വീണ്ടും നെയ്മർ !! ഗോളുകളും അസിസ്റ്റുകളുമായി നിറഞ്ഞാടുന്ന ബ്രസീലിയൻ സൂപ്പർ താരം |Neymar

PSG അവരുടെ ലീഗ് 1 സീസൺ ഉജ്ജ്വലമായ രീതിയിൽ ആണ് ആരംഭിച്ചത്.ലീഗ് 1 ലെ തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളിൽ 5-0, 5-1 എന്ന സ്കോറിന് ക്ലെർമോണ്ട് ഫൂട്ടിനെയും മോണ്ട്പെല്ലിയറെയും പരാജയപ്പെടുത്തിയ PSG ഇപ്പോൾ തുടർച്ചയായി മൂന്നാം മത്സരത്തിലും തകർപ്പൻ ജയം നേടിയിരിക്കുകയാണ്.ഇന്നലെ നടന്ന മത്സരത്തിൽ സൂപ്പർ താരങ്ങളുടെ പ്രകടനങ്ങളുടെ പിൻബലത്തിൽ ലില്ലിക്കെതിരെ ഏഴുഗോളിന്റെ മിന്നുന്ന ജയമാണ് നേടിയത്.

മത്സരത്തിൽ മുന്നേറ്റ നിരയിൽ മെസ്സി -എംബപ്പേ -നെയ്മർ ത്രയം നിറഞ്ഞാടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ഈ അടുത്ത കാലത്തായി ക്ലബ്ബിൽ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങൾക്കുള്ള മറുപടി കൂടിയായിരുന്നു നെയ്മർ -എംബപ്പേ എന്നിവരുടെ തകർപ്പൻ പ്രകടനം. ഇന്നലെ എംബപ്പേ ഹാട്രിക്ക് നേടിയെങ്കിലും ഏറെ ശ്രദ്ധേയമായ പ്രകടനം നടത്തിയത് ബ്രസീലിയൻ സൂപ്പർ താരം നെയ്മറായിരുന്നു. നെയ്മറുടെ പ്രകടനം എല്ലാ പിഎസ്ജി ആരാധകർക്കും വലിയ പ്രതീക്ഷ നൽകുന്നതാണ്. ഇന്നലെ ലില്ലിക്കെതിരെ രണ്ടു ഗോളുകളും മൂന്നു അസിസ്റ്റും ബ്രസീലിയൻ സ്വന്തം പേരിൽ ക്കുറിച്ചു.

സീസണിന് മുമ്പ് ബ്രസീലിയനെ പാരിസിൽ നിന്നും ഒഴിവാക്കണം എന്ന് പറഞ്ഞവർ തന്നെ മികച്ച പ്രകടനത്തിന്റെ പേരിൽ പ്രശംസിക്കുകയാണ്. ലീഗിൽ മൂന്നു മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകളും 6 അസിസ്റ്റുമാണ് നെയ്മർ ഇതുവരെ നേടിയത്. പ്രീ സീസണിലും സൂപ്പർ കപ്പിൽ നാന്റസിനെതിരെ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടി മിന്നുന്ന പ്രകടനം കാഴ്ചവെച്ച നെയ്മർ തന്റെ പ്രൈം ടൈമിലെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് ഈ സീസണിൽ പുറത്തെടുക്കുന്നത്.ഗോളുകളും അസിസ്റ്റുകളും കഴിഞ്ഞാൽ നെയ്മറുടെ പ്രകടനത്തിൽ ഏറ്റവും ശ്രദ്ധേയമായത് പ്രതിരോധിക്കാനും പ്രെസ്സിങ് ചെയ്ത കളിക്കാനും എടുത്ത പരിശ്രമം ആയിരുന്നു.

ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി മെസ്സിയും നെയ്മറും ബാഴ്സ ദിനങ്ങളെ ഓർമിപ്പിക്കുന്ന രീതിയിൽ കളം നിറഞ്ഞു കളിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.പരിക്കും മോശം ഫോമും മൂലം കഴിഞ്ഞ സീസണിൽ ബ്രസീലിയൻ താരത്തിന് ഓർമ്മിക്കാൻ ഒന്നും തന്നെത്തന്നെ ഉണ്ടായില്ല. താരത്തെ ക്ലബ് ക്ലബ് ഒഴിവാക്കുമെന്നും കിംവദന്തികൾ ഉയരുകയും ചെയ്തിരുന്നു, എന്നാൽ സീസണിലെ ആദ്യ 3 ലീഗ് മത്സരത്തിൽ തന്നെ വരാൻ പോകുന്ന കാര്യങ്ങളുടെ വലിയ സൂചന നൽകിയിരിക്കുകയാണ് 30 കാരൻ.

നെയ്മർ ഇപ്പോൾ മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്നത് ക്ലബിനും രാജ്യത്തിനും വലിയ പ്രതീക്ഷയാണ് നൽകുന്നത്. ലീഗിലെ ക്ലെർമോണ്ട് ഫൂട്ടിനെതിരെയുള്ള ആദ്യ മത്സരത്തിൽ ഒരു ഗോളും മൂന്ന് അസിസ്റ്റുകളും നേടിയ ബ്രസീലിയൻ രണ്ടാം മത്സരത്തിൽ മോണ്ട്പെല്ലിയറിനെതിരെ രണ്ടു ഗോളും ഒരു അസിസ്റ്റും നേടിയിരുന്നു. നെയ്മറുടെ ഈ ഫോം തുടരുകയാണെങ്കിൽ ആദ്യമായി പിഎസ്ജി ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തും എന്ന കാര്യത്തിൽ സംശയമില്ല. നെയ്മറുടെ മികച്ച ഫോം വേൾഡ് കപ്പിന് മൂന്നു മാസം മാത്രം അവശേഷിക്കെ ബ്രസീലിനും ഗുണം ചെയ്യും. ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷകളെല്ലാം നെയ്മറിലാണ് കേന്ദ്രികരിച്ചിരിക്കുന്നത്.

Rate this post
Neymar jrPsg