നഷ്ട പ്രതാപം വീണ്ടെടുക്കാനായി കൂടുതൽ കരുത്തുമായി ഖത്തറിൽ ഡച്ച് പടയെത്തുമ്പോൾ |Qatar 2022
എഴുപതുകളിൽ ലോക ഫുട്ബോളിനെ തന്നെ മാറ്റിമറിച്ച ടോട്ടൽ ഫുട്ബോളുമായാണ് നെതർലൻഡ്സ് തങ്ങളുടെ സാനിധ്യം അറിയിച്ചത്. ഇതിഹാസ താരം യോഹാൻ ക്രൈഫിന്റെ നേതൃത്തിൽ 1974 ൽ ലോക കപ്പ ഫൈനലിലെത്തിയങ്കിലും കിരീടം നേടാൻ അവർക്കായില്ല എങ്കിലും ഫുട്ബോൾ ആരാധകരുടെ മനസ്സിൽ ഇടം പിടിക്കാൻ ഡച്ച് ടീമിനായി .
1978 ലും ഫൈനലിൽ സ്ഥാന പിടിച്ചെങ്കിലും പരാജയപെടാനായിരുന്നു വിധി. ഡച്ച് ക്ലബ് അയാക്സിലൂടെ പയറ്റി തെളിഞ്ഞ ടോട്ടൽ ഫുട്ബോളിലൂടെ ലോകഫുട്ബോളിന് അവിസ്മരണീയമായ മുഹൂർത്തങ്ങൾ നല്കാൻ അവർക്കായി. “ക്ലോക്ക് വർക്ക് ഓറഞ്ച്” എന്നാണ് അക്കാലത്ത് ഡച്ച് ടീം അറിയപ്പെട്ടത്. ഡച്ച് ഫുട്ബോളിന്റെ ഏറ്റവും സുവർണ നേട്ടം 1988 ൽ വാൻ ബസ്റ്റൻ, റിക്കാർഡ് ,ഗുല്ലിറ്റ് ത്രിമൂർത്തികൾ നേടിക്കൊടുത്ത യൂറോകപ്പായിരുന്നു. എന്നാൽ കിരീടം നേടിയിട്ട് 34 വർഷങ്ങൾ കഴിഞ്ഞിട്ടും അതിനെ മറികടക്കുന്ന ഒരു നേട്ടത്തിലെത്താൻ ഹോളണ്ടിനായിട്ടില്ല.
ലോക ഫുട്ബോളിലെ വൻ ശക്തിയായ ഹോളണ്ടിന് കഴിഞ്ഞ കുറച്ചു വർഷങ്ങൾ മികച്ചതെയിരുന്നില്ല. 2014 ൽ വേൾഡ് കപ്പിൽ മൂന്നാം സ്ഥാനം നേടിയ ശേഷം 2016 ൽ നടന്ന യൂറോ കപ്പിലും 2018 ലെ വേൾഡ് കപ്പിലും ഡച്ച് ടീമിന് യോഗ്യതെ നേടാനായി സാധിച്ചില്ല. ഒരു വലിയ തകർച്ചയുടെ വക്കിൽ നിന്നും 2019 ലെ നേഷൻസ് ലീഗിലൂടെയാണ് ഹോളണ്ട് തിരിച്ചു വരുന്നത്. കഴിഞ്ഞ യൂറോ കപ്പിലും പ്രതീക്ഷിച്ച പ്രകടനം ഓറഞ്ച് പടക്ക പുറത്തെടുക്കാൻ സാധിച്ചില്ല. എന്നാൽ ഖത്തറിൽ പലതും ഞങ്ങൾക്ക് കഴിയും എന്ന് തെളിയിക്കാനാണ് അവർ എത്തുന്നത്.ഫിഫ ലോകകപ്പിന്റെ 22-ാം പതിപ്പ് നവംബർ 20-ന് ആതിഥേയരായ ഖത്തറും ദക്ഷിണ അമേരിക്കൻ ശക്തികേന്ദ്രമായ ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന പോരാട്ടത്തോടെ ആരംഭിക്കും, തുടർന്ന് നെതർലൻഡ്‌സ് നവംബർ 21-ന് സെനഗലിനെ നേരിടും.
നെതർലാൻഡ്സ് ലോക റാങ്കിംഗിൽ എട്ടാം സ്ഥാനത്താണ്. 1930-ൽ ലോകകപ്പ് ടൂർണമെന്റ് ആരംഭിച്ചത് മുതൽ ഏറ്റവും പ്രവചനാതീതമായ ടീമാണ് അവർ.2010, 2014 ലോകകപ്പ് പതിപ്പുകളിൽ യഥാക്രമം റണ്ണേഴ്സ് അപ്പും മൂന്നാം സ്ഥാനവും അവർ നേടി. എന്നാൽ 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിന് യോഗ്യത നേടാൻ കഴിഞ്ഞില്ല.1930 ലെ ആദ്യ പതിപ്പിൽ ഡച്ച് ടീമിന് ലോകകപ്പിന് യോഗ്യത നേടാനായില്ല, എന്നാൽ 1934 ലും 1938 ലും അവർ യോഗ്യത നേടിയപ്പോൾ അവർ റൗണ്ട് ഓഫ് 16 ൽ (നോക്കൗട്ട് റൗണ്ട്) എത്തി. 1950 മുതൽ 1970 വരെ തുടർച്ചയായി ആറ് എഡിഷനുകളിൽ, അവർക്ക് വീണ്ടും യോഗ്യത നേടാനായില്ല, എന്നാൽ അടുത്ത രണ്ടിൽ – 1974 ലും 1978 ലും ഫൈനലിസ്റ്റുകളായി (റണ്ണേഴ്‌സ് അപ്പ്) ഫിനിഷ് ചെയ്തു – 1982 ലും 1986 ലും യോഗ്യത നേടുന്നതിൽ വീണ്ടും പരാജയപ്പെട്ടു.1990, 1994, 1998 – അവർ നോക്കൗട്ട് റൗണ്ടുകളിലേക്ക് കടന്നപ്പോൾ 2002 ൽ യോഗ്യത നേടാൻ സാധിച്ചില്ല.
വാൻ ഗാലിലെ മികച്ച തന്ത്രപരമായ മിടുക്കിൽ തുടങ്ങി, ഡച്ച് ടീമിന് എല്ലാ ഡിപ്പാർട്ട്‌മെന്റുകളിലും ലോകോത്തര അംഗങ്ങളുണ്ട്.ഉദാഹരണത്തിന് വിർജിൽ വാൻ ഡിജ്ക്, മെംഫിസ് ഡിപേ, ഫ്രാങ്കി ഡി ജോംഗ്, മത്തിജ്‌സ് ഡി ലിഗ്റ്റ്, അർജൻ റോബൻ, തുടങ്ങിയവർ. എന്നിരുന്നാലും, അവർക്ക് ചില ആശങ്കകളുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച സെന്റർ ബാക്ക് എന്ന് പേരിട്ട വാൻ ഡിക്ക് രാജ്യത്തിനുവേണ്ടി ഒരു അന്താരാഷ്ട്ര ടൂർണമെന്റിലും കളിച്ചിട്ടില്ല. 2014-ൽ ബ്രസീലിലെ തകർപ്പൻ താരങ്ങളിലൊരാളായ ഡിപേ ഫോമിലല്ലാത്തതും ഹോളണ്ടിന് ആശങ്കയാണ്. കൂടുതൽ സമയവും താരം ബാഴ്സലോണ ബെഞ്ചിലുമാണ്.
39 അംഗ സാധ്യതാ ടീമിൽ നിന്ന് 26 അംഗ ടീമിനെ കോച്ച് വാൻ ഗാൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യുമ്പോൾ നവംബർ 11 ന് ഖത്തർ ടിക്കറ്റ് പഞ്ച് ചെയ്യാൻ ഡിപേയ്ക്ക് കഴിയുമോ ഇല്ലയോ എന്ന് കണ്ടറിയണം.വാൻ ഗാൽ പരിശീലകനായി ടീമിനെ നയിക്കാൻ തുടങ്ങിയതിനുശേഷം കഴിഞ്ഞ 15 അന്താരാഷ്ട്ര മത്സരങ്ങളിൽ അപരാജിത റെക്കോഡുമായി ഡച്ച് ടീം ഉയരത്തിൽ പറക്കുന്നു. 2021 ജൂലൈയിൽ നടന്ന യൂറോ കപ്പ് റൗണ്ട് ഓഫ് 16-ൽ ചെക്ക് റിപ്പബ്ലിക്കിനോട് അവസാനമായി അവർ തോറ്റത്.
Matthijs de Ligt and Ryan Gravenberch in the Netherlands provisional squad for the World Cup. 13 players will be removed from this long-list on 11 November 🇳🇱 pic.twitter.com/xsryCdtgzO
— Bayern & Germany (@iMiaSanMia) October 21, 2022
നെതെർലാൻഡ് 26 അംഗ സാധ്യത ടീം : ഗോൾ കീപ്പർ – ജസ്റ്റിൻ ബിജ്‌ലോ(ഫെയ്നൂർദ്)ജാസ്‌പർ സില്ലേസെൻ (NEC), റെംകോ പാസ്‌വീർ (അയാക്സ്).
പ്രതിരോധ താരങ്ങൾ : ഡെൻസൽ ഡംഫ്രീസ്,ജെറമി ഫ്രിംപോംഗ്,-ഡാലി ബ്ലൈൻഡ്, ടൈറൽ മലേഷ്യ-,മാറ്റിജ്സ് ഡി ലിഗ്റ്റ്, സ്റ്റെഫാൻ ഡി വ്രിജ്, ജൂറിയൻ ടിംബർ, നഥാൻ അകെ, വിർജിൽ വാൻ ഡിജ്ക്, സ്വെൻ ബോട്ട്മാൻ.
മിഡ്ഫീൽഡർമാർ : ഫ്രെങ്കി ഡി ജോങ്, മാർട്ടൻ ഡി റൂൺ, ട്യൂൺ കൂപ്‌മൈനേഴ്‌സ്, ഡേവി ക്ലാസൻ, കെന്നത്ത് ടെയ്‌ലർ, സ്റ്റീവൻ ബെർഗൂയിസ്.
മുന്നേറ്റനിര : മെംഫിസ് ഡിപേ, സ്റ്റീവൻ ബെർഗ്‌വിജൻ, കോഡി ഗാക്‌പോ, വിൻസെന്റ് ജാൻസൻ, ലൂക്ക് ഡി ജോങ്, സാവി സൈമൺസ്, അർനൗട്ട് ഡാൻജുമ