെ ലീഗ് വിജയിച്ച് എൻഡ്രിക്ക് ആദ്യ ടീമിനൊപ്പം തന്റെ ആദ്യ ട്രോഫി നേടി. ക്ലബ് ചരിത്രത്തിലെ പതിനൊന്നാം ലീഗ് കിരീടം പാൽമേറാസ് ഉറപ്പിച്ചപ്പോൾ, മത്സരത്തിൽ ഏഴ് മത്സരങ്ങളിൽ നിന്ന് അദ്ദേഹം തന്റെ മൂന്നാം ഗോൾ നേടി.നവംബർ ഒന്നിന്, എസ്റ്റാഡിയോ ഒളിംപിക്കോ നിൽട്ടൺ സാന്റോസിൽ ബൊട്ടാഫോഗോയ്ക്കെതിരെ 4-3ന്റെ തിരിച്ചുവരവ് വിജയത്തിൽ എൻഡ്രിക്ക് രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടി.