ഇന്ന് പുലർച്ചെ വെന്വേസലക്കെതിരെ നടന്ന മത്സരത്തിൽ ബ്രസീലിന് നിരാശാജനകമായ സമനില നേടിയതിന് പിന്നാലെ അൽ ഹിലാൽ സൂപ്പർതാരമായ നെയ്മറിനു ആരാധകന്റെ ആക്രമണം നേരിട്ടത്.ഭക്ഷണാവശിഷ്ടം കൊണ്ടാണ് നെയ്മറിന് ആരാധകർ ആക്രമിച്ചത്.
പോപ്കോൺ നിറച്ച ബോക്സ് കൊണ്ടായിരുന്നു മത്സരം കഴിഞ്ഞു ടണലിലേക്ക് പോകുന്നതിനിടയിൽ ഗ്യാലറിയിൽ നിന്നും നെയ്മറിന്റെ തലക്ക് ഏറ് കൊണ്ടത്. തന്റെ തലക്ക് ഏറുകിട്ടിയതിനുശേഷം ഗാലറിയിലേക്ക് കൈ ചൂണ്ടി നെയ്മർ കയർക്കുന്നതും പ്രശസ്ത ജേർണലിസ്റ്റ് റോയ് നെമർ പങ്കുവെച്ച വീഡിയോയിൽ കാണാമായിരുന്നു.ക്ലബ്ബ് തലങ്ങളിൽ നെയ്മറിനെതിരെ പലതരത്തിലുള്ള പ്രതിഷേധങ്ങൾ കണ്ടിരുന്നെങ്കിലും രാജ്യാന്തരതലത്തിൽ താരത്തിനു പ്രതിഷേധം ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ല.
കളിയുടെ അൻപതാം മിനിറ്റിലാണ് ബ്രസീലിന്റെ ആർസനൽ പ്രതിരോധ താരം ഗബ്രിയേൽ ഹെഡറിലൂടെ നെയ്മറിന്റെ കോർണർ കിക്കിൽ ഗോൾ നേടിയത്. കളിയുടെ 85 മിനിറ്റിൽ സന്ദർശകർ ബ്രസീലിന്റെ വല കുലുക്കി.അതിനു ശേഷം വെനസ്വല താരം ബെല്ലോ നേടിയ തകർപ്പൻ ബൈസിക്കിൾ കിക്ക് ഗോൾ ബ്രസീലിനു വിജയം തടഞ്ഞു.
Neymar being hit with a bag of popcorn after Brazil drew 1-1 vs. Venezuela at home. Brazil host Argentina in November.pic.twitter.com/7uckDCIgih
— Roy Nemer (@RoyNemer) October 13, 2023
WOW. What a goal by Eduard Bello to make it 1-1 (Brazil vs Venezuela). 😳 pic.twitter.com/Yz05EFLdme
— Moby (@Mobyhaque1) October 13, 2023
മത്സരം സമനിലയിൽ ആയെങ്കിലും നെയ്മർ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിട്ടുണ്ട്, ക്ലബ്ബിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്നില്ലെങ്കിലും ബ്രസീൽ ടീമിന് വേണ്ടി കളിക്കുമ്പോൾ നെയ്മർ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാറുണ്ട് എന്നാൽ ഇതുപോലൊരു പ്രതിഷേധം അപ്രതീക്ഷിതമായിരുന്നു. ഈ സമനിലയോടെ അർജന്റീനക്ക് പിന്നിൽ ലാറ്റിനമേരിക്കൻ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ബ്രസീൽ.
🚨| Fan throws popcorn at Neymar after Brazil's draw against Venezuela
— Red Card Alert (@collinabanter) October 13, 2023
pic.twitter.com/ZRvi74nXAQ
🚨| Fan throws popcorn at Neymar after Brazil's draw against Venezuela
— Red Card Alert (@collinabanter) October 13, 2023
pic.twitter.com/ZRvi74nXAQ