ആധുനിക ഫുട്ബോളിൽ മെസ്സിക്കും റൊണാൾഡോക്കും ഒപ്പം നില്ക്കാൻ പറ്റുന്ന താരമാണ് ബ്രസീലിയൻ സൂപ്പർ സ്റ്റാർ നെയ്മർ. എന്നാൽ പല ബ്രസീലിയൻ ആരാധകരും നെയ്മറെ ഇ രണ്ടു താരങ്ങളേക്കാൽ മുകളിലാണ് കാണുന്നത്. നെയ്മർ സാങ്കേതികമായി ലയണൽ മെസ്സിയെക്കാളും ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാളും മികച്ചവനാണെന്നും അവരുമായി പൊരുത്തപ്പെടുന്ന ഒരു നേതാവാകാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്നും മുൻ ബ്രസീൽ ക്യാപ്റ്റൻ കഫു അഭിപ്രായപ്പെട്ടു. ബ്രസീലിയൻ ആരാധകരും വർഷങ്ങളായി മുന്നോട്ട് വയ്ക്കുന്ന വാദമാണിത്.
ബാഴ്സലോണയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു നെയ്മർ ഫ്രഞ്ച് ക്ലബ് പിഎസ്ജി യിലെത്തുന്നത്. എന്നാൽ അവിടെ ഉദ്ദേശിച്ച രീതിയിൽ തിളങ്ങാൻ കഴിയാതിരുന്ന നെയ്മറെ എംബാപ്പെ പലപ്പോഴും പിന്നിലാക്കുകയുണ്ടായി. ഈ സീസണിൽ ബാഴ്സയിൽ നിന്നും മെസ്സിയും കൂടി പാരിസിലെത്തിയതോടെ പ്രഭാവം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച താരമായ നെയ്മറിന് ഇതുവരെയായിട്ടും ബാലൺ ഡി ഓർ നേടനായിട്ടില്ല.
“സാങ്കേതികമായി നെയ്മർ മെസ്സിയെക്കാളും ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാളും മികച്ചവനാണ്, പക്ഷേ അവൻ ഒരു നായകന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം,” സെവില്ലെയിൽ നടന്ന മാർക്ക സ്പോർട്സ് വീക്കെൻഡ് ഇവന്റിൽ കഫു വിശദീകരിച്ചു. “ഒരാൾ 100 ശതമാനം ഫുട്ബോളിനായി സമർപ്പിക്കണം, ഞാൻ നെയ്മറിനേക്കാൾ മികച്ചവനല്ല, എന്നാൽ മറ്റ് റൈറ്റ് ബാക്കുകളേക്കാൾ ഞാൻ മികച്ചവനാണ്, കാരണം ഞാൻ അതിനായി എന്നെത്തന്നെ സമർപ്പിച്ചു. നെയ്മർ ഒരു ക്യാപ്റ്റനാകണം” കഫു കൂട്ടിച്ചേർത്തു.
1992ൽ റയൽ മാഡ്രിഡിൽ നിന്നും മികച്ചൊരു ഓഫർ ലഭിച്ചിട്ടും ഇന്റർകോണ്ടിനെന്റൽ കപ്പിൽ കളിക്കണമെന്നുള്ളത് കൊണ്ട് സാവോപോളോ അദ്ദേഹത്തെ വിട്ടയച്ചില്ല. റോമയെയും എസി മിലാനെയും ഏറ്റവും ഉയർന്ന തലത്തിൽ പ്രതിനിധീകരിക്കുകയും ദേശീയ ടീമിനൊപ്പം ലോകകപ്പ് നേടുകയും നേടുകയും ചെയ്തിട്ടുണ്ട് കഫു.