‘ഗാസ’ വിഷയത്തിൽ പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് പുതിയ മാർഗ്ഗനിർദേശം

ഇന്റർനാഷണൽ ഡ്യൂട്ടി കഴിഞ്ഞ് താരങ്ങൾ ക്ലബ്ബിൽ എത്തിത്തുടങ്ങി, ശനിയാഴ്ച മുതൽ യൂറോപ്പിലെ ലീഗുകൾ ഇടവേളക്കുശേഷം തുടങ്ങുകയാണ്, എന്നാൽ ഇപ്പോൾ പ്രീമിയർ ലീഗ് പുതിയൊരു മാർഗ്ഗനിർദ്ദേശം ക്ലബ്ബുകൾക്ക് നൽകിയിരിക്കുകയാണ്.

നിലവിൽ ഫലസ്തീൻ-ഇസ്രായേൽ യുദ്ധം നടക്കുന്ന സാഹചര്യത്തിൽ സ്റ്റേഡിയത്തിൽ ഒരു ക്ലബ്ബുകളും യാതൊരു കാരണവശാലും ആർക്കെങ്കിലും അനുകൂലിച്ചോ പ്രതികൂലിച്ചോ ബാനറുകളോ പതാകകളോ പാടില്ല, അതുമായി വരുന്നവരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാൻ പാടില്ല. എന്നതാണ് പ്രീമിയർ ലീഗിന്റെ പുതിയ മാർഗ്ഗനിർദേശം. ഈ തീരുമാനം പ്രീമിയർ ലീഗ് കൈക്കൊണ്ടത് സുരക്ഷാ സംഘടനകളുമായും ജൂത ഗ്രൂപ്പുകളുമായും കൂടിയാലോചിച്ച ശേഷമാണ് ഈ തീരുമാനമെടുത്തത് എന്നും പറയുന്നു.

ഓസ്ട്രേലിയക്കെതിരെയും ഇറ്റലിക്കെതിരെയും ഇംഗ്ലണ്ടിന്റെ രാജ്യാന്തര മത്സരങ്ങൾ നടന്നിരുന്നപ്പോൾ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ ഈ തീരുമാനമെടുത്ത് നടപ്പിലാക്കിയിരുന്നു, അത് അതുപോലെ തന്നെ തുടരുവാനാണ് അസോസിയേഷന്റെ തീരുമാനം. സ്റ്റേഡിയങ്ങളിൽ ഇരു വിഭാഗങ്ങളെയും പിന്തുണക്കുന്നവർ വന്നുണ്ടാവുന്ന വാക്കു തർക്കങ്ങളോ സംഘട്ടനങ്ങളോ ഒഴിവാക്കാനാണ് ഈ തീരുമാനമെന്നും EFL വ്യക്തമാക്കുന്നു.

“As a mark of respect” വേണ്ടി ഈയാഴ്ചയുള്ള എല്ലാ മത്സരങ്ങൾക്ക് മുൻപും ഒരു മിനിട്ട് മൗനമാചരിക്കാനും EFL നിർദ്ദേശിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിലെ ഒമ്പതാം റൗണ്ട് മത്സരങ്ങൾ ഈ ശനിയാഴ്ച മുതലാണ് തുടങ്ങുന്നത്, ആദ്യമത്സരത്തിൽ ലിവർപൂൾ എവർട്ടണ്ണിനെ നേരിടും. അന്ന് രാത്രി 10 മണിക്ക് മറ്റൊരു സൂപ്പർ മത്സരം കൂടി നടക്കുന്നുണ്ട്.സ്റ്റാം ഫോർഡ് ബ്രിഡ്ജിൽ ചെൽസിയെ നേരിടുന്നത് നിലവിൽ പ്രീമിയർ ലീഗിലെ രണ്ടാം സ്ഥാനക്കാര് ആഴ്സനലാണ്.

4.6/5 - (57 votes)