ക്വാർട്ടർ ഫൈനലിൽ ഗോൾ നേടിയാൽ മെസ്സിയെയും നെയ്മറെയും കാത്തിരിക്കുന്നത് പുതിയ റെക്കോർഡുകൾ |Qatar 2022

ഖത്തർ ലോകകപ്പ് അതിന്റെ അവസാനത്തേക്ക് എടുത്തിരിക്കുകയാണ്.ഇനി എട്ട് മത്സരങ്ങൾ മാത്രമേ കളിക്കാൻ ശേഷിക്കുന്നുള്ളൂ. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇനി ക്വാർട്ടർ മത്സരങ്ങൾ ഇന്ന് ആരംഭിക്കും.രണ്ട് മുൻ ജേതാക്കളായ ബ്രസീലും അർജന്റീനയും യഥാക്രമം രണ്ട് മുൻ ലോകകപ്പ് പരാജയപ്പെട്ട ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ, നെതർലാൻഡ്‌സ് എന്നിവയ്‌ക്കെതിരെ കളത്തിലിറങ്ങും.

ലയണൽ മെസ്സി, നെയ്മർ തുടങ്ങിയ താരങ്ങളുടെ സാന്നിധ്യം അർജന്റീനയുടെയും ബ്രസീലിന്റെയും വിജയ സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും നെതർലൻഡ്‌സിനെയും ക്രൊയേഷ്യയെയും ലാഘവത്തോടെ എടുക്കാൻ അവർക്ക് കഴിയില്ല. പ്രീ ക്വാർട്ടറിൽ ഗോൾ നേടികൊണ്ടാണ് മെസ്സിയും നെയ്മറും ക്വാർട്ടർ പോരാട്ടത്തിനിറങ്ങുന്നത്.അവരുടെ ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ വീണ്ടും സ്കോർഷീറ്റിൽ അവരുടെ പേരുകൾ കണ്ടെത്താൻ കഴിഞ്ഞാൽ ദേശീയ ടീമിന്റെ നിറങ്ങളിൽ പുതിയ നാഴികക്കല്ല് പിന്നിടാൻ അവർക്ക് സാധിക്കും.

പെലെയ്‌ക്കും റൊണാൾഡോയ്‌ക്കും ശേഷം ബ്രസീലിനായി മൂന്ന് ലോകകപ്പുകളിൽ സ്‌കോർ ചെയ്യുന്ന മൂന്നാമത്തെ ബ്രസീലിയൻ ഫുട്‌ബോളറായി മാറിയ നെയ്‌മറിന് ഒരു ഗോൾ കൂടി നേടിയാൽ ബ്രസീലിന്റെ എക്കാലത്തെയും മികച്ച സ്കോററായ പെലെക്ക് ഒപ്പം എത്താൻ സാധിക്കും.30 കാരനായ പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് 123 മത്സരങ്ങളിൽ നിന്ന് 76 ഗോളുകൾ നേടിയിട്ടുണ്ട്.ക്രൊയേഷ്യക്കെതിരെ രണ്ട് തവണ ഗോൾ നേടാനായാൽ, 92 മത്സരങ്ങളിൽ നിന്ന് പെലെയുടെ 77 ഗോളുകൾ മറികടന്ന് മുൻനിര ഗോൾ സ്‌കോററായി മാറും.

അർജന്റീനയുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററും ഖത്തറിൽ മൂന്ന് ഗോളുകളും നേടിയിട്ടുള്ള മെസ്സിക്ക് ഫിഫ ലോകകപ്പ് മത്സരങ്ങളിൽ തന്റെ രാജ്യത്തെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററാകാൻ നെതർലൻഡ്‌സിനെതിരെ ഇരട്ട ഗോളുകൾ നേടേണ്ടതുണ്ട്. 2014 ഫിഫ ലോകകപ്പിൽ ഗോൾഡൻ ബോൾ നേടിയ 35 കാരനായ താരത്തിന് 23 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ ഉണ്ട്.രണ്ട് ഗോളുകൾ കൂടി നേടിയാൽ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡ് മറികടക്കൻ അവസരം ലഭിക്കും.

മൂന്ന് ലോകകപ്പുകളിൽ അർജന്റീനയെ പ്രതിനിധീകരിച്ച ബാറ്റിസ്റ്റ്യൂട്ട 12 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടിയിട്ടുണ്ട്.നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ബ്രസീലും അർജന്റീനയും വിജയിച്ചാൽ ഡിസംബർ 14ന് ലുസൈൽ ഐക്കണിക് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സെമിഫൈനലിൽ അവർ പരസ്പരം ഏറ്റുമുട്ടും.

Rate this post