ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി മാറാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല :തന്റെ ലക്ഷ്യമെന്തെന്ന് വ്യക്തമാക്കി മെസ്സി.

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി വാഴ്ത്തപ്പെടുന്നവനാണ് ലയണൽ മെസ്സി.ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് നൽകപ്പെടുന്ന ബാലൻ ഡിയോർ പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയ താരം മെസ്സിയാണ്. ഏഴു തവണയാണ് മെസ്സി ഈ പുരസ്കാരം നേടിയത് എന്നോർക്കണം.

ലോകത്തിലെ ഏറ്റവും മികച്ച താരം മെസ്സിയാണ് എന്നുള്ളത് ഇതിഹാസങ്ങൾ ഉൾപ്പെടെയുള്ള ഒരുപാട് പറഞ്ഞിട്ടുണ്ട്.ഏറ്റവും പുതുതായി പറഞ്ഞതിൽ ലിവർപൂൾ ഇതിഹാസമായ ജാമി കാരഗറാണ്. ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച താരമായി കൊണ്ട് ഏറ്റവും കൂടുതൽ ആളുകൾ പരിഗണിക്കുന്നതും ഒരുപക്ഷേ ലയണൽ മെസ്സിയെ തന്നെയായിരിക്കും.

എന്നാൽ മെസ്സി അങ്ങനെയൊന്നുമല്ല പറയുന്നത്.ചരിത്രത്തിലെ മികച്ച താരം ആവാൻ ഒരിക്കലും താൻ ശ്രമിച്ചിട്ടില്ല എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. മറിച്ച് വിരമിക്കുന്ന സമയത്ത് താൻ നല്ല ഒരു വ്യക്തിയായിരുന്നു എന്നറിയപ്പെടാനാണ് താൻ ലക്ഷ്യം വെക്കുന്നതെന്നും മെസ്സി കൂട്ടിച്ചേർത്തു.പുതിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു മെസ്സി.

‘ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി മാറാൻ ഞാൻ ശ്രമിച്ചിട്ടേയില്ല.ഞാൻ മറ്റൊരു ഫുട്ബോളർ മാത്രമാണ് എന്നാണ് ഞാൻ കരുതുന്നത്.കളത്തിൽ നാം എല്ലാവരും സമന്മാരാണ്. മത്സരം ആരംഭിച്ചുകഴിഞ്ഞാൽ എപ്പോഴും ഇംപ്രൂവ് ആവാനാണ് ശ്രമിക്കാറുള്ളത്. ഞാൻ വിരമിക്കുന്ന സമയത്ത് ഒരു നല്ല വ്യക്തിയായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. അതാണ് എന്റെ ലക്ഷ്യം ‘ മെസ്സി പറഞ്ഞു.

വളരെ വിനയത്തോടുകൂടിയും ലാളിത്യത്തോട് കൂടിയുമാണ് ലയണൽ മെസ്സി എപ്പോഴും സംസാരിക്കാറുള്ളത്.അതിനുള്ള ഒരു ഉദാഹരണം കൂടിയാണ് ഇത്. എത്ര മികച്ച താരമാണെങ്കിലും എല്ലാവരും പോലെയും താൻ കേവലം മറ്റൊരു ഫുട്ബോളർ മാത്രമാണ് എന്നാണ് മെസ്സി അവകാശപ്പെടുന്നത്.

Rate this post
Lionel Messi