സ്പാനിഷ് വമ്പൻമാരായ അത്ലറ്റികോ മാഡ്രിഡിന്റെ ബി ടീമിൽ നിന്നും കേവലം 19 വയസ്സ് മാത്രം പ്രായമുള്ള താരത്തെ സ്വന്തമാക്കി പുതിയ ഐ ലീഗ് ക്ലബ്ബായ ഇന്റർ കാശി. അത്‌ലറ്റികോ മാഡ്രിഡ് ബി ടീമിനായി കളിക്കുന്ന ഫ്രാൻ ഗോമസിനെയാണ് ഇന്റർ കാശി ലോൺ അടിസ്ഥാനത്തിൽ തങ്ങളുടെ ക്ലബ്ബിൽ എത്തിച്ചിരിക്കുന്നത്.
അത്‌ലറ്റികോ മാഡ്രിഡിന്റെ സഹകരണത്തോടുകൂടി ഈ വർഷം രൂപീകരിച്ച ക്ലബ്ബാണ് ഇന്റർ കാശി. ക്ലബ്ബ് ഈ സീസണിലെ ഐ ലീഗിന് യോഗ്യത നേടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ഇന്ത്യയിലെയും വിദേശത്തേയും ചില പ്രമുഖ താരങ്ങളെയും ഇന്റർ കാശി സ്വന്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് അത്‌ലറ്റികോ മാഡ്രിഡിന്റെ ബി ടീമിൽ നിന്നും ഫ്രാൻ ഗോമസിനെ ഇന്റർ കാശി ലോൺ ഡിലീൽ എത്തിച്ചത്.
സ്പാനിഷ് അണ്ടർ 16 ടീമിന് വേണ്ടി കളിച്ച പരിചയവും ഫ്രാനിനുണ്ട്. അറ്റാക്കിങ് മിഡ്ഫീൽഡർ, റൈറ്റ് വിങ്ങർ തുടങ്ങിയ പൊസിഷനുകളിലാണ് താരം പ്രധാനമായും കളിക്കുന്നത്. 2025 വരെ താരത്തിന് അത്‌ലറ്റികോ മാഡ്രിഡ് ബി ടീമിൽ കരാറുണ്ട്.
🚨 | JUST IN ⚡ : New I-League entrants Inter Kashi have secured the services of Spanish midfielder Fran Gomez on a one-year loan deal from Atletico de Madrid B, which competes in the third division of Spanish football. [@SayanMukherjee4, News9] #IndianFootball pic.twitter.com/YriZpmaCop
— 90ndstoppage (@90ndstoppage) September 1, 2023
കേവലം 19 വയസ്സ് മാത്രം പ്രായമുള്ള ഒരു സ്പാനിഷ് താരത്തെ ഇന്റർ കാശി സ്വന്തമാക്കുന്നതിലൂടെ ഇന്ത്യൻ ഫുട്ബോളിനും വലിയ നേട്ടമാണത്. ഭാവിയിൽ യുവ വിദേശ താരങ്ങൾ ഇന്ത്യൻ ക്ലബ്ബുകളിൽ എത്തുന്നതിൽ ഈ നീക്കം നിർണായക പങ്കു വഹിക്കും.
Inter Kashi's foreign contingent so far :
— 90ndstoppage (@90ndstoppage) September 1, 2023
• Peter Hartley x 35 year-old 🇬🇧
• Jordan Lamela x 22 year-old 🇪🇦
• Fran Gomez x 19 year-old 🇪🇦
• Julen Perez x 23 year-old 🇪🇦
They're expected to fill in rest of the roster with signings from their partner clubs circle 👏… pic.twitter.com/dE1vU2QWfA