ഫ്രഞ്ച് ലീഗ് ചാമ്പ്യൻമാരായ പാരിസ് സെന്റ് ജെർമെയ്നുമായുള്ള ആറ് വർഷത്തെ ജീവിതത്തിന് ശേഷം സൗദി പ്രോ ലീഗ് ക്ലബ് അൽ-ഹിലാലിനൊപ്പം ചേർന്നിരിക്കുകയാണ് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ . ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ തന്റെ അടുത്ത രണ്ട് സീസണുകൾ സൗദി അറേബ്യയിൽ ചെലവഴിക്കും.
തന്റെ മുൻ ക്ലബ് ബാഴ്സലോണയിലേക്ക് മടങ്ങണമെന്ന് താരം പല തവണ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സൗദി അറേബ്യയുടെ സാമ്പത്തിക ശക്തി ഇടപെട്ട് നെയ്മറിനും പാരീസ് സെന്റ് ജെർമെയ്നും നിഷേധിക്കാനാവാത്ത ഒരു ഓഫർ നൽകി താരത്തെ മിഡിൽ ഈസ്റ്റിലേക്ക് കൊണ്ട് പോയി. ഈ ട്രാൻസ്ഫറിൽ PSG-ക്ക് ഏകദേശം 90 മില്യൺ യൂറോയും കൂടാതെ 50 മില്യൺ യൂറോയും വേരിയബിളുകളിൽ ലഭിക്കും.നെയ്മറിനെ സംബന്ധിച്ചിടത്തോളം അൽ ഹിലാലിൽ ഓരോ സീസണിലും ഏകദേശം 200 മില്യൺ യൂറോ സമ്പാദിക്കും.കൂടാതെ ഇമേജ് അവകാശങ്ങളും പബ്ലിസിറ്റിയും ഉപയോഗിച്ച് രണ്ട് സീസണുകളിലായി 150 മില്യൺ അധികമായി നേടാൻ സാധിക്കും.
നെയ്മറുടെ സാലറി പാക്കേജ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്നതാണ്. 320 മില്യൻ ഡോളറാണ് (2600 കോടി) ഫിക്സഡ് സാലറി പാക്കേജെങ്കിലും അത് ആഡ് ഓണുകൾ ഉൾപ്പെടുമ്പോൾ നാനൂറു മില്യണിലധികം വരും.രണ്ടുവർഷത്തെ കരാറിൽ 300 മുതൽ 400 വരെ പ്രതിഫലം ലഭിക്കുമെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. ഇതിനെല്ലാം പുറമെ 25 മുറികളുള്ള ഒരു മാളിക തന്നെ സൗദിയിൽ നെയ്മറിന് ലഭിക്കും.ആ മാളികയിൽ 400 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു പൂളും ഉണ്ടാവും.വീടിന്റെ പരിപാലനത്തിനായി അഞ്ച് മുഴുവൻ സമയ ജോലിക്കാരും രണ്ട് ക്ലീനർമാരും പാചകക്കാരനും ഉണ്ടാവും.മെഴ്സിഡസ് ജി വാഗൺ, മെഴ്സിഡസ് വാൻ, ലംബോർഗിനി ഹുറികെയ്ൻ, ബെന്റ്ലി കോണ്ടിനെന്റൽ ജിപി എന്നിവയോടൊപ്പം ഒരു പുതിയ ഗാരേജും നെയ്മറിന് ലഭിക്കും.
Break down to Neymar salary at Al Hilal
— Carol Radull (@CarolRadull) August 15, 2023
€4.80/sec
€288/min
€17,280/hour
€414,720/day
€2.9m/week
€12.6m/month
€150m/year
€300m/two season
Naymer to also received a private jet at his disposal, a huge house with staff, €80k for every Al Hilal win and €500 for every… pic.twitter.com/dmWG8dlvVS
ഒരു സ്വകാര്യ ജെറ്റ്,ഓരോ അൽ ഹിലാൽ വിജയത്തിനും 80,000 യൂറോ ബോണസ് സൗദി അറേബ്യയെ പ്രമോട്ട് ചെയ്യുന്നതിനായി അദ്ദേഹം പോസ്റ്റുചെയ്യുന്ന ഓരോ വാർത്തയ്ക്കും 500,000 യൂറോ എന്നിവ ലഭിക്കും.ഇഷ്ട നമ്പറായ പത്ത് തന്നെയാണ് നെയ്മർക്ക് ലഭിക്കുക. ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസേമ, സാദിയോ മാനെ, എൻഗോളോ കാന്റെ, റിയാദ് മെഹ്റസ് തുടങ്ങിയ പ്രമുഖ താരങ്ങൾ സൗദിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് നെയ്മറും അവിടെയെത്തുന്നത്.
Wealth that is impossible to comprehend for the 99%.https://t.co/TorGiBmY69
— Football España (@footballespana_) August 16, 2023
ശനിയാഴ്ച റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിലായിരിക്കും താരത്തിന്റെ അരങ്ങേറ്റം.2017ൽ ലോക റെക്കോഡ് തുകയായ 222 ദശലക്ഷം യൂറോക്കാണ് നെയ്മർ ബാഴ്സലോണയിൽ നിന്ന് പി.എസ്.ജിയിൽ എത്തിയത്. ആറു വർഷത്തെ പി.എസ്.ജി കരിയറിൽ 173 മത്സരങ്ങളിൽ നിന്ന് 118 ഗോളുകൾ നേടിയിട്ടുണ്ട്.