2022 ലെ ഖത്തർ ലോകകപ്പിൽ നെയ്മറിന്റെ ചിറകിന് കീഴിൽ കിരീടം നേടാൻ കഴിഞ്ഞാൽ ബ്രസീലിയൻ ഇതിഹാസങ്ങൾക്കൊപ്പം ആ പേര് എഴുതപ്പെടും |Brazil |Neymar |Qatar 2022

ലോക ഫുട്ബോളിലേക്ക് ഏറ്റവും കൂടുതൽ പ്രതിഭകളെ സംഭാവന ചെയ്യുന്നത് ബ്രസീലാണെന്ന് പറഞ്ഞാൽ അതിനൊരു മറുവാദം ഉണ്ടായിരിക്കില്ല.പെലെ, റൊണാൾഡീഞ്ഞോ, കക്ക, റൊണാൾഡോ തുടങ്ങി ഓരോ കാലഘട്ടത്തിലും നിരവധി സൂപ്പർ താരങ്ങളാണ് ബ്രസീലിയൻ മണ്ണിൽ നിന്നും ഉയർന്നു വന്നത്.നെയ്മറാണ് ഇന്ന് ബ്രസീൽ ദേശീയ ടീമിന്റെ ഹീറോ. 2022 ലോകകപ്പിന് തയ്യാറെടുക്കുന്ന ബ്രസീൽ ടീമിന് നെയ്മറിൽ വലിയ പ്രതീക്ഷയാണ്.

2009ൽ ബ്രസീലിയൻ ക്ലബ്ബായ സാന്റോസിലൂടെയാണ് നെയ്മർ തന്റെ ഫുട്ബോൾ കരിയർ ആരംഭിച്ചത്. താമസിയാതെ ദേശീയ ടീമിലേക്ക് വിളി വന്നു. 2010ൽ ബ്രസീൽ ദേശീയ ടീമിനായി നെയ്മർ അരങ്ങേറ്റം കുറിച്ചു. പിന്നീട്, കക്കയ്ക്ക് ശേഷം ബ്രസീലിന്റെ പുതിയ നായകന്റെ പിറവിയാണ് ഫുട്ബോൾ ലോകം കണ്ടത്. സാന്റോസിനായി 2013 വരെ നീണ്ട കരിയറിൽ നെയ്മർ 177 മത്സരങ്ങളിൽ നിന്ന് 107 ഗോളുകൾ നേടി.

സാന്റോസിനായി നടത്തിയ പ്രകടനത്തിന്റെയും ബ്രസീലിലെ പ്രകടനത്തിന്റെയും അടിസ്ഥാനത്തിലാണ് സ്പാനിഷ് വമ്പൻമാരായ ബാഴ്‌സലോണ നെയ്മറെ വലിയ വിലക്ക് സ്വന്തമാക്കി .അങ്ങനെ ദേശീയ ഫുട്ബോളിലെ ചിരവൈരികളായ അർജന്റീനയുടെയും ബ്രസീലിന്റെയും സൂപ്പർ താരങ്ങൾ ഒരു ക്ലബിൽ ഒത്തുകൂടി.മെസ്സിയും നെയ്മറും ബാഴ്‌സലോണയിൽ പുതിയ ചരിത്രം സൃഷ്ടിച്ചു. ആരാധകർക്ക് ആ കോമ്പോയെ വളരെയധികം ആസ്വദിക്കുകയും ചെയ്തു. എന്നാൽ 2017 ൽ ലോക റെക്കോർഡ് തുകക്ക് നെയ്മർ ബാഴ്സലോണ വിട്ടു.ബാഴ്‌സലോണയ്ക്കായി 123 മത്സരങ്ങളിൽ നിന്ന് 68 ഗോളുകളാണ് നെയ്മർ നേടിയത്.

163 മത്സരങ്ങളിൽ നിന്ന് 115 ഗോളുകൾ നേടിയ നെയ്മർ ഇന്ന് പിഎസ്ജിയുടെ സുൽത്താനായി വാഴുന്നു. ബ്രസീലിയൻ ദേശീയ ടീമിനായി ഇതുവരെ 121 മത്സരങ്ങളിൽ നിന്ന് 75 ഗോളുകൾ നേടിയ നെയ്മർ, ബ്രസീൽ ആരാധകർക്ക് ഭാവിയെക്കുറിച്ച് വലിയ സ്വപ്നങ്ങളാണ് നൽകുന്നത്. 2022 ലെ ഖത്തർ ലോകകപ്പിൽ നെയ്മറിന്റെ ചിറകിന് കീഴിൽ കിരീടം നേടാൻ ബ്രസീലിന് കഴിഞ്ഞാൽ നാളെ ബ്രസീലിയൻ ഇതിഹാസങ്ങൾക്കൊപ്പം നെയ്മറുടെ പേര് എഴുതപ്പെടും.

Rate this post
FIFA world cupNeymar jr