നിലവിലെ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പാരീസ് സെന്റ് ജർമയിനിൽ നിന്നും കഴിഞ്ഞ സീസണിൽ ടീമിൽ കളിച്ച ലിയോ മെസ്സിയും സെർജിയോ റാമോസ് ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ പടിയിറങ്ങിയിട്ടുണ്ട്. കരാർ അവസാനിച്ച് ഫ്രീ ഏജന്റ് ആയി മാറിയ താരങ്ങൾ ടീം വിട്ടതിന് പിന്നാലെ ടീമിലെ മറ്റു പല സൂപ്പർതാരങ്ങളും പുറത്തേക്ക് പോകുമെന്ന റിപ്പോർട്ടുകളാണ് നിലവിൽ വരുന്നത്.
പി എസ് ജിയുടെ ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയറും ടീം വിടാൻ ഒരുങ്ങുകയാണ്. പ്രശസ്ത ഫുട്ബോൾ മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ടുകൾ പ്രകാരം നെയ്മർ ജൂനിയറും പി എസ് ജിയും പരസ്പര ധാരണയോടെ പിരിയാൻ ഒരുങ്ങുകയാണ്. ക്ലബ്ബും താരവും തമ്മിൽ പിരിയാൻ പരസ്പരം സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.
നെയ്മർ ജൂനിയർ ഫ്രഞ്ച് ക്ലബ്ബ് വിടും എന്ന സാഹചര്യത്തിൽ സൂപ്പർതാരത്തിനു വേണ്ടി രംഗത്തുവന്നിരിക്കുന്നത് വമ്പൻ ക്ലബ്ബുകളാണ്. കഴിയുന്നതും വേഗത്തിൽ ഫ്രഞ്ച് ക്ലബ്ബുമായി കരാർ അവസാനിക്കാൻ ശ്രമിക്കുന്ന നെയ്മർ ജൂനിയറിനു വേണ്ടി ക്രിസ്ത്യാനോ റൊണാൾഡോ കളിക്കുന്ന ലീഗായ സൗദി അറേബ്യയിൽ നിന്നും അൽ ഹിലാൽ ക്ലബ്ബ് രംഗത്ത് വന്നിട്ടുണ്ട്.
സൗദി അറേബ്യയെ കൂടാതെ ലിയോ മെസ്സി കളിക്കുന്ന മേജർ സോക്കർ ലീഗിൽ നിന്നും നെയ്മർ ജൂനിയറിന് വേണ്ടി ക്ലബ്ബുകൾ രംഗത്തു വരുന്നുണ്ടെന്ന് ഫാബ്രിസിയോ തന്നെ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ തന്റെ മുൻ ക്ലബ്ബായ എഫ് സി ബാഴ്സലോണയിലേക്ക് നെയ്മർ ജൂനിയർ മടങ്ങി പോകാനുള്ള സാധ്യതകൾ ഏറെയായാണ് കഴിഞ്ഞ ദിവസങ്ങളിൽ വന്ന റിപ്പോർട്ടുകളിൽ നിന്നെല്ലാം സൂചന ലഭിക്കുന്നത്.
Neymar and Paris Saint-Germain remain in contact to part ways — both sides are pushing to make it happen as soon as possible. 🔴🔵⚠️ #PSG
— Fabrizio Romano (@FabrizioRomano) August 11, 2023
No changes: Neymar wants to leave and PSG want him to go. https://t.co/VaXK7dNLZx
നെയ്മർ ജൂനിയറിനെ സ്വന്തമാക്കാൻ ബാഴ്സലോണക്ക് മുന്നിൽ ഇപ്പോൾ അവസരം ഉണ്ടെങ്കിലും താരത്തിന് വേണ്ടി ഒഫീഷ്യൽ നീക്കങ്ങൾ ബാഴ്സലോണ നടത്തുകയാണെങ്കിൽ നെയ്മർ ജൂനിയറിന്റെ ബാഴ്സലോണയിലേക്കുള്ള ട്രാൻസ്ഫർ സാധ്യതകൾ കൂടും. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ നെയ്മർ ജൂനിയറിന്റെ ട്രാൻസ്ഫർ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.