ബ്രസീലിയൻ സൂപ്പർ താരം നെയ്മർ 2022 ലെ വേൾഡ് കപ്പിന് ശേഷം അന്തരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കും എന്ന സൂചനകൾ നൽകിയിരുന്നു. ബ്രസീലിൽ നെയ്മറിന്റെ സഹ താരമായ റയൽ മാഡ്രിഡ് ഫോർവേഡ് റോഡ്രിഗോയാണ് പിഎസ്ജി താരത്തിന്റെ വിരമിക്കലിനെക്കുറിച് പറഞ്ഞത്.
37ാം വയസ്സിലേക്ക് കുതിക്കുന്ന പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 35ലേക്ക് കടക്കുന്ന അര്‍ജന്റീന്‍ സ്റ്റാര്‍ പ്ലെയര്‍ ലയണല്‍ മെസ്സിയും വിരമിക്കല്‍ എന്ന പദം അടുത്ത കാലത്ത് ഉപയോഗിച്ചിട്ടില്ല. ഇതിനിടെയാണ് 30കാരനായ മുന്‍ ബാഴ്‌സലോണ താരത്തിന്റെ വിരമിക്കലിനെ കുറിച്ച് കേൾക്കുന്നത്.
ദേശീയ ടീം വിടാൻ തയ്യാറെടുക്കുന്ന 30-കാരൻ പെലെ, റൊണാൾഡീഞ്ഞോ, കക്ക എന്നിവരെപ്പോലെയുള്ള തന്റെ പ്രശസ്തമായ 10-ാം നമ്പർ ഷർട്ടിന് പിൻഗാമിയെ ഇതിനകം തിരഞ്ഞെടുത്തു.റയൽ മാഡ്രിഡ് ഫോർവേഡ് റോഡ്രിഗോ പോഡ്പായ്ക്ക് ഇഎസ്പിഎൻ വഴി നൽകിയ അഭിമുഖത്തിൽ നെയ്മർ ദേശീയ ടീം വിടാൻ ഒരുങ്ങുകയാണെന്ന് അഭിപ്രായപ്പെട്ടു.അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കുമ്പോൾ ബ്രസീലിന്റെ പ്രശസ്തമായ പത്താം നമ്പർ ജേഴ്സിക്ക് റോഡ്രിഗോ അവകാശിയാവണമെന്ന് നെയ്‌മർ ആഗ്രഹിക്കുന്നത്.
‘ഞാൻ ഇതിനകം ദേശീയ ടീം വിടുകയാണ്, 10 നിങ്ങളുടേതാണ്’,” റോഡ്രിഗോ പറഞ്ഞു. “അയാളോട് എന്ത് പറയണമെന്ന് പോലും എനിക്കറിയില്ലായിരുന്നു. , ഞാൻ ചിരിച്ചു, എന്താണ് ശരിയായി പറയേണ്ടതെന്ന് പോലും എനിക്ക് അറിയിലായിരുന്നു . ഞാൻ നെയ്മറോഡ് പറഞ്ഞു, കുറച്ച് കൂടി കളിക്കണം, എനിക്ക് ഇപ്പോൾ അങ്ങനെ ചെയ്യാൻ താൽപ്പര്യമില്ല എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു .”
2010-ൽ 18-ാം വയസ്സിൽ ബ്രസീലിൽ അരങ്ങേറ്റം കുറിച്ച നെയ്മർ 28 മിനുട്ടിനുള്ളിൽ തന്റെ തന്റെ ആദ്യ അന്തരാഷ്ട്ര ഗോൾ നേടി. വിജയകരമായ ഒരു അന്താരാഷ്ട്ര കരിയർ ഉണ്ടായിരുന്നിട്ടും 2013 ലെ നേടിയ കോൺഫെഡറേഷൻ കപ്പ് മാത്രമാണ് നെയ്മറുടെ ഏക സമ്പാദ്യം. 2019 ൽ ബ്രസീൽ കോപ്പ കിരീടം നേടിയപ്പോൾ പരിക്കേറ്റതിനാൽ കളിക്കാൻ സാധിച്ചില്ല. ഖത്തറിൽ തനിക്ക് പലതും തെളിയിക്കാനുണ്ടെന്ന വാശിയിലാണ് നെയ്മർ എത്തുന്നത്. 20 വർഷത്തിന് ശേഷം ബ്രസീലിനെ ലോക ഫുട്ബോളിന്റെ ഉയരങ്ങളിൽ എത്തിക്കാൻ നെയ്മറിന് സാധിക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ.ഖത്തറിൽ സെർബിയ, സ്വിറ്റ്‌സർലൻഡ്, കാമറൂൺ എന്നിവർക്കൊപ്പം ബ്രസീൽ ഗ്രൂപ്പ് ജിയിൽ ആണ് ബ്രസീലിന്റെ സ്ഥാനം.നവംബർ 24 ന് സെർബിയയ്‌ക്കെതിരെയാണ് ആദ്ദ്യ മത്സരം.
ഈ സീസണിൽ പാരീസ് വിടാൻ പദ്ധതിയില്ലെങ്കിലും നെയ്മറിന്റെ ക്ലബ് ഭാവി അനിശ്ചിതത്വത്തിലാണ്, പക്ഷേ പിഎസ്ജിയുടെ സാമ്പത്തിക സ്ഥിതി കാരണം അദ്ദേഹത്തെ വിൽക്കേണ്ടി വന്നേക്കാം.പി.എസി.ജിയുടെ പുതിയ പരിശീലകനായി സിദാൻ എത്തിയാൽ നെയ്മറിനെ വിൽക്കുമെന്ന റിപ്പോർട്ടുകളുണ്ട്.